Leesh & and me...continued....
Leesh: ഒരു ആശയം പരാജയപ്പെടുന്നത് എപ്പോള്‍ ആണ്...? അതില്‍ മനുഷ്യര്‍ക്ക് വിശ്വാസം ഇല്ലാതാകുമ്പോള്‍ അല്ലെ....? തിന്മകള്‍ എല്ലായിടത്തും വ്യാപിക്കുന്നു...വിശ്വാസത്തിന്
റെ പരാജയം അല്ലെ കാണിക്കുന്നത്...
____________
അതെ ! തിന്മകള്‍ വ്യാപകമാകുക എന്നാല്‍ മനുഷ്യന്‍ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നു എന്നാണ്...അതിന്റെ പ്രത്യാഘാതം/ ഇര മനുഷ്യന് തന്നെയാണ്.. വിശ്വാസമോ, അല്ലെങ്കില്‍ ദൈവമോ അല്ല. പരാചയപെടുന്നത്. ട്രാഫിക് നിയമം തെറ്റിക്കുമ്പോള്‍ ഉണ്ടാക്കിയ ആളല്ല പരാചയപെടുന്നത്. അത് ലംഘിക്കുന്ന ആളാണ്. അതായത്..ഉണ്ടാക്കിയവന്‍ അതിജയിക്കുന്നു..ലംഘിക്കുന്നവന്
അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നൂ.. ദൈവത്തെ നിഷേദിച്ചു എന്നതിന്റെ പേരില്‍ ദൈവത്തിനു ഒന്നും സംഭവിക്കില്ല. മനുഷ്യന്‍ അവരോടു തന്നെ അതിക്രമം പ്രവര്‍ത്തിക്കുന്നു എന്നാണ് കുര്‍ആന്‍ പറയുന്നത്.
തിന്മ എന്നതിനെ ജെനറലൈസ് ചെയ്യാന്‍ കഴിയില്ല. ലക്ഷംകൊടി അഴിമതി നടത്തുന്ന ഒരാള്‍ അതുവഴി, വളരെ പേരെ പട്ടിനിയിലെക്കും, ദാരിട്ര്യതിലെക്കും, അതുവഴി അവരെ അരുതാത്ത പല പ്രവര്തിയിലെക്കും തള്ളി വിടുന്നുണ്ട്...ഇവിടെ എല്ലാവരും ഒരേ തിന്മയുടെ പട്ടികയില്‍ അല്ല..ഓരോരുത്തര്‍ക്കും അവര്‍ ചെയ്ത പ്രവര്‍ത്തിയുടെ പേരില്‍ ആണ് മരനാനന്ദരം വിചാരണ..! താങ്കള്‍ തിന്മകളെ മൊത്തം ജെനറലൈസ് ചെയ്യുന്നു.
Leesh: അതായതു വിശ്വാസത്തെ ഉറപ്പിച്ചു നിര്‍ത്താന്‍ ...ദൈവം എന്നാ സങ്കല്പം തകര്‍ന്നു തുടങ്ങി.. .തിന്മ വ്യാപകം ആകുന്നതു ദൈവ സങ്കല്പം തകര്‍ന്നു തുടങ്ങി എന്നതിന്റെ അടയാളം... അത് ഒരു തട്ടിപ്പ് ആണെന്ന് മനുഷ്യര്‍ മനസ്സിലാക്കി തുടങ്ങി എന്നതിന്റെ തെളിവ്...!
നിയമം തെറ്റിക്കുമ്പോള്‍ അപകടം കൂടുന്നു എന്നത് മനുഷ്യന്‍ പുരോഗമിച്ചു എന്നതിന് തെളിവല്ല. നിയമം ഒരു തട്ടിപ് ആണെന്ന് ആരും പറയില്ല. തെട്ടിക്കുന്നവനെ കുറിച്ചേ കുട്ടപെടുതല്‍ ഉണ്ടാകൂ.
