രണ്ടു മുഖങ്ങള്‍
മതേതരത്വത്തിന്റെ ഈറ്റില്ലമായ ഇന്ത്യയില്‍ വര്‍ഗീയ വാദികളാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ ഉണ്ടായ കലാപവും, ആ കലാപത്തില്‍ ഒരു അമുസ്ലിം കുടുംബം അനുഭവിക്കേണ്ടി വരുന്ന വേദനകളുമാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്റെ വിവാദമായ പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇസ്ലാമിനെയും , ഇസ്ലാമിക സമൂഹത്തെയും ഫയറിംഗ് ലൈനില്‍ നിറുത്തിഎഴുതപെടുന്ന രചനകളില്‍ ഒന്നാണ് ലജ്ജയും. അടിസ്ഥാന പ്രശ്നങ്ങളിലേക്ക് കടന്നു നോക്കാതെ, വെറും അന്ധമായ ഇസ്ലാമിക വിദ്വേഷത്തിന്റെ പേരില്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ആഴത്തിലുള്ള പഠനം നടത്താതെ എഴുതുന്ന സൃഷ്ടികള്‍ സമൂഹത്തിന്റെ ധൈഷണിക തലത്തില്‍ നിന്നും എതിര്പുകള്‍ക്ക് വിധേയകുക സ്വാഭാവികമാണ്. ഏതൊരു സന്ഘര്‍ഷങ്ങളും , അത് രാഷ്ട്രീയമോ, വര്‍ഗീയമോ ആയാലും തീര്ച്ചയായും അപലപിക്കപെടെണ്ടത് തന്നെയാണ്. സമൂഹത്തിലെ ഒരു വിഭാഗം ഇത്തരം അവസ്ഥയിലേക്ക് നയിക്കപെടുന്ന കാരണങ്ങളിലേക്ക് തിരിയാതെ അതിന്റെ മുഴുവന്‍ ബാധ്യതയും ഇസ്ലാമിന്റെ മേല്‍ ആരോപിക്കപെടുന്നു എന്നതാണ് ഇത്തരം രചനകള്‍ക്കെതിരെ സമൂഹത്തില്‍ പ്രതിഷേധമുയരുന്നതിനു കാരണം. ഇസ്ലാമിന്റെ നന്മകളെ കാണാതെ ഒരു പ്രാദേശിക വീക്ഷണത്തില് നിന്നു കൊണ്ടു വൈകാരികമായി മാത്രം അതിനെ എടുത്തു പ്രയോഗിച്ചു എന്നതാണ് 'ലജ്ജയില്' പൊതു ഇസ്ലാമിക സമൂഹത്തിനു ലജ്ജാകരമായി തോന്നിയിട്ടുണ്ടാകുക.
താന് നടന്നുപോകുമ്പോള് തന്‍റെ മേല് അഴുക്കു വാരി ഇടുമായിരുന്ന സ്ത്രീയെ ഒരു ദിവസം കാണാതിരുന്നതിനെ കുറിച്ചു അന്വേഷിക്കുകയും, ആ സ്ത്രീ സുഖമില്ലാതെ കിടപ്പിലാണെന്ന് അറിഞ്ഞു അവരെ സന്ദര്‍ശിക്കുകയും ചെയ്ത പ്രവാചകന്‍റെ മാതൃക
ഇസ്ലാമിക സമൂഹത്തിനു മുമ്പിലുണ്ട്. ഇസ്ലാമിന്റെ വൈരികളായവരെ പോലും ഇസ്ലാമിന്റെ മഹനീയ സമീപനം മാറ്റിയെടുതീട്ടുന്ടെന്നത് ചരിത്രം സാക്ഷിയാണ്.
