വിശ്വാസത്തിലെ യുക്തി
ഈ പ്രപഞ്ചത്തിന്റെ ഘടന അതിന്റെ പിറകിലെ ഒരു മാസ്റ്റര്‍ മൈന്റിന്റെ സാന്നിധ്യത്തെ നമ്മുടെ ബുദ്ധിയെ ബോധ്യപെടുതുന്നുണ്ട്. മനുഷ്യന് അതിനെ നിഷേധിച്ചാലും ഇല്ലെങ്കിലും യുക്തിപൂര്‍ണമായ സൃഷ്ടിയുടെ അത്ഭുദങ്ങള്‍ മനുഷ്യനോടു സംവദിച്ചു കൊണ്ടിരിക്കും.
സമൂഹത്തില്‍ വിവിധ വിശ്വാസങ്ങളും അതുമായി ബന്ധപെട്ട ആചാരങ്ങളും നിലനില്‍ക്കുമ്പോഴും പ്രപഞ്ചത്തിന്റെ സൃഷ്ടിക്ക് പിറകില്‍ ശക്തിയോ/ശക്തികള്ളോ ഉണ്ടെന്നു മനുഷ്യന് ഉറച്ചു വിശ്വസിക്കുന്നു. അതെ സമയം പ്രപഞ്ചം സ്വയം ഉണ്ടായതാനെനും അതിനൊരു സൃഷ്ടവില്ലെന്നും പറയുന്നവരും ഉണ്ട്. മതവിശ്വാസങ്ങള്‍ ദൈവങ്ങളെ കുറിച്ചു സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള വിവിധ ചിത്രങ്ങള്‍ കാര്യങ്ങളെ ശാസ്ത്രീയമായി മാത്രം ചിന്തിക്കുന്നവരെ അങ്ങിനെയൊരു ദൈവം / ദൈവങ്ങളില്ലെന്ന നിഗമനത്തിലെത്തി ചേരുവാന്‍ പ്രേരിപ്പിച്ചീട്ടുണ്ട് . അത്തരം കഥകള്‍ക്കും , വീക്ഷണങ്ങള്‍ക്കും യുക്തിപൂര്‍വമായ ചിന്തകള്‍ക്ക് വിട്ടുകൊടുക്കാതെ വിശ്വസിച്ചു ജീവിക്കുന്നവരാനധികവും. എന്റെ അന്വേഷണം യുക്തിവാദിയുടെ വീക്ഷണ കോണില്‍ നിന്നുകൊണ്ടാണ് സംവദിച്ചത്. യുക്തിവാദിയായ ബ്രയാന്‍ എന്ന ഒരു വിദെശിയുമയി സംവധിച്ചതിലെചോദ്യങ്ങളില് ചിലത് താഴെ കൊടുക്കുന്നു.
ഈ പ്രപഞ്ചം ഉണ്ടായതിനു പിന്നില്‍ ഒരു ശക്തിയുണ്ടോ ?
ഇല്ല എങ്കില്‍
പ്രപന്ച്ത്തിലെ കോടികണക്കിന് വരുന്ന (അമ്പത് ബില്യനിലദികം) ഗാലക്സികളും അവയിലോരോന്നിലുമുള്ള ലക്ഷകണക്കിന് വരുന്ന ഗ്രഹങ്ങളും അതിന്റെ പാതയില്‍ ഭ്രമണം ചെയ്യുന്നതിന്റെ പിറകിലെ രഹസ്യമെന്താണ് ?
അതിരുകളില്ലാത്ത ഈ പ്രപഞ്ചത്തിന്റെ പിറകിലെ രഹസ്യമെന്താണ് ?
സൂര്യനും, ചന്ദ്രനും, ഭൂമിയും (ഭൂമി മണിക്കൂറില്‍ ആയിരത്തി നാല്പതു മൈല്‍ സ്പീഡില്‍) വ്യതിചലിക്കാതെ അവയുടെ പാതയില്‍ ഭ്രമണം ചെയ്യുന്നത് എങ്ങിനെയാണ് ?
രാത്രിയും പകലും സംഭവിക്കുന്ന രീതിയില്‍ അവയുടെ ഘടനയും, സമയവും കൃത്യമായി നിര്യിക്കപ്പെട്ടത് എങ്ങിനെയാണ് ?