ഇവിടെ ആരാണ് ഇരകള്‍...?? കൊല, അശ്ലീലത, ചതി, വഞ്ചന, ചൂതാട്ടം, ചൂഷണം, പലിശ, മദ്യം, മയക്കു മരുന്ന്, പ്രകൃതി ചൂഷണം, സ്വവര്‍ഗ്ഗ രതി...ഇതൊക്കെ പുരോഗമനം...അല്ലെ ലീഷ്, ദൈവം തോറ്റൂ, മനുഷ്യന്‍ ജയിച്ചു..!! ഹ ഹ !!
താങ്കള്‍ പറഞ്ഞു മനുഷ്യന്‍ ജീവി വര്‍ഗത്തില്‍ നിന്നും ഉണ്ടായത്/പരിണമിച്ചത് അവരുടെ വികാര ശമനത്തിന് ഇതര വര്ഗ്ഗവുമായി ഇണ ചേര്‍ന്നതിന്റെ അനന്തര ഫലമാണ് !!ഞാന്‍ ചോദിച്ചു അപ്പോള്‍ ജാരസന്ധതിയാ
ണോ or ലൈഗിക വൈക്രിതത്തിന്റെ ഉല്‍പ്പന്നം" !! അങ്ങിനെയാണ് ലീഷ് ഉണ്ടായതെന്ന് ലീഷ് വിശ്വസിക്കുന്നുണ്ടോ ??
Leesh: എന്റെ പൂര്‍വികര്‍ എങ്ങിനെ ഉണ്ടായി എന്ന് എനിക്കറിയില്ല..!!
ഇപ്പോള്‍ ശാസ്ത്രതിനെയും കൈവിട്ടോ..ലീഷ് പറഞ്ഞത് തിരിഞ്ഞു നിന്നു കൊഞ്ഞനം കുത്തിയത് കൊണ്ടാണോ ഈ ട്രപീസ്...!!
leesh: ഇതില്‍ കുടുതല്‍ വിശ്വസനീയം ആയി തോന്നിയത് പരിണാമം ആണ്.
അതും വിശ്വാസത്തിന്റെ മേഖലയില്‍ വന്നോ ???
അതല്ലായെങ്കില്‍ മേല്പറഞ്ഞ ലീഷിന്റെ മുന്‍ സ്റെട്മെന്റില്‍ ഉറച്ചു നില്‍ക്കുന്നോ ??..ഒന്നു വ്യക്തമാക്കി പറയൂ...
ദൈവം ഉണ്ടായിരുന്നു എങ്കില്‍ ....എന്തെങ്കിലും ഒക്കെ ഭൂമിയില്‍ നടക്കണമായിരുന്നു....! ഒരു സൂപ്പര്‍ നാച്ചുറല്‍ സംഭവങ്ങള്‍....
മനസ്സിലായില്ല..എന്താണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്.
രാവും പകലും, ഗ്രഹങ്ങളുടെ സാഞ്ചാരവും, ഭൂമിയില്‍ മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ പ്
രതിഭാസങ്ങളും അതൊക്കെ പഠിക്കാം/ അതിന്റെയൊക്കെ പ്രവര്‍ത്തനത്തെ വിശദീകരിക്കാം എന്നല്ലാതെ ആ പ്രതിഭാസങ്ങള്‍ എന്നെ / മനുഷ്യനെ വിസ്മയിപ്പിക്കുന്നു...
*ഒരു ശാസ്ത്ര സംഭാവന വിശ്വാസിയായ എന്നില്‍ നിന്നും വരാത്തത് വിശ്വാസം കൊണ്ടെനെന്നു പറയുന്ന, എന്നാല്‍ ശാസ്ത്രം എന്ന് മന്ത്രിച്ചു കൊണ്ടിരിക്കുന്ന ലീഷില്‍ നിന്നും പ്രയോജനകരമായ ഒരു ശാസ്ത്രസംഭാവന ഇതുവരെ എന്തെങ്കിലും ?? നമ്മള്‍തമ്മിലുള്ള വിത്യാസം അറിയാനാണ്...??? (ശാസ്ത്ര ചിന്തയുടെ കോപി പേസ്റ്റ് അല്ല ട്ടോ !)
leesh: യുക്തിയുടെ... ചിന്തയുടെ വ്യത്യസം...
