ജബ്ബാര്‍ മാഷ്ടെ ബ്ലോഗില്‍ വന്ന പോസ്ടിനോടുള്ള കമന്റുകളുടെ തുടര്ച്ചാണ് ഈ പോസ്റ്റ്. ജബ്ബാര്‍ മാഷ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയാണ് ഇവിടെ നല്‍കുന്നത്.
അദ്ധേഹത്തിന്റെ ചോദ്യം: ea jabbar said... മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.
അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.പക്ഷെ ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.
ദൈവം കാരുണ്യവാനുമാണ്. മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.!!!!!
________________________________________________________________________________
ജബ്ബാര്‍ മാഷ്: ""മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.
അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.""
ഞാന്‍ പറയുന്നു: കുട്ടികള്‍ നന്നാവണമെന്ന് മാഷ്ക്ക് തീരെ താല്പര്യമില്ല. ഉണ്ടായിരുന്നുവെങ്കില്‍ എല്ലാവരെയും വിജയിപ്പിക്കുമായിരുന്നു. പക്ഷെ കുട്ടികളില്‍ ചിലരെ തോല്‍പ്പിച്ച് കഷ്ടപെടുതാന്‍ തന്നെയാണ് മാഷ് തീരുമാനിച്ചിരിക്കുന്നത്.
താങ്കളുടെ കമന്റില്‍ " ദൈവത്തിനു സാദ്യമാകും" പക്ഷെ ചിലരെ നരകത്തില്‍ ഇടാനാണ് തീരുമാനം !
എന്റെ കമന്റില്‍ "മാഷ്ക്ക് കഴിയും " പക്ഷെ ചിലരെ തോല്‍പ്പിക്കുന്നു.!
എന്ത് കൊണ്ട് ????
ഈ തീരുമാനം സംഭവിക്കുന്നത് "അവരുടെ സ്വന്തം പ്രവര്‍ത്തി കൊണ്ട് അവര്‍ സ്വയം അവ നേടുന്നതാണ്" എന്ന് രണ്ടിലും ഉത്തരമുണ്ട്
ഇനി ദൈവത്തിന്റെ തീരുമാനത്തിന്റെ കാര്യത്തിലേക്ക് വരാം.
""ദൈവം മനുഷ്യരെ “വഴി പിഴപ്പിക്കാനും” നരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.""
അങ്ങിനെയല്ല മാഷെ. എല്ലാ മനുഷ്യരെയും ശിക്ഷിക്കുമെന്ന് പറഞ്ജീട്ടില്ല. ഭൂമിയില്‍ അക്രമം/തിന്മ/അനീതി പ്രവര്തിക്കുന്നവര്‍ക്കെതിരെയുള്ള നീതിയാണ്..(ഇരകള്‍ ആവശ്യപെടുന്നതും), ഭൂമിയില്‍ ഇതൊക്കെ പ്രവര്‍ത്തിച്ചു തങ്ങളുടെ സ്വാദീനത്തില്‍ ഇവിടെ മാന്യന്മാരായി, നിരപരാധികളെ പിടിച്ചു നിയമത്തിനു കൊടുക്കുന്ന മനുഷ്യര്‍ക്കെതിരെയുള്ള വിചാരണ നീതി ആവശ്യപെടുന്നുണ്ട്.
നിരീശ്വര വാദത്തിനു അതിലൊന്നും കാര്യമില്ല. എങ്കിലും ഇരയാകുന്ന അവര്‍ പോലും ഇവിടത്തെ ഈ "അനീതിയുടെ" ബലഹീനതക്ക് മുമ്പില്‍ അതാഗ്രഹിച്ചു പോകും.
""ദൈവം കാരുണ്യവാനുമാണ്."" ദൈവത്തിന്റെ ആ നീതിയിലും ഇരകളോടുള്ള കാരുണ്യമാണ് അക്രമികളെ ശിക്ഷിക്കുമെന്നതിന്റെ താല്പര്യം !""