മനുഷ്യസമൂഹത്തിന്റെ സമത്വവും നന്മയും മാത്രം ലക്‌ഷ്യം ആക്കുന്ന ഇസ്ലാമിനെ നിക്ഷ്പക്ഷമായി 'ബുദ്ധിജീവികള്‍' പഠിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിനെ കുറിച്ചും, പ്രവാചകനെ കുറിച്ചും, ഇസ്ലാമിന്റെ സ്ത്രീ സ്വാതന്ത്യത്തെ കുറിച്ചു ഒന്നുമറിയാത്ത ഇത്തരം എഴുത്തുകാര്‍ യൂറോപ്പിലും, വെസ്റ്റില്‍ ഉം ഉള്ള ബുദ്ധിജീവികള്‍ എങ്ങിനെ ഇസ്ലാമിനെ ആശ്ലേഷിക്കുന്നു എന്നത് മനസ്സിലാക്കേണ്ടതുണ്ട്. അത് തെളിയിക്കുന്നത് ഇവര്‍ക്കില്ലാത്ത എന്തോ മനുഷ്യരെന്ന നിലയില്‍ അവര്‍ക്ക് എക്സ്ട്രാ കിട്ടിയിട്ടുണ്ട് എന്നാണ്. ഇസ്ലാം ആശ്ലേഷിച്ച ബ്രിട്ടീഷ് പത്ര പ്രവര്‍ത്തക യുവോന്‍ റീഡ് ലീ അവരില്‍ ഒരു ഉദാഹരണം മാത്രം. അതിനെക്കുറിച്ച് അവര്‍ സംസാരിക്കട്ടെ
ബാ ബറി മസ്ജിദിന്റെ തകര്‍ച്ചയും, അതിനെ തുടര്‍ന്ന് പിന്നീട് ഇന്ത്യയിലുണ്ടായ വര്‍ഗീയ സന്ഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു ഹൈന്ദവ ദര്‍ശനത്തെ കുറ്റപെടുത്തി ആ മതത്തിലെ ഒരു അംഗമോ, മറ്റാരെങ്കിലുമോ പുസ്ഥകമെഴുതിയാല്‍ ആ മതത്തിന്റെ അനുയായികള്‍ എങ്ങിനെ ആ പുസ്തകത്തെ കാണുന്നു എന്നിടത്താണ് തസ്ലീമയുടെ ലജ്ജന്യായീകരിക്കപെടെണ്ടത്. ഒരു പക്ഷെ, ഒരു ന്യൂനപക്ഷത്തിന്റെ വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്, ഹിന്ദു മതത്തിനെ ആക്ഷേപിക്കുന്ന രീതിയില് വിവാദ പുസ്ഥകമെഴുതിയാല് അതിനെ എതിര്ക്കുന്നവരില് വിവേകമുള്ള മുസ്ലീം സമൂഹം ന്യായമായും ഉണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യമെന്ന സാങ്കേതിക പദത്തില്‍ നിന്നു കൊണ്ടു ഒരു 'ബുദ്ധിജീവി' സമൂഹം ഇത്തരം വിഷം വമിപ്പിക്കുന്ന രചനകളെ ചര്‍ച്ചകള്‍ ആക്കുകയും, അത്തരം എഴുത്തുകാരെ പൂര്‍ണ കുംഭം നല്കി സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിനു ഇത്തരം രചനകള്‍ എന്ത് പ്രധാനം ചെയ്യുന്നു എന്നത് അവര്ക്കു ഒരു മാനദണ്ഡം ആവുന്നില്ല. എത്രത്തോളം അത് വിവാദമാക്കി ബുദ്ധിജീവി ചമഞ്ഞു വാര്ത്ത മാധ്യമങ്ങളില്‍ കൂടി പ്രശസ്തരവാം എന്നത് മാത്രമാണ് ലക്‌ഷ്യം . ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറയില്‍ ആര്ക്കും എന്ത് വാറോല യും എഴുതി പ്രസിദ്ധീകരിക്കാം. പ്രത്യേകിച്ച് ഇസ്ലാമിനെതിരെയകുമ്പോള്‍ അതിന് പബ്ലിസിറ്റിയും ബെസ്റ്റ് സെല്ലര്‍ പദവിയും കിട്ടുകയും ചെയ്യും. പിന്നീട് അവര്‍ പ്രതീക്ഷിക്കുന്ന വിവാദങ്ങളില്‍ നിന്നു ബുദ്ധി ജീവി സമൂഹത്തിന്റെ സംരക്ഷണവും, സ്വീകരണവും, താമസ സൌകര്യങ്ങളും, ഭക്ഷണവും വരെ ഫ്രീയായി സ്പോണ്‍സര്‍ ചെയ്യാനാളുണ്ടാകും, ഇന്ത്യയില്‍ വന്നു ' ഗുജറാത്തും' , 'ഒറീസ്സയും'വായിക്കുമ്പോള്‍ തസ്ലീമയെ പോലുള്ള ആവിഷ്കാരങ്ങള്‍ ഏത് തലവാചകതിലായിരിക്കുമ് ഉം പുസ്തകങ്ങള്‍ എഴുതുക എന്നറിയില്ല. അതോ അവിടെ ആവിഷ്കാരം വേണ്ടെന്നു വെക്കുമോ.