ഇതാണോ ലീഷിന്റെ "ശാസ്ത്ര സംഭാവന" !!ദയവായി ചോദ്യം മനസ്സിലാക്കി ഉത്തരം പറയൂ...!!!
leesh: ദൈവങ്ങളും മാലാഖമാരും ഭൂതങ്ങളും എല്ലാം ഉണ്ടാകുന്നതു.... അറിവിന്റെ സൂര്യ പ്രകാശം വന്നാല്‍ ഇതൊക്കെ നശിക്കും....!
ഇല്ലാ എന്ന് പറയുന്ന സാധനം നശിക്കും എന്ന് പറയുന്ന "നിരീശ്വര ജ്ഞാനത്തിന്റെ" ഗുട്ടന്‍സ് മനസ്സിലായില്ല...അറിവ് വന്നാല്‍ വിശ്വാസം ഇല്ലാതാവും എന്നാണോ...? ഒരു വിശ്വാസം ഇല്ലാതായാല്‍ ഇന്നത്തെ അവസ്ഥയില്‍ എന്ത് മാറ്റം കാണും എന്ന ചോദ്യം ലീശുമായി ബന്ടപെടുതിയാല്‍ മേല്പറഞ്ഞ എന്റെ *ചോദ്യത്തിനുള്ള ഉത്തരം പൂര്‍ണമാകും...
"കാരണം ശാസ്ത്രം എന്തെങ്കിലും പറയുന്നത് വരെ അവര്‍ നിസ്സാഹായര്‍ ആണ്..........."
you said: മനുഷ്യന്റെ പരിമിതികള്‍ ആണ് ഇത് കാണിക്കുന്നത്....!
മനുഷ്യന്‍ മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ പൂര്ണന്‍ ആണ്, മൃഗം എന്നര്‍ത്ഥത്തില്‍ പൂര്ണന്‍ അല്ല ..
അറിയുക, അറിവില്ലാതിരിക്കുക എന്നത് മനുഷ്യര്‍ക്കുള്ള പരിമിതിയല്ല, വ്യക്തികള്‍ക്ക് എന്ന് പറയാം. ഒരാള്‍ അറിയുമ്പോള്‍ മറ്റൊരാള്‍ അറിയാതിരിക്കുന്നു എന്ന കാരണത്താല്‍ അറിയാതിരിക്കുന്ന ആളെ ചൂണ്ടി കാട്ടി അതെല്ലാ മനുഷ്യരുടെയും പരിമിതിയായി കാണുന്നത് തെറ്റാണ്. എനിക്ക് പക്ഷികളെ പോലെ പറക്കാന്‍ കഴിയില്ല എന്ന അറിവ് പരിമിതിയല്ല. തിരിച്ചറിവാണ്. എനിക്ക് ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ കഴിയില്ല എന്ന അറിവും, ഈ പ്രപഞ്ചത്തിനു സൃഷ്ടാവ് ഉണ്ട് എന്ന ബോധവും മനുഷ്യനെ പൂര്ണന്‍ ആക്കുന്നു.
ലീഷ്: ഇത് ദൈവം മാലാഖമാര്‍ വഴി മനുഷ്യന് സമ്മാനിച്ച ഒരു ദിവ്യ സന്ദേശം ആണെന്ന്....?
അങ്ങിനെ അല്ല എന്ന് വിശ്വസിക്കാതിരിക്കുന്നത് ഈ ലോകത്ത് അത് പോലെ മറ്റൊന്ന് ഇല്ലാത്തത് കൊണ്ടും, അത് യുക്തിപൂര്‍ണമായത് കൊണ്ടും ആണ്. അത് കൊണ്ടു ദിവ്യ സന്ദേശം എന്ന വാക്കിനപ്പുറം അത് മനുഷ്യനോടു എന്ത് പറയുന്നു എന്നതിലാണ് അതിന്റെ അര്‍ഥം പൂര്‍ണമാകുന്നത്..!
നാജ്, താങ്കള്‍ അപ്പോഴും തെളിച്ചു പറയുന്നില്ല....! അത് മനുഷ്യ സൃഷ്ടി ആണോ...
