2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

വിധിവിശ്വാസം ഇസ്ലാമില്‍ ...

jabbar mash:"..വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു പാടു മഹാപണ്ഡിതന്മാര്‍ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക തത്വചിന്താരംഗത്ത് ഏറ്റവുമധികം വിവാദങ്ങള്‍ക്കും വ്യതിയാനങ്ങള്‍ക്കും കാരണമായ ഒന്നാണിത്.."
ജബ്ബാര്‍ മാഷ്,
താങ്കളുടെ ചിന്തയെ ഒരാള്‍ക്കും നേരെയാക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രമാത്രം താങ്കളുടെ ചിന്തകള്‍ കാടുകയറി അലങ്കൊലപെട്ടു കിടക്കുന്നു. ഒരു order ഇല്ലാത്ത ചിന്തകള്‍ അത് അടുക്കി ചിട്ടപെടുത്തി വെക്കാത്തിടത്തോളം ആശയ കുഴപ്പങ്ങളുടെ വേലിയേറ്റം തന്നെയാണ് ഫലം.
-ഒന്ന് ഖദ്രിനെ കുറിച്ച് മനസ്സിലാക്കുന്നതില്‍ വന്ന വീഴ്ച.
-അല്ലാഹുവിനെ മനുഷ്യന്റെ ഏറ്റവും താഴ്ന്ന നിലവാരം വെച്ചുള്ള ഒരു സങ്കല്പം.
മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ചപാട്.
ഖദര് എന്നാല്‍ വിധി എന്നര്‍ത്ഥം. (മലയാള അര്‍ഥം പല സ്ഥലത്തും അറബി വാക്കുകളെ ചതിക്കുന്നുണ്ട്) മാഷ്ടെ വാക്കുകള്‍ സാക്ഷി !
സൂര്യന്‍ ചന്ദ്രനും ഗ്രഹങ്ങളും ചലിക്കുന്നത് വിധി (കമാന്‍ഡ്), മനുഷ്യന്‍ ഏര്‍പ്പെടുന്ന കാര്യങ്ങളുടെ വിധി (എഫ്ഫക്റ്റ്‌). ഒരു പ്രവര്‍ത്തിയുടെ ഫലം എങ്ങിനെ ആയിരിക്കും എന്നതാണ് വിധി (റിസള്‍ട്ട്‌). ഉദാ: കാറ് ഇടിച്ചാല്‍ ഒരാള്‍ മരിക്കുന്നു. (കാറ് ഇടിച്ചു പരികേട്ടു അയാളുടെ ഹാര്‍ട്ട് നില്‍ക്കുകയാണെങ്കില്‍, മരിക്കുക എന്നതാണ് അയാളുടെ വിധി (റിസള്‍ട്ട്‌). അയാള്‍ ജീവിക്കുന്നില്ല. അങ്ങിനെയാണ് അത് സെറ്റ് ചെയ്തിരിക്കുന്നത്. കൈ കത്തി കൊണ്ട് മുറിച്ചാല്‍ ചോര വരിക, അങ്ങിനെ ഓരോ കാര്യങ്ങളും ഈ വിധിയെ ആശ്രയിച്ചു നില്‍ക്കുന്നു. അങ്ങിനെ ആവാതിരിക്കാനുള്ള സംവിധാനം ഈ ലോകത്തില്‍ ഇല്ല. (യുക്തിവാദികള്‍ തല punnaakkiyaal പോലും ഈ സിസ്ടാതെ മാറ്റി മരിക്കുവാന്‍ സാധ്യമല്ല. കാലഘട്ടത്തിന്റെയും, ഭാഷയുടെയും, വികാസത്തില്‍ ചിന്തകല്‍ക്കനുസരിച്ചുള്ള വിശദീകരണങ്ങള്‍ ശാസ്ത്രീയം എന്നാ വാക്കുകളില്‍ വിശെശിപ്പിക്കാമെന്നല്ലാതെ അവസ്ഥക്ക് ഊണിനും വിത്യാസം വരുത്താന്‍ കഴിയില്ല. വെള്ളം വെള്ളമായും, തീ തീയായും നിലനില്‍ക്കും. ഹൈദ്രജനെന്നോ, ഒക്സിജനെന്നോ ഈ കാലത്ത് വിശദീകരിക്കാം. ഇനി ഓക്സിജന്‍ ഉണ്ടാകണമെങ്കില്‍ അഞ്ചോ, പത്തോ, നൂറു മൂലകങ്ങള്‍ കൂടി ഉണ്ടാകണമെന്ന് ഭാവിയില്‍ വിശദീകരിക്കപെടാം. ശാസ്ത്രം അങ്ങിനെ പോകും.
സന്തോഷ്‌ said...നാജ്‍,
ഞാന്‍ തന്ന ലിങ്ക് ഈ പോസ്റ്റിലെ തന്നെ മറ്റൊരു കമന്റിലേക്ക് ആയിരുന്നു. അത് ആവര്‍ത്തിച്ചു എഴുതുന്നത്‌ ഒഴിവാക്കുവാന്‍ വേണ്ടി ലിങ്ക് തന്നതാണ്. താങ്കള്‍ക്കു അത് മനസിലായില്ല എങ്കില്‍ അത് ഞാന്‍ ആവര്‍ത്തിക്കാം. ഒരേ ചോദ്യം തന്നെ വീണ്ടും എഴുതേണ്ടി വരുന്നത് ഇത് മൂന്നാം തവണ ആണ്.
------
മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ എന്താണ് എന്ന് വിശദീകരിക്കുവാന്‍ ശ്രീ ആലിക്കോയ ഇവിടെ എഴുതിയ ഒരു കമന്റില്‍ നിന്നും :
"മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്യ്രം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൌകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൌകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൌകര്യവും നല്‍കുന്നു".