ഇന്ത്യ നേരിടുന്ന തൊഴിലില്ലായ്മയും, ദാരിദ്ര്യവും, സമൂഹങ്ങളില്‍ ജാതീയമായി നിലനില്ക്കുന്ന വിവേചനങ്ങളും, ഉച്ച നീചത്വങ്ങളും, പട്ടിണിയും, അതിനെ തുടര്‍ന്നുള്ള, ചൂഷണങ്ങളും, ബാല വേലയും, ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് 'ആവിഷ്കാരമെന്ന' ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു ബുദ്ധി ജീവി വര്‍ഗം സമൂഹത്തെ തിരസ്കരിക്കുന്നതു. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ കൂടി നടന്നാല്‍ മനുഷ്യ സമൂഹങ്ങള്‍ അനുഭവിക്കുന്ന രാഷ്ട്രീയമായും, സാമൂഹികമായുമുള്ള വിവേചനങ്ങളും, ചൂഷണങ്ങളും ഇന്നും ഒരു കാഴ്ചയാണ്. ഒരു മുഖ്യ ധാര സമൂഹത്തില്‍ നിന്നും അവഗണിക്കപെട്ട എത്രയോ മനുഷ്യരെ നമുക്കു കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ഇതൊക്കെയല്ലേ വിവാദ പുസ്തകങ്ങള്‍ക്ക് പരസ്യം നല്‍കുന്നതിനു പകരം ബുദ്ധിജീവി തലത്തില്‍ പരിഹാര്‍ങള്‍ക്കായി ചര്ച്ചയാകേണ്ടത്. അതോ ഇന്ത്യയിലുള്ള ജനങള്‍ക്ക് യാതൊരു പ്രശ്നങ്ങളും ഇല്ലെന്നാണോ തസ്ലീമയെ പോലുള്ളവര്‍ക്ക് സ്വീകരണം കൊടുക്കുന്നവരും, ഭക്ഷണം വിളമ്പി കൊടുക്കുന്നവരുമായ രാഷ്ട്രീയ, ബുദ്ധിജീവി വര്‍ഗ്ഗം മനസ്സിലാക്കിയിട്ടുള്ളത്. എങ്കില്‍ ഈ അവസ്ഥ തികച്ചും ലജ്ജാകരം തന്നെ.
10 അഭിപ്രായങ്ങൾ:
ആവിഷ്കാര സ്വാതന്ത്ര്യമെന്ന സാങ്കേതിക പദത്തില്‍ നിന്നു കൊണ്ടു ഒരു 'ബുദ്ധിജീവി' സമൂഹം ഇത്തരം വിഷം വമിപ്പിക്കുന്ന രചനകളെ ചര്‍ച്ചകള്‍ ആക്കുകയും, അത്തരം എഴുത്തുകാരെ പൂര്‍ണ കുംഭം നല്കി സ്വീകരിക്കുകയും ചെയ്യുന്നു. സമൂഹത്തിനു ഇത്തരം രചനകള്‍ എന്ത് പ്രധാനം ചെയ്യുന്നു എന്നത് അവര്ക്കു ഒരു മാനദണ്ഡം ആവുന്നില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറയില്‍ ആര്ക്കും എന്ത് വാറോല യും എഴുതി പ്രസിദ്ധീകരിക്കാം. പ്രത്യേകിച്ച് ഇസ്ലാമിനെതിരെയകുമ്പോള്‍ അതിന് പബ്ലിസിറ്റിയും ബെസ്റ്റ് സെല്ലര്‍ പദവിയും കിട്ടുകയും ചെയ്യും. പിന്നീട് അവര്‍ പ്രതീക്ഷിക്കുന്ന സ്വീകരണവും, താമസ സൌകര്യങ്ങളും, ഭക്ഷണവും വരെ ഫ്രീയായി സ്പോണ്‍സര്‍ ചെയ്യാനാളുണ്ടാകും, ഇന്ത്യയില്‍ വന്നു ' ഗുജറാത്തും' , 'ഒറീസ്സയും'വായിക്കുമ്പോള്‍ തസ്ലീമയെ പോലുള്ള ആവിഷ്കാരങ്ങള്‍ ഏത് തലവാചകതിലായിരിക്കുമ് ഉം പുസ്തകങ്ങള്‍ എഴുതുക എന്നറിയില്ല. അതോ അവിടെ ആവിഷ്കാരം വേണ്ടെന്നു വെക്കുമോ.
Good Article Keep Posting
Br. Santhanu Nair,
said
"""Ee paranja Lajja njan vaayichittundu.. enikku athoru chavaru pusthakamayi thonni... Palarkkum anganeye thonnan vazhiyullu... pakshe aa pusthakam ithreyum famous aakanulla karanam athinethireyundaaya fatwayum mattumalle ennu koodi chinthikkendathundu...""
...
You are absolutely right. Some scholars deals this kind of matter emotionally which in my opinion is senseless.