Jabbar Mash: "മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്""
എന്ത് ചെയ്യണമെന്നു ആദ്യം ദൈവം തീരുമാനിച്ചിട്ടില്ല, എന്നാല്‍ സൃഷ്ടാവിന്റെ അറിവിലുണ്ട്. (കാലത്തിനു അതീതന്‍) . പക്ഷെ മനുഷ്യന് അറിയില്ല. മനുഷ്യന്‍ പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലം അവര്‍ സ്വയം അനുഭവിക്കുന്ന രീതിയിലാണ് മറ്റൊരു ഘട്ടത്തെ (ലോകത്തെ) കുറിച്ച് ബോദ്യപെടുതുന്നത്. ആര്‍ക്കും നിഷേടിക്കാം, സീകരിക്കാം, അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ സ്വയം തിരഞ്ഞെടുക്കാം.
മനുഷ്യന് നന്മയെത്, തിന്മയെത് എന്ന് തിരിച്ചറിയാനുള്ള കഴിവ് (വിസ്ഡം/ വിവേകം/തിരിച്ചറിവ്) കൊടുത്തത് കൊണ്ടാണ് അവ മാഷും ഞാനും തിരിച്ചറിയുന്നത്. അങ്ങിനെ നല്‍കിയത് തന്നെ നീതി നടപ്പിലാക്കുന്നതിനു വേണ്ടിയാണ്. അത് കൊടുക്കാതെ മനുഷ്യന്‍ ഈ പ്രവര്‍ത്തികള്‍ ചെയ്യുകയാണെങ്കില്‍ വെറുതെ ശിക്ഷിക്കാന്‍ വേണ്ടിയാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്ന് മാഷ് പറയുന്ന ദൈവത്തെ നമുക്ക് മാഷെ പോലെ വിമര്‍ശിക്കാം.
ദൈവത്തെ നിഷേദിക്കാം, അംഗീകരിക്കാം.
അംഗീകരിച്ചാലും ഇല്ലെങ്കിലും സൃഷ്ടാവിന് എന്ത്.?? ആരോഗ്യവാനായിരുന്നാലും, അല്ലെങ്കിലും, യുവാവായിരുന്നാലും, അല്ലെങ്കിലും മരണം എന്നാ അനിശേദ്യമായ ഒരു അവസ്ഥ അവനെ നിസ്സഹായനാക്കും, എല്ലാ വാദങ്ങളും അവസാനിപ്പിച്ചു പിടികിട്ടാത്ത ഒരു സമസ്യയിലേക്ക് ചുരുങ്ങി ഒന്നുമല്ലാതാകും. പെട്ടെന്നൊരു ദിവസം...അവിടെ ജീവിച്ചിരിക്കുന്ന മറ്റുള്ളവര്‍ക്ക് വിശ്വസിക്കാനാകാത്ത രീതിയില്‍ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപിച്ചു...
നമ്മുടെ അറിവ് പൂര്‍ണമല്ല. യുക്തിയും പൂര്‍ണമല്ല. പലരുടെ ഗവേഷണത്തിന്റെയും, നല്‍കിയ വിജ്ഞാനത്തിന്റെയും അടിസ്ഥാനത്തില്‍ നമുക്ക് ആര്‍ജിക്കാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നമുക്ക് കാര്യങ്ങളെ കാണാന്‍ കഴിയൂ. ആ പരിമിതി മനസ്സിലാക്കിയാല്‍ നമുക്ക് കണ്ണടച്ച് പലതിനെയും എതിര്‍ക്കാന്‍ കഴിയില്ല.
ചിന്തയുടെ ചില വാതിലുകള്‍ തുറക്കുമ്പോള്‍ മറ്റാര്‍ക്കും കാണാന്‍ കഴിയാത്തത് ചിലര്‍ കണ്ടെത്തും. താന്‍ സ്വയം കാണുന്നതുവരെ വിശ്വസിക്കില്ല എന്നത് അഹങ്കാരമായിരിക്കും. ഈ കണ്ടുപിടുത്തങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവര്‍ അവയെ നിഷേദിക്കുന്ന പോലെ. ചില കാര്യങ്ങളില്‍ യുക്തി നമ്മോടു സംവദിക്കും. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും, ദിനരാത്രങ്ങളുടെ ആവര്‍ത്തന കൃത്യതയിലും ചിന്തിക്കുന്നവര്‍ക്ക് സൃഷ്ടാവിനെ കുറിച്ച് ദൃഷ്ടാന്തം ഉണ്ട് എന്ന് കുര്‍ആന്‍ പറയുന്നത് കൂട്ടി വായിക്കുക.
