2012, മാർച്ച് 21, ബുധനാഴ്‌ച

മാണിയുടെ മണി ബഡ്ജെറ്റും, പ്രവാസികളും !

കണ്ടാല്‍ ഒരു ശുദ്ധന്‍ ! ഇത്തവണ ധനമന്ത്രി അവതരിപ്പിച്ച ബട്ജെറ്റ് കാണ്ടാല്‍ അങ്ങിനെയേ പറയാന്‍ കഴിയൂ ! പക്ഷെ ഈ ശുദ്ധന്‍ ഒര്മപെടുതുന്ന ഒരു ശൈലി ഈ ബട്ജട്ടില്‍ ഒളിഞ്ഞിരിപ്പില്ലേ ?  ഈ ശുദ്ധന്‍  ദുഷ്ടന്റെ  ഫലം ചെയ്യുമോ ?


വാട്ട് കൂട്ടിയാല്‍ ബള്‍ബ് അടിച്ചു പോകുമെന്ന പോലെ വാറ്റു കൂട്ടിയാല്‍ കുടുമ്പ നാഥന്റെ കാറ്റ് പോകുമെന്ന കാര്യം ഉറപ്പ് ! നിത്യോപയോഗ സാധനങ്ങള്‍ക്ക് വില മുല്ലപെരിയാര്‍ അനകെട്ടിലെ വെള്ളം ഉയരുന്ന പോലെ ഉയരും ! കുടുമ്പ ബട്ജെറ്റ് മൊത്തം ഒലിച്ച് പോകും ! പറ്റാവുന്ന വാറ്റ് ആണ് ഇതെന്ന് കരുതുന്നവര്‍ വാറ്റ് കൂട്ടിയാല്‍  നമുക്കെന്തു എന്ന് കരുതുന്നത് കൊണ്ടു തല്‍ക്കാലം  ഇതേ കുറിച്ച് നാട്ടാരോന്നും മിണ്ടാന്‍ സാധ്യതയില്ല. കുടിയന്മാര്‍ വാറ്റു കൂട്ടിയത് കണ്ടു സന്തോഷിക്കേം ചെയ്യും !
ഈ വാറ്റു എന്ത് കാണിക്കുമെന്നു കാത്തിരുന്നു കാണാം !
____________________________________



ചോദ്യചിഹ്നങ്ങള്‍:
ചോദ്യം 1 . മുല്ലപെരിയാര്‍ അണകെട്ട് പൊട്ടിയാല്‍ എന്ത് ചെയ്യും ?
ബട്ജെറ്റ് തയ്യാറാക്കുന്നത് ഞാനായാലും നിങ്ങളായാലും പെട്ടെന്ന് മനസ്സില്‍ വരുന്ന ഉത്തരം ഇത് തന്നെയായിരിക്കും. കുഴി മാന്തിയ മണ്ണെടുത്ത്‌ വേറൊരു കുഴി കുത്തി അതിലിടുക ! അതായത് ഡാമില്‍ നിന്നു രക്ഷിക്കാന്‍ ഒരു ഡമ്മി പണിയുക ! അതില്‍ നിന്നു രക്ഷിക്കെണ്ടാതിനെ കുറിച്ച് അന്ന് ജീവിച്ചിരിക്കുന്നവര്‍ ബട്ജെറ്റ് തായ്യാരാക്കികോളും ! ഇപ്പൊ കൊലവറിയാകണ്ട !
ആത്മഗതം: ഡമ്മി ഡാമിന് നേരെ അമ്പത് കോടിയെഴുതി അടിയില്‍ വരച്ചു ! ഡാം പണി  കോണ്ട്രാക്റ്റ് കിട്ടുന്ന ഭാഗ്യവാന്‍ ആരായിരിക്കും !
___________________________________