നാജ്,
കറങ്ങിതിരിഞ്ഞാണ് ഞാന്‍ ഈ ബ്ലോഗില്‍ വന്നത്. പല പോസ്റ്റുകളിലും ഒന്നും എഴുതാനില്ലാത്തതിനാല്‍ പുറത്തുപോകാന്‍ നില്ക്കുന്പോഴാണ് ഈ പോസ്റ്റ് കണ്ടത്. മതകാര്യങ്ങളില്‍ താങ്കള്‍ പുലര്‍ത്തുന്ന ശ്രദ്ധ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ വേണ്ടെന്നു വെച്ചതാണോ എന്നറിയില്ല, ഒരു ഹോംവര്‍ക്കിന്റെ അഭാവം അനുഭവപ്പെടുന്നു.
ഇപ്പറഞ്ഞ ലജ്ജ താങ്കള്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഞാന്‍ വായിച്ചിട്ടുണ്ട്. പരിഭാഷയുടേതാണോ അതോ പുസ്തകം തന്നെ അത്തരത്തിലായതിനാലാണോ എന്നറിയില്ല, എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. ഒരു സാഹിത്യകൃതി ആവശ്യപ്പെടുന്ന മിനിമം ക്വാളിഫിക്കേഷന്‍ പോലുമില്ലാത്ത ചവറു തന്നെയാണ് ലജ്ജ. ചില സംഭവങ്ങള്‍ എഴുതിക്കൂട്ടിയെന്നല്ലാതെ അത് നല്ലരീതിയില്‍ ആവിഷ്കരിക്കാനോ മനസ്സില്‍ തട്ടുംവിധം അവതരിപ്പിക്കാനോ കഴിയാത്ത ഒരു സാദ ഡയറി. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ അത് മുഴുവന്‍ വായിച്ചു തീര്‍ത്തത്.
അതെങ്ങിനെ ബെസ്റ്റ് സെല്ലര്‍ ആയി? കാരണം ബംഗ്ലാദേശ് സര്‍ക്കാര്‍ തന്നെയാണ്.
വര്‍ഗ്ഗീയ തലത്തില്‍ സംഭവങ്ങള്‍ നീങ്ങുന്പോഴും അനങ്ങാതിരുന്ന ഗവണ്മെന്റ് സത്യത്തില്‍ അത്തരത്തിലുള്ള ലഹളകള്‍ വളരാനനുവദിക്കുകയായിരുന്നു. തസ്ലിമയെപ്പോലുള്ള ഒരു സാദാ എഴുത്തുകാരിക്ക് എഴുതാന്‍ വിഷയം കിട്ടിയതും അങ്ങിനെ തന്നെ.
പുസ്തകം പുറത്തിറങ്ങിയപ്പോള്‍ സത്യത്തില്‍ ഇളകിയത് ബംഗ്ലാദേശ് ഗവണ്മെന്റ് ആണ്, അല്ലാതെ മതവികാരം അല്ല. ക്രമസമാധാനപാലനത്തിന്റെ വീഴ്ച അംഗീകരിക്കാന്‍ തയ്യാറാവാതെ അതിനൊരു മതപരമായ മാനം കൊടുക്കുകയാണ് അവര്‍ ചെയ്തത്, മതനേതാക്കള്‍ അത് ഏറ്റു പിടിച്ചെന്നു മാത്രം. ചില മതവിശ്വാസികള്‍ ഇതില്‍ വില്ലന്മാരായി വരുന്നുണ്ടെന്നതൊഴിച്ചാല്‍ ഇതില്‍ മതത്തെ സംബന്ധിക്കുന്ന, വിശ്വാസത്തെ സ്പര്‍ശിക്കുന്ന ഒന്നുമില്ല. സാമൂഹികമായി ഒറ്റപ്പെട്ട ഒരു കുടുംബം അനുഭവിച്ച വേദനയല്ലാതെ മറ്റൊന്നും ഇതില്‍ പറയുന്നുമില്ല. പുസ്തകം വായിക്കാതെ തന്നെയാണ് പലരും ഇതിനെതിരെ പ്രതികരിച്ചതെന്ന് മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടില്ല.
ഒറ്റപ്പെട്ട സംഭവങ്ങള്‍ തന്നെയാണ് ലജ്ജയിലും പ്രതിപാദിക്കുന്നത്. അത് ഇസ്ലാം വിരുദ്ധമാക്കിയത് അവിടുത്തെ നേതാക്കള്‍ തന്നെയാണ്. അതിലെ രാഷ്ട്രീയം തിരിച്ചറിയാത്തതാണ് ഒരു സമൂഹം ചെയ്ത അബദ്ധം. താങ്കള്‍ തന്നെ പറഞ്ഞതുപോലെ Some scholars deals this kind of matter emotionally which in my opinion is senseless, തുടക്കം അത് തന്നെയായിരുന്നു. ലജ്ജ ഒരു ചര്‍ച്ചാവിഷയം ആയിരുന്നേയില്ല, വിവാദമാകുന്നതിനു മുന്പ്.