ഒരു ചോദ്യത്തിന് ഉത്തരം "യെസ് " എന്ന് പറയുന്നത് മനസ്സിലാക്കിയതിന്റെ പൂര്‍ണതയാണ്..അതാണ് മേല്പറഞ്ഞextension...ഇതൊന്നും മനസ്സിലാക്കാനുള്ള കഴിവില്ലേ ലീഷിനു ?? യെസ് എന്ന് പറയുമ്പോള്‍ വൈ എന്ന് കൂടിയാല്‍ വ്യക്തമാകും...
ലീഷ്: നാജ് അത്മാര്തമായി വിശ്വസിക്കുന്നുണ്ടോ.... ഖുര്‍ആന്‍ ഒരു മനുഷ്യ സൃഷ്ടി അല്ലെന്നു....?
അല്ല എന്ന് വിശ്വസിക്കാതിരിക്കാന്‍ മാത്രം വൈരുധ്യങ്ങലോ, മനുഷ്യ വിരുധാമോ, മനുഷ്യ പ്രകൃതിക്ക് വിരുധാമോ സാമൂഹ്യ വിരുധാമോ ആയ കാര്യങ്ങള്‍ കുര്‍ ആനില്‍ ഇല്ല. ഇല്ലാത്ത ഒരു ദൈവത്തിന്റെ പേരില്‍ വചനം ഇറക്കേണ്ട ആവശ്യം മനുഷ്യന് ഉണ്ട് എന്നും തോന്നുന്നില്ല...അത് വായിച്ചാല്‍ അനുഭവപെടുകയും ഇല്ല...പ്രത്യേകിച്ചും സ്വയം ബുദ്ധിമുട്ടും, കല്ലേറും അനുഭവിച്ചു കൊണ്ടു മരിച്ചാല്‍ ഇനിയൊരു ജീവിതമില്ലെന്നു കരുതുന്ന മനുഷ്യന്‍ ഇത്തരമൊരു ഒരാശയത്തെ സമര്‍പ്പിക്കുമെന്ന് കരുതുക മൌട്യമാണ്.
കുര്‍ആന്‍ തന്നെ സ്വയം മനുഷ്യരോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്...ഈ കുര്‍ ആന്‍ പോലെ...അല്ലെങ്കില്‍ അതിന്റെ ഘടനക്ക് യോജ്യമാകുന്ന രീതിയില്‍ ഒരു അദ്ധ്യായം or "ഒരു വാചകം എങ്കിലും" നിങ്ങള്ക്ക് കൊണ്ടു വരാന്‍ കഴിയുമെങ്കില്‍ ശ്രമിക്കുക..എന്ന്..ആ വെല്ലുവിളി ഇന്നും നിലനില്‍ക്കുന്നൂ...
_______________
"......നിരീശ്വരചിന്താ പ്രചോധനമാണ് എല്ലാ തിന്മകളുടെയും കാതല്‍..."
ലീഷ്: നാജ്, ഈശ്വരന്റെ അല്ലെങ്കില്‍അതില്‍വിശ്വസിക്കു
എന്ന് കുടി പറയാം...!!! മനുഷ്യര്‍മാത്രം വിചാരിച്ചാലേ ഈ ലോകം നന്നാവൂ എന്ന് പറയുന്നത്.
മനുഷ്യന്‍വിചാരിച്ചാല്‍പോ രാ പ്രവര്‍ത്തിക്കണം. പരിണമിച്ചു എന്ന് പറയുന്ന മൃഗങ്ങല്‍ക്കില്ലാത്ത ഒരു വിശേഷ ബുദ്ധി മനുഷ്യര്‍ക്കുണ്ട്. നന്മയും, തിന്മയും, നല്ലതും, ചീത്തയും, അറിവും, അന്ജതയും, ഇതൊക്കെ തിരിച്ചറിയുന്ന വിശേഷബുദ്ധി മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്.ആ വിശേഷ ബുദ്ധി നല്‍കിയതിന്റെ വെളിച്ചത്തില്‍ആണ് നന്മ തിന്മയുടെ അടിസ്ഥാനത്തില്മനുഷ്യന് റെ പ്രവര്‍ത്തനങ്ങളെ വിചാരനക്കും, അവര്ചെയ്തതിന്റെ അടിസ്ഥാനത്തില്‍അവര്‍ക്ക് ആനുപാതികമായ രീതിയില്രക്ഷയും, ശിക് ഷയും നല്‍കുമെന്ന കുര്‍ആന്‍പറയുന്നത് .