ചോദ്യം 2 . കൃഷി ഇങ്ങനെ പോയാല്‍ എന്ത് ചെയ്യും ?
ഹൈടെക് കൃഷി രീതി വ്യാപകമാക്കും ! അതിനൊക്കെ കൂടി നൂറു കോടി !
നല്ല നിര്‍ദേശം ! പക്ഷെ കൃഷി ഭൂമികള്‍ ഭൂരിഭാഗവും റിയല്‍ എസ്റെറ്റ് കോണ്ക്രീറ്റ് ആക്കി ബില്ടിംഗ് മുളപ്പിച്ചു കഴിഞു ! ഇതാണാവോ ഹൈ ടെക് ! ആര്‍ക്കറിയാം !
ഭാവി തലമുറയുടെ കഞ്ഞിയില്‍ പാറ്റയിട്ടു കോണ്ക്രീറ്റ് ഇട്ടു മൂടിയ കൃഷി സ്ഥലങ്ങള്‍ തിരിച്ചു പിടിചീട്ടാണ് ഇത് പറഞ്ഞതെങ്കില്‍ നാട്ടിലെ "കുത്തരി" കഞ്ഞിയെങ്കിലും കുടിക്കാമെന്ന സ്വപനം കാണാമായിരുന്നു. 
ആത്മഗതം: "കൃഷി സ്ഥലങ്ങള്‍ നികത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ഒരു നിയമം ആദ്യം നടപ്പിലാക്കട്ടെ !"
____________________________________
ചോദ്യം 3 . 
എല്ലാ ജില്ലക്കാര്‍ക്കും ശബ്ദമുണ്ടാക്കി വീമാനം പറന്ന് പൊങ്ങി പോണത് കാണിച്ചു തരാം ! എങ്ങിനെ ?
വീമാന താവളം പണിയും ! വീമാനത്തിനു ഇറങ്ങാനും പോകാനും കൊറേ സ്ഥലം വേണം. അത്‌ കാണുമ്പോള്‍ വീമാനങ്ങള്‍ അവിടെ വരും ! പിന്നെ പൊങ്ങി പറന്ന് പോകും ! അത്‌ പണിയാന്‍ കോടികള്‍ വേണം ! തല്‍ക്കാലം കണ്ണൂരുകാര്‍ക്ക് വീമാന താവളത്തിന് അമ്പത് കോടി ! 
ആത്മഗതം: ഉള്ള എയര്‍ പോര്ട്ടുകളിലെ വരുമാനം എങ്ങിനെ യാണാവോ, വീമാന കമ്പനികള്‍ പലതും നഷ്ടത്തില്‍ ! ഗള്‍ഫ് വസന്തം തീരാറായി ! 
____________________________________
ചോദ്യം 4 . പ്രവാസി ക്ഷേമം എങ്ങിനെ ?
50 ലക്ഷം രൂപ  25 ലക്ഷം പേര്‍ക്ക് കൊടുത്താല്‍ ഒരു പ്രവാസിക്ക് എത്ര കിട്ടാം ? ഉത്തരത്തില്‍ സംശയം ഉണ്ടെങ്കില്‍ മന്ത്രിയോട് ചോദിക്കുക ? ഉത്തരം കിട്ടിയാല്‍ പ്രവാസികള്‍ ആരും കരയരുത്. എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുക !
ആത്മഗതം:പ്രവാസികള്‍ ഒരു വര്ഷം മരുഭൂമിയില്‍ അധ്വാനിച്ചു നാട്ടിലേക്ക് അയക്കുന്ന പൈസ അമ്പതിനായിരം കോടി രൂപയാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു !  അത്‌ കേട്ടപ്പോള്‍ പ്രവാസിയായ ഞാന്‍ ഞെട്ടി ! അപ്പോള്‍ ഈ പ്രവാസിക്ഷേമം ബഹു കേമം തന്നെ !
ഒരു വര്‍ഷമെങ്ങാനും  പ്രവാസികള്‍ പൈസ അയക്കാതിരുന്നാല്‍ !!!!!!
____________________________________

റിടയര്‍: ഒരു വയസ്സ് കൂട്ടി 56 ആക്കി !
നേരത്തെ റിടയര്‍ ചെയ്തു പെന്‍ഷന്‍ വാങ്ങി ട്രഷറിക്ക് ബാധ്യതയാകുന്നതിക്കാള്‍ നല്ലത്, തൊഴില്‍ പരിചയം കൂട്ടി ശമ്പളം വാങ്ങുന്നതാണ്.
80 വയസ്സുള്ളവര്‍ പോലും മന്ത്രി പണി ചെയ്യുമ്പോള്‍ ചുരുങ്ങിയ റിടയര്‍ പ്രായം  60 എങ്കിലും  ആക്കുന്നതല്ലേ ഭംഗി ! അവര്‍ റിടയര്‍ ചെയ്യുന്ന മുറക്ക് അടുത്ത ടീമിന് കേറിയാല്‍ പോരെ ! ടെസ്റ്റ്‌കള്‍  എഴുതി  സര്‍ക്കാര്‍ ജോലി എന്ന് നോമ്പെടുതിരിക്കുന്നവര്‍ക്ക് എത്രേം നേരത്തെ മറ്റു വഴിയെ കുറിച്ച് ചിന്തിക്കാനും കഴിയും. സര്‍ക്കാര്‍ ജോലി ആരുടേയും ജന്മാവകാശം അല്ലല്ലോ ?? 

അപ്പൊ ഇങ്ങിനെയൊക്കെയാണ് ബട്ജെറ്റ്...എല്ലാവരും ബട്ജെട്ടിനെ കുറിച്ച് പഠിക്കുക. നമ്മുടെ നാടിനെ രക്ഷിക്കാന്‍ എന്താണ് യഥാര്‍ത്ഥ പോംവഴിയെന്ന് ചിന്തിക്കുക.നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുക. 
നാളത്തെ ധനമന്ത്രിയാകട്ടെ എന്നാശംസിക്കുന്നു.