പ്രത്യേകിച്ച് ഇസ്ലാമിനെതിരെയകുമ്പോള്‍ അതിന് പബ്ലിസിറ്റിയും ബെസ്റ്റ് സെല്ലര്‍ പദവിയും കിട്ടുകയും ചെയ്യും എന്നെഴുതിക്കണ്ടു. അപ്പോള്‍ ഡാവിഞ്ചി കോഡ് എങ്ങിനെ ബെസ്റ്റ് സെല്ലര്‍ ആയി? ലജ്ജയെക്കാള്‍ എത്രയോ വലിയ വില്പന ആയിരുന്നില്ലേ അതിന്? പുസ്തകം വിവാദമാക്കാന്‍ ആളുണ്ടെങ്കില്‍ പുസ്തകം വായിക്കാന്‍ അതിലധികം ആളുണ്ടാവും, അത്രയേ ഇവിടെ സംഭവിക്കുന്നുള്ളൂ. ഇതില്‍ ഒരു മതം മാത്രം ഇരയാവുന്നു എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. വിവാദമാക്കാന്‍ ജാതിയോ മതമോ ദേശമോ കാലമോ എന്തും ഉപയോഗിക്കാം, എന്തിന്, സച്ചിന്‍ ടെണ്ടുല്കര്‍ എന്ന വ്യക്തിയെ വരെ ഉപയോഗിക്കാം.
ബാ ബറി മസ്ജിദിന്റെ തകര്‍ച്ചയും, അതിനെ തുടര്‍ന്ന് പിന്നീട് ഇന്ത്യയിലുണ്ടായ വര്‍ഗീയ സന്ഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നു കൊണ്ടു ഹൈന്ദവ ദര്‍ശനത്തെ കുറ്റപെടുത്തി ആ മതത്തിലെ ഒരു അംഗമോ, മറ്റാരെങ്കിലുമോ പുസ്ഥകമെഴുതിയാല്‍ ആ മതത്തിന്റെ അനുയായികള്‍ എങ്ങിനെ ആ പുസ്തകത്തെ കാണുന്നു എന്നിടത്താണ് തസ്ലീമയുടെ ലജ്ജന്യായീകരിക്കപെടെണ്ടത്.
ആ സംഭവത്തെ കുറ്റപ്പെടുത്തി ധാരാളം പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അത് മാത്രമല്ല, ഗുജറാത്തും മാധ്യമങ്ങളുടെ വിഷയമായിട്ടുണ്ട്, പുസ്തകമായും സിനിമയായും. അവയെല്ലാം മനുഷ്യരെയാണോ അതോ ദര്‍ശനത്തെയാണോ കുറ്റപ്പെടുത്തുന്നതെന്ന് വിവേചനപൂര്‍വ്വം തിരിച്ചറിയാന്‍ സാധിക്കുന്നിടത്തോളം കാലം അത് വിവാദമാകില്ല. ഇതിനെതിരെ ബഹളമുണ്ടാക്കിയവര്‍ പാര്‍ട്ടി രാഷ്ട്രീയക്കാര്‍ മാത്രമാണെന്ന് ഓര്‍ക്കുക.
ദര്‍ശനത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഡാവിഞ്ചി കോഡ് തന്നെ നല്ല ഉദാഹരണമായെടുക്കാം. ക്രൈസ്തവ വിശ്വാസത്തിന്റെ കടക്കല്‍ തന്നെ കത്തിവെക്കുന്ന പുസ്തകമായിട്ടും ഡാന്‍ ബ്രൌണ്‍ ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നില്ലെ? ആ പക്വത എന്തെ ഇവിടെ കാണാത്തത്?
ക്ഷമിക്കൂ, എഴുതിയത് കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കാനായില്ല. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്പോള്‍ കുറച്ചുകൂടി തയ്യാറെടുപ്പ് ആവശ്യമായേക്കാം. ഇതു വായിച്ചശേഷം താങ്കള്‍ക്കത് ഡിലീറ്റ് ചെയ്യാം, അല്ലെങ്കില്‍ താങ്കള്‍ ഇത് വായിച്ചു എന്നെനിക്കു ബോധ്യപ്പെട്ടാല്‍ ഞാന്‍ തന്നെ ഡിലീറ്റ് ചെയ്യാം.
ഒരു നല്ല സ്നേഹിതന്‍.
Br. Appottan,
I agree with you what you have said.
I did not go in detail. The post I made it in short.
ഇസ്ലാമിന്റെ നന്മകളെ കാണാതെ ഒരു പ്രാദേശിക വീക്ഷണത്തില് നിന്നു കൊണ്ടു വൈകാരികമായി മാത്രം അതിനെ എടുത്തു പ്രയോഗിച്ചു എന്നതാണ് 'ലജ്ജയില്' പൊതു ഇസ്ലാമിക സമൂഹത്തിനു ലജ്ജാകരമായി തോന്നിയിട്ടുണ്ടാകുക.
