2008, ഡിസംബർ 7, ഞായറാഴ്‌ച

ഈദിന്റെ സന്ദേശം

മനുഷ്യ സമൂഹത്തിന്റെ പ്രയാണത്തില്‍ ഒരു വേളപ്രവാചകനായ എബ്രഹാം (ഇബ്രാഹിം) ഒരു ചരിത്രത്തിന്റെ ഗതിയൊഴുക്കിനു വിത്ത് പാകുകയായിരുന്നു. വിശ്വാസത്തിന്റെ തീച്ചൂളയില്‍ ഏക പുത്രനെ ബലി കൊടുക്കുവാന്‍ തയ്യാറായ, ഒരു ദൈവിക പരീക്ഷണത്തില്‍ പതറാതെ നിലകൊണ്ട പ്രവാചകന്‍. പിതാവിന് വിനയന്നിതനായി പുത്രനും......
ഈദ്, മാനവ വിമോചനത്തിന്റെ ആഘോഷം

2008, നവംബർ 7, വെള്ളിയാഴ്‌ച

“Change has come to America.” ബരാക് ഒബാമ,
വൈറ്റ് ഹൌസിലെ അമരക്കാരന്,
വെളുത്തവര്‍ക്കിടയില്‍ നിന്നും തിളങ്ങി വന്ന കറുത്ത വര്‍ഗക്കാരന് ഭാവുകം.
കെനിയന്‍ പിതാവിന്റെയും, അമേരിക്കന്‍ മാതാവിന്റെയും പുത്രന്‍. ബരാക് ഹുസൈന്‍ ഒബാമ
പക്ഷെ, തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിവാദങ്ങളെ (മുസ്ലിം ഐഡ ന്റിറ്റി) താങ്കള്‍
നിഷ്പ്രഭമാക്കി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു .
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
http://www.youtube.com/watch?v=iQqIpdBOg6I&feature=related http://www.danielpipes.org/article/5354
ഇനി
ഒരു പ്രസിഡ ണ്ട് എനന നിലയില്‍ ലോകം നേരിടുന്ന പ്രശ്നങ്ങളെ എങ്ങിനെ പരിഹരിക്കാന്‍ പോകുന്നു എന്നതാണ് ലോകം ഉറ്റു നോക്കുന്നത്.
ഇതു ലോകം ആഗ്രഹിക്കുന്ന ഒരു മാറ്റത്തിനു തുടക്കമാകട്ടെ !

2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇസ്ലാമും, ഇസ്ലാമിക വിരുദ്ധ 'ലജ്ജകളും'