ഇവിടെ സ്വദീനതിന്റെ മറവില്‍ഇരകളെ/അവരുടെ കുടുംപങ്ങളെ വേദനിപ്പിച്ചു രക
ന കാര്യങ്ങളെ പരിണമിച്ചു വന്ന തന്നെ പോലെയുല്ലവന്റെ നിയമത്തെ പുചിച്ചു തള്ളാന്‍ അവനു രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല !! അത്തരത്തിലുള്ള നീതിയൊന്നും ഇവിടെ വര്‍ക്ക് ചെയ്യാത്തത് അത്‌കൊണ്ടാണ്. മറ്റൊരു ലോകമില്ലെന്ന നിരീശ്വരത്വതിനു എന്ത് ചെയ്യാനും, തെളിവ് നശിപ്പിക്കാനും, ഭീഷനി
പെടുതിയും, ആള്മാരാട്ടവും, നടത്തി കേസുകള്‍തേയ്ച്ചു മാച് കളയുന്ന ആളുകളെ അനുയായികളായി ഉണ്ടെന്നതാണ് കുഴപ്പങ്ങളുടെ കാതല്‍...!! അവിടെ ക്രിമിനലുകളും, തിന്മയും വളര്‍ന്ന് കൊണ്ടേയിരിക്കും....
ലീഷ്: ""ഈശ്വരന്‍എന്ന സങ്കല്‍പ്പത്തിന്റെ പരാജയ പ്രഖ്യാപനം അല്ലെ..."'
ഈശ്വരന്റെ പരാജയ പ്രഖ്യാപനം അല്ല.വിജയ പ്രക്യാപനം ആണ്. ലീഷ് നന്മ പ്രവര്തിക്കുന്നതിന്റെയും , തിന്മ പ്രവര്തിക്കുന്നതിന്റെയും പ്രചോദനം എന്താണ് എന്ന് ലീഷിനു മാത്രമേ അറിയൂ. തിന്മയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ബോധം അത്‌ചെയ്യുന്നവന്റെ മനസ്സില്‍ ഉണ്ടാകാതെ അവന്‍ചെയ്യില്ല. മറ്റൊരാളുടെ ഒരു റിയാല്‍ലീഷ് എടുത്താല്‍, ആ പ്രവര്‍ത്തി ശരിയല്ല എന്ന ഉള്വിളിയില്ലാതെ ലീഷിനു അത്‌ചെയ്യാന്‍കഴിയില്ല. അത് മനുഷ്യന് നല്‍കപെട്ട വിശേഷബുധിയെന്നോ, വിവേകമെന്നോ, തിരിച്ചരിവെന്നോ നമ്മള്‍കരുതുന്ന കഴിവ് കൊണ്ടാണ്...ഈ അളവ് കോല്‍ വെച്ചാണ് ദൈവിക നീതി നടപ്പിലാക്കപെടുന്നത്. മനുഷ്യന്റെ പ്രവര്‍ത്തിക്കു മനുഷ്യന്‍തന്നെയാണ് ഉത്തരവാദി.അതുകൊണ്ടാണ് കുര്‍ആന്‍പറയുന്നത്. മനുഷ്യന്‍അവനോടു തന്നെയാണ് അതിക്രമംപ്രവര്‍ത്തിക്കുന്നത്..! മരനാന്ദരം ഒരാളുടെ പ്രവര്‍ത്തിയെ, അവര്പ്രവര്തിച് ചതനുസരിച്ചു വിധി നല്കപെടും എന്നത് ദൈവികനടപടി ക്രമങ്ങളുടെ ഭാഗമാണ്. അത്‌നിര്നയിക്കപെട്ട അനന്തര ഫലമാണ്. അതുകൊണ്ട് തന്നെ ഒരാള്‍പ്രവര്തിച്ചതനുസരിച്ചു അതനുഭാവിച്ചേ മതിയാകൂ എന്ന സാഹചര്യാമാണ് അവിടെയുള്ളത്."നന്മ ചെയ്തവരും തിന്മചെയ്തവരും സമമാകുകയില്ല" എന്ന കുര്‍ആന്‍വാക്ക്യം പ്രസക്തമാണ്...!അതിനെ തിരസ്കരിക്കുന്ന നിരീശ്വര വാദം, അത് എന്തിനുവേണ്ടിയെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. അപ്പോള്‍തിന്മയുടെ വക്താക്കള്‍ രംഗ പ്രവേശം ചെയ്യുന്നൂ..