“””താന് നടന്നുപോകുമ്പോള് തന്‍റെ മേല് അഴുക്കു വാരി ഇടുമായിരുന്ന സ്ത്രീയെ ഒരു ദിവസം കാണാതിരുന്നതിനെ കുറിച്ചു അന്വേഷിക്കുകയും, ആ സ്ത്രീ സുഖമില്ലാതെ കിടപ്പിലാണെന്ന് അറിഞ്ഞു അവരെ സന്ദര്‍ശിക്കുകയും ചെയ്ത പ്രവാചകന്‍റെ മാതൃക
ഇസ്ലാമിക സമൂഹത്തിനു മുമ്പിലുണ്ട്.””” ഇസ്ലാമിന്റെ വൈരികളായവരെ പോലും ഇസ്ലാമിന്റെ മഹനീയ സമീപനം മാറ്റിയെടുതീട്ടുന്ടെന്നത് ചരിത്രം സാക്ഷിയാണ്.
“””ഒരു പക്ഷെ, ഒരു ന്യൂനപക്ഷത്തിന്റെ വര്‍ഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്, ഹിന്ദു മതത്തിനെ ആക്ഷേപിക്കുന്ന രീതിയില് വിവാദ പുസ്ഥകമെഴുതിയാല് അതിനെ എതിര്ക്കുന്നവരില് വിവേകമുള്ള മുസ്ലീം സമൂഹം ന്യായമായും ഉണ്ടാകും.”””
കുറച്ചു കൂടി പറയേണ്ടത് "കാരണം" വ്യക്തമാകാന്‍ വേണ്ടിയാണ്.
അപ്പൂട്ടന്‍,
"""ഇതിനെതിരെ ബഹളമുണ്ടാക്കിയവര്‍ പാര്‍ട്ടി രാഷ്ട്രീയക്കാര്‍ മാത്രമാണെന്ന് ഓര്‍ക്കുക.
ദര്‍ശനത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഡാവിഞ്ചി കോഡ് തന്നെ നല്ല ഉദാഹരണമായെടുക്കാം. ക്രൈസ്തവ വിശ്വാസത്തിന്റെ കടക്കല്‍ തന്നെ കത്തിവെക്കുന്ന പുസ്തകമായിട്ടും ഡാന്‍ ബ്രൌണ്‍ ഇപ്പോഴും ഒരു പ്രശ്നവുമില്ലാതെ ജീവിക്കുന്നില്ലെ? ആ പക്വത എന്തെ ഇവിടെ കാണാത്തത്?""
.........
ഒരു ബംഗ്ലാദേശി സുഹൃത്തുമായി ഇതേ പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതു " ബംഗ്ലാദേശിനെ "ഇന്നത്തെ ബംഗ്ലാദേശി ആക്കി നിലനിര്‍ത്തുന്ന രാഷ്ട്രീയ പാര്‍ടികളുടെ ഗെയിം".
അതെ, ഇന്ത്യയില്‍ നിന്നും ബന്ഗ്ലാടെഷിലെക്കുള്ള അതിന്റെ ദൂരത്തിനു കാര്യമായ വ്യത്യാസമുണ്ടോ എന്ന് താങ്കള്‍ തന്നെ വിലയിരുത്തുക. ഇന്ത്യയില്‍ നടന്നതും "പൊളിറ്റിക്സ്" . അല്ലാതെ യഥാര്‍ത്ഥ ഹിന്ദുവായ ഒരു ഗോപാലനും, വിജയനും, നാരായണനും "ബാബറി പോളിക്കില്ല, ഒരു സ്ത്രീയുടെയും വയര്‍ പിളര്‍ന്നു ഒരു ജന്മങ്ങളെയും ശൂലത്തില്‍ കയറ്റില്ല." പക്ഷെ പൊളിറ്റിക്സ് , ജനങ്ങളറിയാതെ ജനങ്ങളുടെ ഉള്ളില്‍ കയറി പ്രശ്നങ്ങള്‍ എങ്ങിനെയുണ്ടാക്കണം എന്ന് ഇത്തരം "പൊളിറ്റിക്കല്‍ സ്ട്രടജി"ക്ക് അറിയാം. അതിന്, കലാപങ്ങളും, , സംരക്ഷകരായി ചമയുന്ന മുസ്ലീം പ്രീനനങ്ങളും, അതിന് വേണ്ടിയുള്ള കാരണങ്ങളും പല രൂപത്തിലും സമൂഹത്തില്‍ വരും.