ഇസ്ലാമും, ഇസ്ലാമിക വിരുദ്ധ 'ലജ്ജകളും'
രണ്ടു മുഖങ്ങള്‍

മതേതരത്വത്തിന്റെ ഈറ്റില്ലമായ ഇന്ത്യയില്‍ വര്‍ഗീയ വാദികളാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ ഉണ്ടായ കലാപവും, ആ കലാപത്തില്‍ ഒരു അമുസ്ലിം കുടുംബം അനുഭവിക്കേണ്ടി വരുന്ന വേദനകളുമാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്റെ വിവാദമായ പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്ലാമിനെയും , ഇസ്ലാമിക സമൂഹത്തെയും ഫയറിംഗ് ലൈനില്‍ നിറുത്തിഎഴുതപെടുന്ന രചനകളില്‍ ഒന്നാണ് ലജ്ജയും. അടിസ്ഥാന പ്രശ്നങ്ങളിലേക്ക് കടന്നു നോക്കാതെ, വെറും അന്ധമായ ഇസ്ലാമിക വിദ്വേഷത്തിന്റെ പേരില്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ആഴത്തിലുള്ള പഠനം നടത്താതെ എഴുതുന്ന സൃഷ്ടികള്‍ സമൂഹത്തിന്റെ ധൈഷണിക തലത്തില്‍ നിന്നും എതിര്പുകള്‍ക്ക് വിധേയകുക സ്വാഭാവികമാണ്. ഏതൊരു സന്ഘര്‍ഷങ്ങളും , അത് രാഷ്ട്രീയമോ, വര്‍ഗീയമോ ആയാലും തീര്ച്ചയായും അപലപിക്കപെടെണ്ടത് തന്നെയാണ്. സമൂഹത്തിലെ ഒരു വിഭാഗം ഇത്തരം അവസ്ഥയിലേക്ക് നയിക്കപെടുന്ന കാരണങ്ങളിലേക്ക് തിരിയാതെ അതിന്റെ മുഴുവന്‍ ബാധ്യതയും ഇസ്ലാമിന്റെ മേല്‍ ആരോപിക്കപെടുന്നു എന്നതാണ് ഇത്തരം രചനകള്‍ക്കെതിരെ സമൂഹത്തില്‍ പ്രതിഷേധമുയരുന്നതിനു കാരണം. ഇസ്ലാമിന്റെ നന്മകളെ കാണാതെ ഒരു പ്രാദേശിക വീക്ഷണത്തില്‍ നിന്നു കൊണ്ടു വൈകാരികമായി മാത്രം അതിനെ എടുത്തു പ്രയോഗിച്ചു എന്നതാണ് 'ലജ്ജയില്‍' പൊതു ഇസ്ലാമിക സമൂഹത്തിനു ലജ്ജാകരമായി തോന്നിയിട്ടുണ്ടാകുക.
താന്‍ നടന്നുപോകുമ്പോള്‍ തന്‍റെ മേല്‍ അഴുക്കു വാരി ഇടുമായിരുന്ന സ്ത്രീയെ ഒരു ദിവസം കാണാതിരുന്നതിനെ കുറിച്ചു അന്വേഷിക്കുകയും, ആ സ്ത്രീ സുഖമില്ലാതെ കിടപ്പിലാണെന്ന് അറിഞ്ഞു അവരെ സന്ദര്‍ശിക്കുകയും ചെയ്ത പ്രവാചകന്‍റെ മാതൃക
ഇസ്ലാമിക സമൂഹത്തിനു മുമ്പിലുണ്ട്. ഇസ്ലാമിന്റെ വൈരികളായവരെ പോലും ഇസ്ലാമിന്റെ മഹനീയ സമീപനം മാറ്റിയെടുതീട്ടുന്ടെന്നത് ചരിത്രം സാക്ഷിയാണ്.

മനുഷ്യസമൂഹത്തിന്റെ സമത്വവും നന്മയും മാത്രം ലക്‌ഷ്യം ആക്കുന്ന ഇസ്ലാമിനെ നിക്ഷ്പക്ഷമായി 'ബുദ്ധിജീവികള്‍' പഠിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിനെ കുറിച്ചും, പ്രവാചകനെ കുറിച്ചും, ഇസ്ലാമിന്റെ സ്ത്രീ സ്വാതന്ത്യത്തെ കുറിച്ചു ഒന്നുമറിയാത്ത ഇത്തരം എഴുത്തുകാര്‍ യൂറോപ്പിലും, വെസ്റ്റില്‍ ഉം ഉള്ള ബുദ്ധിജീവികള്‍ എങ്ങിനെ ഇസ്ലാമിനെ ആശ്ലേഷിക്കുന്നു എന്നത് മനസ്സിലാക്കേണ്ടതുണ്ട്. അത് തെളിയിക്കുന്നത് ഇവര്‍ക്കില്ലാത്ത എന്തോ മനുഷ്യരെന്ന നിലയില്‍ അവര്‍ക്ക് എക്സ്ട്രാ കിട്ടിയിട്ടുണ്ട് എന്നാണ്. ഇസ്ലാം ആശ്ലേഷിച്ച ബ്രിട്ടീഷ് പത്ര പ്രവര്‍ത്തക യുവോന്‍ റീഡ് ലീ അവരില്‍ ഒരു ഉദാഹരണം മാത്രം. അതിനെക്കുറിച്ച്‌ അവര്‍ സംസാരിക്കട്ടെ