ഓരോ ജീവിക്കും തങ്ങളുടെ ജീവിതത്തില്‍ സ്വയം ആനന്ദവും, അത് അനുഭാവേദ്യമാകുന്ന രീതിയിലുള്ള ഒരു ജീവിതവും അവയ്ക്ക് നല്‍കി സൃഷ്ടി നടത്തിയതാണ് സൃഷ്ടാവിന്റെ കാരുണ്യം.
അതുപോലെ മനുഷ്യന്‍ എന്നാ സൃഷ്ടിയും സൃഷ്ടാവിന്റെ സൃഷ്ടി രഹസ്യത്തിന്റെ ഭാഗമാണ്. മനുഷ്യന് സ്വയം ഓരോ പ്രവര്‍ത്തനത്തിലൂടെ സ്വയം ബോദ്യമാകുന്ന രീതിയില്‍ ചിന്തയും, വിവേകവും നല്‍കി എന്നതും ഒരു കാരുണ്യത്തിന്റെ ഭാഗമാണ്. മനുഷ്യന്‍ എന്നാ സൃഷ്ടി ഇല്ലാതിരിക്കെ ആ വിഭാഗത്തിന് ദൈവ നിഷേദം പോലും സാദ്യമ്മല്ലല്ലോ. ഉണ്ടായതിനു ശേഷം ചിന്ത നല്‍കിയ അതെ ശക്തിയെ ആണ് മനുഷ്യരില്‍ ചിലര്‍ നിഷേധിക്കുന്നത്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് കൊടുത്തതിനു ശേഷമാണ് അവയെ കുറിച്ച് ബോദ്യ്പെടുതുന്നത്. അതില്ലാതെ സൃഷ്ടിക്കാമെന്ന് സൃഷ്ടാവ് പറയുന്ന ഉത്തരം മറ്റു ജീവികളുടെ സൃഷ്ടിയിലൂടെ പറയുന്നുണ്ട്. മനുഷ്യന്‍ വിത്യസ്തനാകുന്നതും അത് കൊണ്ടാണ്. നന്മയും, തിന്മയും ഇല്ലാതെയാണ് സൃഷ്ടിയെങ്കില്‍ ഈ വാദങ്ങളും, ചിന്തകളും ഉണ്ടാവുകയില്ലല്ലോ എന്നത് ഈ യുക്തി വാദം ചിന്തിച്ചാല്‍ പിടികിട്ടും. അപ്പോള്‍ മനുഷ്യന്‍ എന്നാ സൃഷ്ടിയുടെ യുക്തി തന്നെ അവതാളത്തിലാകും !
തുടരും..
3 അഭിപ്രായങ്ങൾ:
ഒരു സ്കൂള്‍ മാഷിന് എന്താഗ്രഹിച്ചാലും നടപ്പാക്കാന്‍ കഴിയുന്ന ശക്തിയില്ല. എന്നാല്‍ ദൈവം അങ്ങിനെയല്ലാല്ലോ.. അപ്പോള്‍ അങ്ങനെയൊരു താരതമ്യം വിഡ്ഡിത്തമാണ്.
എന്ത് ചെയ്യണമെന്നു ആദ്യം ദൈവം തീരുമാനിച്ചിട്ടില്ല, എന്നാല്‍ സൃഷ്ടാവിന്റെ അറിവിലുണ്ട്.