Leesh: തൊണ്ണൂറ്റി ഒന്‍പതു ശതമാനവും ദൈവ വിശ്വാസികള്‍..എന്നീട്ടും തിന്മ പടരുന്നു ??!!
ഒരു തിരുത്ത് വിശ്വാസികള്‍ അല്ല, മതത്തിന്റെ ഐടന്ടിയില്‍ അറിയപെടുന്നവര്‍....ദൈവ വിശ്വാസം എന്നത് ഒരാള്‍ എത്ര ത്തോളം ദൈവ ഹിതം അനുസരിച്ചു നന്മകള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്...അത് പലരിലും ഏറിയും കുറഞ്ഞും, സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് നിലപാട്പ്ര/വര്‍ത്തി ചെയ്യണം എന്നതിലൂടെ അനുഭാവേധ്യമാകുന്ന ഒന്നാണ്....ചിലര്‍ വിശ്വാസത്തിലും പ്രവര്‍ത്തിയിലും പെര്‍ഫെക്റ്റ് ആയി അനുഭവപെടുന്നവരെ വിശ്വാസി എന്ന് പറയാം...
Leesh: മൂല്യങ്ങള്‍....എന്നിട്ടും എന്തെ ഈ ലോകം ഇങ്ങിനെ ഒക്കെ ആയി....!
എങ്ങിനെയൊക്കെ ? ലോകം പണ്ടുള്ള പോലെ തന്നെ, വിത്യാസം ഒന്നുമില്ല..
ചോദ്യം, ഇതായിരിക്കാം മനുഷ്യന് എന്തെ ഈ ലോകം ഇങ്ങിനെ ഒക്കെ ആയി....!
ഭൌതിക താല്പര്യങ്ങള്‍ (സ്വാര്തതക്ക് വേണ്ടിയുള്ള എല്ലാ തരത്തിലുള്ള ചൂഷണങ്ങളും) ദൈവിക വിശ്വാസതിനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് മുതലാളിത്വത്തിന്റെ വക്താക്കള്‍ ഉണ്ടാക്കിയിട്ടുള്ളത്. പല ഘടകങ്ങളും ഇതില്‍ പങ്കു വഹിക്കുന്നുണ്ട്. മീഡിയ, (ടിവി, സിനിമ, ഇന്റര്‍നെറ്റ്, മദ്യം, പലിശ, ചൂതാട്ടം, സെക്സ് ടൂറിസം, പോര്‍ണോഗ്രാഫി, ചൈല്‍ഡ് സെക്സ്..ഡ്രഗ്സ്...ഇനി കൃഷിയിലേക്ക് വന്നാല്‍..കെമികല്‍ വളം , പെസ്ടിസൈട്സ്, ഹൈബ്രിഡ് കൃഷി, ഫുഡ് അടല്ടരേശന്‍....ഇതൊക്കെ വരുന്നത് ദൈവിക വിശ്വാസം നിരാകരിച്ച ഒരു സമൂഹത്തിന്റെ പ്രകടമായ ഇടപെടല്‍ സംഭവിക്കുന്നത് കൊണ്ടാണ്..! ഒരിക്കളും ഒരു വിശ്വാസിക്ക് (പൂര്‍ണ അര്‍ത്ഥത്തില്‍), ഇതിലൊന്നും,ഒരു തിന്മയും ചെയ്യാന്‍ കഴിയില്ല...നമ്മളുടെ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപെടുന്ന ഒരു ആഫ്ടെര്‍ ലൈഫ് ഇല്ലെങ്കില്‍, ഇവിടെ നിയമത്തിന്റെ, സ്വാദീനതിന്റെ, പണത്തിന്റെ പിന്‍ബലത്തില്‍ എന്ത് ചെയ്തുകൂടാ എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ.