ബാ ബറി മസ്ജിദിന്റെ തകര്‍ച്ചയും, അതിനെ തുടര്‍ന്ന് പിന്നീട് ഇന്ത്യയിലുണ്ടായ വര്‍ഗീയ സന്ഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു ഹൈന്ദവ ദര്‍ശനത്തെ കുറ്റപെടുത്തി ആ മതത്തിലെ ഒരു അംഗമോ, മറ്റാരെങ്കിലുമോ പുസ്ഥകമെഴുതിയാല്‍ ആ മതത്തിന്റെ അനുയായികള്‍ എങ്ങിനെ ആ പുസ്തകത്തെ കാണുന്നു എന്നിടത്താണ് തസ്ലീമയുടെ ലജ്ജന്യായീകരിക്കപെടെണ്ടത്. ഒരു പക്ഷെ, ഒരു ന്യൂനപക്ഷത്തിന്റെ വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍, ഹിന്ദു മതത്തിനെ ആക്ഷേപിക്കുന്ന രീതിയില്‍ വിവാദ പുസ്ഥകമെഴുതിയാല്‍ അതിനെ എതിര്‍ക്കുന്നവരില്‍ വിവേകമുള്ള മുസ്ലീം സമൂഹം ന്യായമായും ഉണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യമെന്ന സാങ്കേതിക പദത്തില്‍ നിന്നു കൊണ്ടു ഒരു 'ബുദ്ധിജീവി' സമൂഹം ഇത്തരം വിഷം വമിപ്പിക്കുന്ന രചനകളെ ചര്‍ച്ചകള്‍ ആക്കുകയും, അത്തരം എഴുത്തുകാരെ പൂര്‍ണ കുംഭം നല്കി സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിനു ഇത്തരം രചനകള്‍ എന്ത് പ്രധാനം ചെയ്യുന്നു എന്നത് അവര്ക്കു ഒരു മാനദണ്ഡം ആവുന്നില്ല. എത്രത്തോളം അത് വിവാദമാക്കി ബുദ്ധിജീവി ചമഞ്ഞു വാര്ത്ത മാധ്യമങ്ങളില്‍ കൂടി പ്രശസ്തരവാം എന്നത് മാത്രമാണ് ലക്‌ഷ്യം . ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറയില്‍ ആര്ക്കും എന്ത് വാറോല യും എഴുതി പ്രസിദ്ധീകരിക്കാം. പ്രത്യേകിച്ച് ഇസ്ലാമിനെതിരെയകുമ്പോള്‍ അതിന് പബ്ലിസിറ്റിയും ബെസ്റ്റ് സെല്ലര്‍ പദവിയും കിട്ടുകയും ചെയ്യും. പിന്നീട് അവര്‍ പ്രതീക്ഷിക്കുന്ന വിവാദങ്ങളില്‍ നിന്നു ബുദ്ധി ജീവി സമൂഹത്തിന്റെ സംരക്ഷണവും, സ്വീകരണവും, താമസ സൌകര്യങ്ങളും, ഭക്ഷണവും വരെ ഫ്രീയായി സ്പോണ്‍സര്‍ ചെയ്യാനാളുണ്ടാകും, ഇന്ത്യയില്‍ വന്നു ' ഗുജറാത്തും' , 'ഒറീസ്സയും'വായിക്കുമ്പോള്‍ തസ്ലീമയെ പോലുള്ള ആവിഷ്കാരങ്ങള്‍ ഏത് തലവാചകതിലായിരിക്കുമ് ഉം പുസ്തകങ്ങള്‍ എഴുതുക എന്നറിയില്ല. അതോ അവിടെ ആവിഷ്കാരം വേണ്ടെന്നു വെക്കുമോ.