ഇതിന്റെ അര്‍ഥം മനസ്സിലായില്ല. എല്ലാം അറിവിലുണ്ട് എന്നു പറയുന്നത് ചെയ്യുന്നതെല്ലാം അറിവിലുണ്ട് എന്നാണെങ്കില്‍ അതില്‍ വലിയ അത്ഭുതമൊന്നുമില്ല. ചെയ്യാന്‍ പോകുന്നതെല്ലാം അറിവിലുണ്ട് എന്നായിരിക്കും. അപ്പോല്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നു ദൈവം തീരുമാനിച്ചിട്ടില്ല. പക്ഷേ അറിവിലുണ്ട്. ഇവിടെ ദൈവത്തിനു നിയന്ത്രണമില്ലാത്ത ഏതെങ്കിലും ശക്തി അതു തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു എന്നു വേണം കരുതാന്‍ . ദൈവം അതൊക്കെ അറിയുന്നുണ്ടെന്നു മാത്രം . പക്ഷേ നിസ്സഹായനായി ഇരുന്നു റിക്കാര്‍ഡ് ചെയ്യുന്നു. നിന്നെ പിന്നെ കണ്ടോളാം എന്നു മനുഷ്യനോടു പറയുന്നു.
ഒരു സ്കൂള്‍ മാഷിന് എന്താഗ്രഹിച്ചാലും നടപ്പാക്കാന്‍ കഴിയുന്ന ശക്തിയില്ല. എന്നാല്‍ ദൈവം അങ്ങിനെയല്ലാല്ലോ.. അപ്പോള്‍ അങ്ങനെയൊരു താരതമ്യം വിഡ്ഡിത്തമാണ്.
///എന്ത് ചെയ്യണമെന്നു ആദ്യം ദൈവം തീരുമാനിച്ചിട്ടില്ല, എന്നാല്‍ സൃഷ്ടാവിന്റെ അറിവിലുണ്ട്.///
ഇതിന്റെ അര്‍ഥം മനസ്സിലായില്ല. എല്ലാം അറിവിലുണ്ട് എന്നു പറയുന്നത് ചെയ്യുന്നതെല്ലാം അറിവിലുണ്ട് എന്നാണെങ്കില്‍ അതില്‍ വലിയ അത്ഭുതമൊന്നുമില്ല. ചെയ്യാന്‍ പോകുന്നതെല്ലാം അറിവിലുണ്ട് എന്നായിരിക്കും. അപ്പോല്‍ എന്തു ചെയ്യാന്‍ പോകുന്നു എന്നു ദൈവം തീരുമാനിച്ചിട്ടില്ല. പക്ഷേ അറിവിലുണ്ട്. ഇവിടെ ദൈവത്തിനു നിയന്ത്രണമില്ലാത്ത ഏതെങ്കിലും ശക്തി അതു തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു എന്നു വേണം കരുതാന്‍ . ദൈവം അതൊക്കെ അറിയുന്നുണ്ടെന്നു മാത്രം . പക്ഷേ നിസ്സഹായനായി ഇരുന്നു റിക്കാര്‍ഡ് ചെയ്യുന്നു. നിന്നെ പിന്നെ കണ്ടോളാം എന്നു മനുഷ്യനോടു പറയുന്നു.
പ്രിയ കലിപ്പ്: വളരെ വ്യക്തമായി ഞാന്‍ പറഞ്ജീട്ടുണ്ട്. മനസ്സിലായില്ലെങ്കില്‍ വീണ്ടും വായിക്കുക. വാചകങ്ങള്‍ കണ്‍സൈസ് ചെയ്തത് പരത്തി എഴുതുന്നത് ഒഴിവാക്കാനാണ്. യുക്തി ഉണ്ടെന്നു പറയുന്നവര്‍ക്ക് ഇത്രയും മതി എന്ന് എന്റെ യുക്തി പറയുന്നു. കാരണം നിങ്ങള്‍ പറയുന്നതിന് മുമ്പേ നിങ്ങള്‍ ചോദിക്കുന്നതും പറയുന്നതും ആയ എല്ലാ ചോദ്യങ്ങളും മനസ്സില്‍ വെച്ച് കൊണ്ടുതന്നെയാണ് മറുപടി നല്‍കുന്നത്. ഒരു വീണ്ടു വിചാരത്തിന്റെ ആവശ്യമില്ല. (ബുദ്ധി ഉപയോഗിക്കുന്നവര്‍ക്ക് സൂചന മതിയാകുകം-കുര്‍ആന്‍ )
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