Leesh: അവിശ്വാസി ആയാലും വിശ്വാസി ആയാലും അവനു മൂല്യങ്ങള്‍ പകര്‍ന്നു കിട്ടുന്നത് അവന്റെ കുടുംബം, സമൂഹം എന്നിവയില്‍ നിന്നും ഒക്കെ ആണ്....
മൂല്യങ്ങള്‍ പകര്‍ന്നു കിട്ടുകയോ, ഒഴിച്ച് കൊടുക്കുകയോ എന്നതല്ല എന്റെ ചോദ്യം !
മത ദര്‍ശനങ്ങളിലൂടെ മാത്രമേ മൂല്യം മുന്നോട്ടു വെക്കാന്‍ കഴിയുകയുള്ളൂ. ദൈവ വിശ്വാസത്തിന്റെ അഭാവത്തില്‍ ആയിരുന്നു ഈ ലോകത്തെ മനുഷ്യ സമൂഹം വന്നിരുതെങ്കില്‍ ഞാനും, ലീഷും, ഈ സമൂഹവും മൂല്യം എന്ന് കേട്ടീട്ട് പോലും ഉണ്ടാവില്ല. മറ്റുള്ളതൊക്കെ വിട്ടുകള...
Leesh: അല്ലെങ്കില്‍ പിന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി-ക്കാര്‍ ഒക്കെ അല്ലെ ലോകത്തെ ഈറ്റവും വലിയ അഴിമതിക്കാര്‍ ആവേണ്ടത്.....?
ശരിക്കും സ്ടാടിസ്ടിക്സ് എടുതീട്ടാണോ സംസാരിക്കുന്നത് ?? ഇന്ന് ലോകത്ത്, കമ്മ്യൂണിസവും (പേരിനു) , മുതലാളിത്വവും ആണ് നിലനില്‍ക്കുന്നത്..ചൈന മുതലാളിത്വതിലേക്ക് കൂപ്പു കുത്തി കഴിഞ്ഞു.. റഷ്യ പണ്ടേ പോയി....ജീവിക്കാന്‍ ഉടുതുണി അഴിക്കേണ്ടി വന്നു വിദേശങ്ങളിലേക്ക് വണ്ടി കയറിയ സ്ത്രീകള്‍ ഈ കമ്യൂണിസത്തിന്റെ സംഭാവനയാണ്..
ലീഷ്, ഈ ലോകത്ത് കമ്യൂണിസം ഇല്ല..ഇനി അഥവാ ഉണ്ടെന്നു പറഞ്ഞാല്‍ അവനു കമ്യൂണിസം എന്താണെന്ന് അറിയില്ല..
Leesh: ലീഗുകാരും കോണ്‍ഗ്രസുകാരും കേരള കോണ്‍ഗ്രസുകാരും അല്ലെ ഏറ്റവും വലിയ അഴിമതിക്കാര്‍...? പെണ്ണ് പിടിയന്മാര്‍...? ഇവര്‍ക്കൊക്കെ ദൈവ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ...
മത ഐടന്റിട്ടിയും, വിശ്വാസവും രണ്ടും രണ്ടാണ്, ലീഷ്..