ഇന്ത്യ നേരിടുന്ന തൊഴിലില്ലായ്മയും, ദാരിദ്ര്യവും, സമൂഹങ്ങളില്‍ ജാതീയമായി നിലനില്ക്കുന്ന വിവേചനങ്ങളും, ഉച്ച നീചത്വങ്ങളും, പട്ടിണിയും, അതിനെ തുടര്‍ന്നുള്ള, ചൂഷണങ്ങളും, ബാല വേലയും, ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് 'ആവിഷ്കാരമെന്ന' ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു ബുദ്ധി ജീവി വര്‍ഗം സമൂഹത്തെ തിരസ്കരിക്കുന്നതു. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ കൂടി നടന്നാല്‍ മനുഷ്യ സമൂഹങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയമായും, സാമൂഹികമായുമുള്ള വിവേചനങ്ങളും, ചൂഷണങ്ങളും ഇന്നും ഒരു കാഴ്ചയാണ്. ഒരു മുഖ്യ ധാര സമൂഹത്തില്‍ നിന്നും അവഗണിക്കപെട്ട എത്രയോ മനുഷ്യരെ നമുക്കു കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഇതൊക്കെയല്ലേ വിവാദ പുസ്തകങ്ങള്‍ക്ക് പരസ്യം നല്‍കുന്നതിനു പകരം ബുദ്ധിജീവി തലത്തില്‍ പരിഹാര്‍ങള്‍ക്കായി ചര്ച്ചയാകേണ്ടത്. അതോ ഇന്ത്യയിലുള്ള ജനങള്‍ക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നാണോ തസ്ലീമയെ പോലുള്ളവര്‍ക്ക് സ്വീകരണം കൊടുക്കുന്നവരും, ഭക്ഷണം വിളമ്പി കൊടുക്കുന്നവരുമായ രാഷ്ട്രീയ, ബുദ്ധിജീവി വര്‍ഗ്ഗം മനസ്സിലാക്കിയിട്ടുള്ളത്. എങ്കില്‍ ഈ അവസ്ഥ തികച്ചും ലജ്ജാകരം തന്നെ.

2008, ഒക്‌ടോബർ 13, തിങ്കളാഴ്‌ച

വിശ്വാസത്തിലെ യുക്തി

ഈ പ്രപഞ്ചത്തിന്റെ ഘടന അതിന്റെ പിറകിലെ ഒരു മാസ്റ്റര്‍ മൈന്റിന്റെ സാന്നിധ്യത്തെ നമ്മുടെ ബുദ്ധിയെ ബോധ്യപെടുതുന്നുണ്ട്. മനുഷ്യന്‍ അതിനെ നിഷേധിച്ചാലും ഇല്ലെങ്കിലും യുക്തിപൂര്‍ണമായ സൃഷ്ടിയുടെ അത്ഭുദങ്ങള്‍ മനുഷ്യനോടു സംവദിച്ചു കൊണ്ടിരിക്കും.
സമൂഹത്തില്‍ വിവിധ വിശ്വാസങ്ങളും അതുമായി ബന്ധപെട്ട ആചാരങ്ങളും നിലനില്‍ക്കുമ്പോഴും പ്രപഞ്ചത്തിന്റെ സൃഷ്ടിക്ക് പിറകില്‍ ശക്തിയോ/ശക്തികള്‍ളോ ഉണ്ടെന്നു മനുഷ്യന്‍ ഉറച്ചു വിശ്വസിക്കുന്നു. അതെ സമയം പ്രപഞ്ചം സ്വയം ഉണ്ടായതാനെനും അതിനൊരു സൃഷ്ടവില്ലെന്നും പറയുന്നവരും ഉണ്ട്. മതവിശ്വാസങ്ങള്‍ ദൈവങ്ങളെ കുറിച്ചു സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള വിവിധ ചിത്രങ്ങള്‍ കാര്യങ്ങളെ ശാസ്ത്രീയമായി മാത്രം ചിന്തിക്കുന്നവരെ അങ്ങിനെയൊരു ദൈവം / ദൈവങ്ങളില്ലെന്ന നിഗമനത്തിലെത്തി ചേരുവാന്‍ പ്രേരിപ്പിച്ചീട്ടുണ്ട് . അത്തരം കഥകള്‍ക്കും , വീക്ഷണങ്ങള്‍ക്കും യുക്തിപൂര്‍വമായ ചിന്തകള്‍ക്ക് വിട്ടുകൊടുക്കാതെ വിശ്വസിച്ചു ജീവിക്കുന്നവരാനധികവും. എന്‍റെ അന്വേഷണം യുക്തിവാദിയുടെ വീക്ഷണ കോണില്‍ നിന്നുകൊണ്ടാണ് സംവദിച്ചത്. യുക്തിവാദിയായ ബ്രയാന്‍ എന്ന ഒരു വിദെശിയുമയി സംവധിച്ചതിലെചോദ്യങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു.