ഇവിടെ മനുഷ്യര്‍ നിസ്സഹായര്‍ ആണ്, കാരണം മനുഷ്യര്‍ "ന്യൂനപക്ഷമാണ്", രാഷ്ട്രീയം (ക്കാര്‍ )അവരുടെ മേല്‍ ഒരു കുട വിരിച്ചു നില്ക്കുന്നു.
ലജ്ജ ഞാന്‍ വയിചീട്ടില്ല. ബെസ്റ്റ് സെല്ലരിലാക്കാന്‍ എന്റെ കൊണ്ട്രി ബുഷന്‍ കൊടുത്തില്ല.
അതിനുള്ള പൈസ ആര്ക്കെന്കിലും ദാനം കൊടുക്കുന്നതായിരിക്കും അതിനെക്കാള്‍ നല്ലത്.
"യഥാര്‍ത്ഥ കാരണം ഞാന്‍ മേലെഴുതിയിട്ടുണ്ട്"
അതുകൊണ്ടുതന്നെ അത്തരം രചനകള്‍ ഇഗ്നോര്‍ ചെയ്യുന്നു.
എന്റെ പോസ്റ്റില്‍ ഞാന്‍ കണ്ക്ലുദ് ചെയ്തതാണ് ഈ "ബുദ്ധി ജീവികള്‍" ശ്രദ്ധിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു.
അല്ലാതെ "പൊളിറ്റിക്കല്‍" ഗെയിം കളിച്ചു ജന മധ്യത്തില്‍ ബുദ്ധി ജീവിയായി , അവരുടെ ശ്രദ്ധ തിരിക്കുകയല്ല വേണ്ടത് !
Exactly Naj, the book should've been ignored as one for the waste-bin. Unfortunately, many took it out for their own use, be it the intellectuals or the fanatics, but both are to be blamed. Remember, that the book or the author wouldn't have come to the limelight if fanatics (Hindu or Muslim) hadn't picked it up.
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ മഹനീയ ഉദാഹരണമായല്ല പലരും ഇതിനെ കണ്ടിട്ടുള്ളത്. പക്ഷെ ഒരു പുസ്തകം എഴുതി എന്നതിന്റെ പേരില്‍ ജീവന് ഭീഷണി നിലനില്ക്കുന്ന അവസ്ഥയില്‍ ഒരു സഹോദരിക്ക് അഭയം നല്‍കേണ്ട സാമൂഹിക ഉത്തരവാദിത്വം ഇല്ലേ? അതല്ലേ പല ബുദ്ധിജീവികളും പ്രകടിപ്പിച്ചത്?
താങ്കള്‍ യോജിക്കില്ലായിരിക്കാം, ഞാന്‍ അഭിപ്രായം പറഞ്ഞുവെന്നേയുള്ളു.
അപ്പൂട്ടന്‍ പറഞ്ഞു,
""ഒരു പുസ്തകം എഴുതി എന്നതിന്റെ പേരില്‍ ജീവന് ഭീഷണി നിലനില്ക്കുന്ന അവസ്ഥയില്‍ ഒരു സഹോദരിക്ക് അഭയം നല്‍കേണ്ട സാമൂഹിക ഉത്തരവാദിത്വം ഇല്ലേ? അതല്ലേ പല ബുദ്ധിജീവികളും പ്രകടിപ്പിച്ചത്?
താങ്കള്‍ യോജിക്കില്ലായിരിക്കാം, ഞാന്‍ അഭിപ്രായം പറഞ്ഞുവെന്നേയുള്ളു.""
...
തീര്‍ച്ചയായും. ഒരു ഭൂരിഭാഗത്തിന്റെ , സ്വന്തം നാട്ടിലും, പുറമെയും വിദ്വേഷതിന് പാത്രമാകുന്ന രീതിയില്‍ പക്ഷപാതപരമായി ഒരു രചന നിര്‍വതിച്ചതിന്റെ പ്രത്യാഘാതം ബുദ്ധിജീവി എന്നാ നിലയില്‍ തസ്ലീമക്ക് അറിയാന്ജീട്ടല്ല. അതിനപ്പുറം തനിക്കു ലഭിക്കുന്ന പബ്ലിസിടിയും, ഇതുപോലുള്ള "അംഗീകാരവും, സീകരണങ്ങളും തന്നെയാണ് അതില്‍ ഉറച്ചു നില്ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ഒരു ഡോക്ടര്‍ ആകാനും, ഒരു എഴുത്ത് കാരിയാകനും തന്റെ നാട്ടിലെ സ്വാതന്ത്ര്യവും, സമൂഹവും തസ്ലീമക്ക് വിഘാതമായിട്ടില്ല. ഒരു പ്രത്യേക സഹാച്ചര്യത്തില്‍ തന്റെ സമൂഹത്തില്‍ സംഭവിച്ച ഒരു ഒറ്റപെട്ട സംഭവത്തിന്റെ പേരില്‍ സമൂഹത്തെ, വിശ്വാസത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയപ്പോള്‍, അതിന്റെ റൂട്ട് കോസിനെയും, ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളെയും ഈ "ബുദ്ധിജീവി" കാണാതെ പോയി. അതിനു ഏറാന്‍ മൂളുന്ന, കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ, ബുദ്ധിജീവി വര്‍ഗ്ഗവും അവസരം പാഴാക്കിയില്ല. കാരണം "ഇസ്ലാമിനെതിരെ" വരുന്ന ഏത് വാരോലകളും ബെസ്റ്റ് സെല്ലര്‍ ആക്കുക എന്നതാണ് "ബുദ്ധി" ജീവികളും, പാര്‍ശ്വ വല്ക്കരിക്കപെട്ട മീഡിയയും ചെയ്തു കൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ "ഇത് പോലുള്ള തസ്ലീമാകളെയും, "ബുദ്ധിജീവികളെയും" രാഷ്ട്രീയത്തിന് ആവശ്യമുണ്ട്, മീടിയക്കും !