ഉപരിതലത്തില്‍ നിന്നും വേര്‍പെടാതെ മനുഷ്യനും മറ്റു ജീവജാലങ്ങളും, സമുദ്രങ്ങളും, നദികളും, അന്തരീക്ഷത്തില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഈ ഭൂമിയില്‍ നിലനില്ക്കുന്നതിന്റെ രഹസ്യമെന്താണ് ?
ഓരോ ജീവികള്‍ക്കും അതിന്റേതായ ഡിസൈഗ്നിങ്ങും ജീവിത വ്യവസ്ഥയും, അതിജീവനവും നിര്നയിക്കപെട്ടത് എങ്ങിനെയാണ് ?
ഈ ചോദ്യങ്ങള്‍കൊന്നും അദേഹത്തിന്റെ യുക്തിയില്‍ ഉത്തരമുണ്ടായിരുന്നില്ല. ഞാന്‍ ജനിച്ച മത പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു ചിന്തിച്ചതാണ് എന്നെ ഇത്തരമൊരു ചിന്തയിലേക്ക് എത്തിച്ചത് എന്നദ്ദേഹം പറഞ്ഞു.എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്ന ഒരു 'സൃഷ്ടാവിന്റെ സാന്നിധ്യം' ബോധ്യപെടുകയും ചെയ്തു.
മതങ്ങളില്‍ യുക്തിയുമായി സംവദിക്കാത്ത കഥകളും , കാര്യങ്ങളുമാണ് നിരീശ്വര വാദത്തിന് കാരണമാകുന്നത് എന്നുഞാന്‍ കരുതുന്നു. പക്ഷെ,
മനുഷ്യന്റെ യുക്തി സത്യത്തെ അന്വേഷിക്കേണ്ടതല്ലേ !
3 അഭിപ്രായങ്ങൾ:
ഈ പ്രപഞ്ചത്തിന്റെ ഘടന അതിന്റെ പിറകിലെ ഒരു മാസ്റ്റര്‍ മൈന്റിന്റെ സാന്നിധ്യത്തെ നമ്മുടെ ബുദ്ധിയെ ബോധ്യപെടുതുന്നുണ്ട്. മനുഷ്യന് അതിനെ നിഷേധിച്ചാലും ഇല്ലെങ്കിലും യുക്തിപൂര്‍ണമായ സൃഷ്ടിയുടെ അത്ഭുദങ്ങള്‍ മനുഷ്യനോടു സംവദിച്ചു കൊണ്ടിരിക്കും.
..naj said...
To all brothers & sisters,
my Eid Greetings
ഈദ്, മാനവ വിമോചനത്തിന്റെ ആഘോഷം
December 7, 2008 6:45 AM
അസ്സലാമു അലൈകും
ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ താങ്കള്‍ പ്രസിദ്ധീകരിച്ച കമന്റാണ് ഞാന്‍ മുകളില്‍ പേസ്റ്റ് ചെയ്തത്.....ദയവായി ഒരു ടെക്നിക്കല്‍ ആയ സംശയം തീര്‍ത്തു തരാന്‍ അഭ്യര്‍ഥിക്കുന്നു..ഈദ്,''' മാനവ വിമോചനത്തിന്റെ ആഘോഷം''' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തപോഴാണ് ഈ ബ്ലോഗില്‍ ഞാനെത്തിയത്......എന്റെ ബ്ലോഗിന്റെ പേരു സത്യ സന്ദേശം എന്നാണ്.അതിന്റെ ലിങ്ക് http://anzar-thevalakkara.blogspot.com എന്റെ സംശയം ഇതാണ്.എന്റെ ലിങ്ക് അഡ്രസ്സ് ടൈപ്പ് ചെയ്യാതെ തന്നെ സത്യസന്ദേശം എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോള്‍ എന്റെ ബ്ലോഗില്‍ എത്താന്‍ കഴിയണം ....same like ഈദ്, മാനവ വിമോചനത്തിന്റെ ആഘോഷം
pls help me....thanks
aadil.anzar@gmail.com
good, continue ur posting
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