ഈ പ്രപഞ്ചം ഉണ്ടായതിനു പിന്നില്‍ ഒരു ശക്തിയുണ്ടോ ?

ഇല്ല എങ്കില്‍
പ്രപന്ച്ത്തിലെ കോടികണക്കിന് വരുന്ന (അമ്പത് ബില്യനിലദികം) ഗാലക്സികളും അവയിലോരോന്നിലുമുള്ള ലക്ഷകണക്കിന് വരുന്ന ഗ്രഹങ്ങളും അതിന്റെ പാതയില്‍ ഭ്രമണം ചെയ്യുന്നതിന്റെ പിറകിലെ രഹസ്യമെന്താണ് ?
അതിരുകളില്ലാത്ത ഈ പ്രപഞ്ചത്തിന്റെ പിറകിലെ രഹസ്യമെന്താണ് ?
സൂര്യനും, ചന്ദ്രനും, ഭൂമിയും (ഭൂമി മണിക്കൂറില്‍ ആയിരത്തി നാല്പതു മൈല്‍ സ്പീഡില്‍) വ്യതിചലിക്കാതെ അവയുടെ പാതയില്‍ ഭ്രമണം ചെയ്യുന്നത് എങ്ങിനെയാണ് ?
രാത്രിയും പകലും സംഭവിക്കുന്ന രീതിയില്‍ അവയുടെ ഘടനയും, സമയവും കൃത്യമായി നിര്‍യിക്കപ്പെട്ടത് എങ്ങിനെയാണ് ?
ഉപരിതലത്തില്‍ നിന്നും വേര്‍പെടാതെ മനുഷ്യനും മറ്റു ജീവജാലങ്ങളും, സമുദ്രങ്ങളും, നദികളും, അന്തരീക്ഷത്തില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമിയില്‍ നിലനില്‍ക്കുന്നതിന്റെ രഹസ്യമെന്താണ് ?
ഓരോ ജീവികള്‍ക്കും അതിന്റേതായ ഡിസൈഗ്നിങ്ങും ജീവിത വ്യവസ്ഥയും, അതിജീവനവും നിര്‍നയിക്കപെട്ടത് എങ്ങിനെയാണ്‌ ?
ഈ ചോദ്യങ്ങള്‍കൊന്നും അദേഹത്തിന്റെ യുക്തിയില്‍ ഉത്തരമുണ്ടായിരുന്നില്ല. ഞാന്‍ ജനിച്ച മത പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു ചിന്തിച്ചതാണ്
എന്നെ ഇത്തരമൊരു ചിന്തയിലേക്ക് എത്തിച്ചത് എന്നദ്ദേഹം പറഞ്ഞു.എന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്ന ഒരു 'സൃഷ്ടാവിന്റെ സാന്നിധ്യം' ബോധ്യപെടുകയും ചെയ്തു.

മതങ്ങളില്‍ യുക്തിയുമായി സംവദിക്കാത്ത കഥകളും , കാര്യങ്ങളുമാണ് നിരീശ്വര വാദത്തിന് കാരണമാകുന്നത് എന്നുഞാന്‍ കരുതുന്നു. പക്ഷെ,
മനുഷ്യന്റെ യുക്തി സത്യത്തെ അന്വേഷിക്കേണ്ടതല്ലേ !