അശോക് എന്ന പേരു ഹിന്ടുവിനെയും, അലി എന്നത് മുസ്ലിം ഐടന്റിട്ടിയെയും സമൂഹത്തിനു പരിച്ചയപെടുതുന്നു. അവര്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും നില്‍ക്കുമ്പോള്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി തങ്ങളുടെ ഐടന്റിട്ടിയെ ഉപയോഗപെടുതുന്നു എന്ന തിരിച്ചറിവ് ഇല്ലാതെ പോയ ഒരു പാവം വ്യക്തിയാണ് ലീഷ്. ഈ സ്വാര്തതയാകട്ടെ, ദൈവിക വിശ്വാസ രാഹിത്യം ഏറിയോ കുറഞ്ഞോ മനുഷ്യനില്‍ ചെലുത്തുന്ന സാമൂഹികതിന്മകളില്‍ പെട്ട അനേകം അവസ്ഥകളില്‍ ഒന്നാണ്. അതല്ലാതെ വിശ്വാസം ഉണ്ട് എന്നതിനും ഇല്ല എന്നതിനും പ്രത്യേകിച്ച് ഒരു എഫക്ടും അവരില്‍ ഇല്ല.. ബട്ട് സ്വാര്തത...!!
__________________
പിന്നെ, ഇന്ന് നമ്മള്‍ ഓരോരുത്തരും അനുഭവിക്കുന്ന ഒരു മൂല്യ, ധാര്‍മിക, നൈതികത എന്നത് ഓരോരുത്തരിലും അവശേഷിക്കുന്ന ദൈവിക ബോധത്തിന്റെ പ്രതിഫലനമാണ്. അതില്ലാത്ത ഒരു കാലം, ശക്തിയുള്ളവന് അതിജയിക്കും എന്ന ജീവിവര്‍ഗത്തിന്റെ സ്വഭാവത്തിലേക്കു നീങ്ങും..അവിടെ ചാന്‍സാണ് മുഖ്യം...എല്ലാ കാര്യത്തിലും....അങ്ങിനെയുള്ള ഒരു സാഹചര്യത്തില്‍ ലീഷിന്റെ വര്‍ക്കിംഗ് അട്മോസ്ഫിയാര്‍ തന്നെ മാറും !!!
Leesh: "മനസാക്ഷിക്ക് വേണ്ടി...""
അതെന്താണ് സാധനം !! ഒന്നു വിശദീകരിക്കാമോ ??
(no reply)
ലീഷ്: """ജീവിതത്തിനു ശേഷം പ്രതിഫലം ഉണ്ടാകും എന്ന ""വിശ്വാസത്തില്‍""എന്തെങ്കിലും ഊഹിച്ചു കൊണ്ട്....
പൂര്‍ണ്ണമായും ഉറപ്പില്ലാതെ... താങ്കള്‍ വേറെ എന്തൊക്കെ ഇതുപോലെ ചെയ്യാറുണ്ട്.....?
എല്ലാ കാലവും ജീവിക്കും എന്ന യാതൊരു ഉറപ്പില്ലാതെ, അല്ലെങ്കില്‍ ഏത് നിമിഷവും തട്ടിപോകും എന്ന ബോധത്തില്‍, എന്നാല്‍ എല്ലാ കാലവും ജീവിക്കും എന്നപോലെയാണ് ജീവിതത്തില്‍ ഓരോന്ന് ചെയ്യുന്നത്....മനസ്സിലാക്കുമ്പോള്‍ എല്ലാം ആപേക്ഷികമാണ് !!!
എനിക്ക് പൂര്‍ണമായും ഉറപ്പുണ്ട് ! എന്റെ ഉറപ്പ് ലീഷിനു പല കാര്യത്തിലും ഉണ്ടാകണം എന്നില്ല !
ഞാന്‍ അനുഭവിക്കുന്ന ഫീലിംഗ് ആയിരിക്കണം ലീഷ് അനുഭവിക്കുന്നത് എന്ന് ബുദ്ധിയുള്ള ഒരാളും കരുതില്ല.
അത് ഭക്ഷണം ആയാലും, മാനസിക, ശാരീരിക സുഖം ആയാലും....!!
|
2 അഭിപ്രായങ്ങൾ:
https://www.facebook.com/groups/naserkp/permalink/498704713512218/
ദയവായി ഈ ചര്‍ച്ചയിലേക്ക് വരിക.
https://www.facebook.com/groups/naserkp/permalink/498704713512218/
https://www.facebook.com/groups/naserkp/permalink/499307720118584/
https://www.facebook.com/groups/naserkp/permalink/499318580117498/
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