എഴുത്തുകാരിയെന്ന നിലയില്‍
ഒരു ഖേദ പ്രകടനം നടത്തിയാല്‍ തീരുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. പക്ഷെ അതിനു ആരും സമ്മതിക്കില്ല. തസ്ലീമയെ അതിനു തായ്യാര്കാത്ത രീതിയില്‍ ഉയര്‍ത്തി വലുതാക്കുക എന്നതാണല്ലോ "ആവിഷ്കാരത്തിന്റെ" അപസ്തോലന്മാരുടെ ലക്‌ഷ്യം !
ഇതുപോലെ "ഒരേയൊരു " സഹോദരിക്ക് വേണ്ടി വാദിക്കാന്‍ മാത്രമായി ഒരു പ്രശ്നം നമുക്കും വേണ്ടേ, അല്ലെ അപ്പൂട്ടന്‍ .
Hi Naj,
Saw your comments in my blog. I was a bit confused about your first comment, as I thought I was not talking about any specific religion in that post. Anyway, when I came here, I could know what you were trying to say.
I don't support Taslima or Lajja either. As I said, it was just a trash and could well have been ignored, which didn't happen. Probably, it was the controversy which she wanted, I don't know.
I said "ഒരു പുസ്തകം എഴുതി എന്നതിന്റെ പേരില്‍ ജീവന് ഭീഷണി നിലനില്ക്കുന്ന അവസ്ഥയില്‍ ഒരു സഹോദരിക്ക് അഭയം നല്‍കേണ്ട സാമൂഹിക ഉത്തരവാദിത്വം ഇല്ലേ?" to clear a misunderstanding, that everyone who talked for her safety were not supporting her book, rather they (at least a few) were talking in terms of saving a life from the clutches of an unwanted fatwa.
Anyway, these are not issues which we can do something about or something which needs us to break our heads on.
All the best for your blog too.
BTW, My blog was not planned to be discussing serious matters, as you would have seen.
Appoottan said,
"ഒരു പുസ്തകം എഴുതി എന്നതിന്റെ പേരില്‍ ജീവന് ഭീഷണി നിലനില്ക്കുന്ന അവസ്ഥയില്‍ ഒരു സഹോദരിക്ക് അഭയം നല്‍കേണ്ട സാമൂഹിക ഉത്തരവാദിത്വം ഇല്ലേ?" to clear a misunderstanding, that everyone who talked for her safety were not supporting her book, rather they (at least a few) were talking in terms of saving a life from the clutches of an unwanted fatwa.""
I said,
എഴുത്തുകാരിയെന്ന നിലയില്‍
ഒരു ഖേദ പ്രകടനം നടത്തിയാല്‍ തീരുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. പക്ഷെ അതിനു ആരും സമ്മതിക്കില്ല. തസ്ലീമയെ അതിനു തായ്യാര്കാത്ത രീതിയില്‍ ഉയര്‍ത്തി വലുതാക്കുക എന്നതാണല്ലോ "ആവിഷ്കാരത്തിന്റെ" അപസ്തോലന്മാരുടെ ലക്‌ഷ്യം !"
Thasleema Nasreen also need this to be alive as she have made no apology for a literature thas was written by her. Keep that aside.
Fatwa was made by some scholars who takes matter emotionally rather than intellectually. This is the main problem which makes everything upside down in Islam. And appoottan I personally does not accept such emotional approach towards anyone. Also we must understand that no one can make others to an extent of what we see and think.
Let writers decide as and how they need situation. If they decide to scratch on others nose, i don't know !
Thanks Br. Appoottan for your comment.
Can we conclude here.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