തെറ്റിന്റെ മാര്‍ഗ്ഗവും ശരിയുടെ മാര്‍ഗ്ഗവും അല്ലാഹു തന്നെ മനുഷ്യന്റെ മുന്‍പില്‍ തുറന്നു വയ്ക്കുന്നു, ഇവയില്‍ ഏതു തിരഞ്ഞെടുത്താലും ആ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യവും സൌകര്യവും അള്ളാഹു തന്നെ മനുഷ്യന് നല്‍കുന്നു. അങ്ങനെയാവുമ്പോള്‍ മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവൃത്തിയും അവ ശരിയോ തെറ്റോ ആവട്ടെ അവ പൂര്‍ണ്ണമായും അല്ലാഹുവിന്റെ സമ്മതവും സൌകര്യവും ഉപയോഗിപ്പെടുത്തി ഉള്ളതാവില്ലേ? തെറ്റും ശരിയും വച്ചു നീട്ടുന്നത് അല്ലാഹു. കുറെ മനുഷ്യര്‍ ശരി തിരഞ്ഞെടുക്കുന്നു കുറെ മനുഷ്യര്‍ തെറ്റ് തിരഞ്ഞെടുക്കുന്നു. ശരി തിരഞ്ഞെടുത്തവര്‍ക്ക് അല്ലാഹു സ്വര്‍ഗ്ഗം നല്‍കുന്നു, തെറ്റ് തിരഞ്ഞെടുത്തവര്‍ക്ക് നരകം നല്‍കുന്നു.


എന്തുകൊണ്ട് കുറെ മനുഷ്യരെ നരകത്തില്‍ അയച്ചു ശിക്ഷിക്കുവാന്‍ കൃതഘ്നതയുടെ മാര്‍ഗ്ഗം അല്ലാഹു തുറന്നുവെക്കുന്നു?
താങ്കള്‍ ആദ്യം ഈ ചോദ്യത്തിന്റെ മറുപടി തരൂ, അതിനു ശേഷം "തിന്മകള്‍ ചെയ്യുന്നത് യുക്തിവാദികള്‍ മാത്രമാണോ / മദ്യപാനിയുടെ വിശ്വാസത്തിന്റെ പ്രായോഗികത / HPV" ഇവയെക്കുറിച്ച് പറയാം.


..naj said...ജബ്ബാര്‍ മാഷ്, സന്തോഷ്‌, അപ്പൂട്ടന്‍, യരലവ,
ഒരു വ്യക്തിയിലെ ഇച്ചാ ശക്തി, വിവേകം എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് അല്ലാഹു സംവിധാനിച്ച രീതി പറയാം:
ജബ്ബാര്‍ മാഷ് റോഡില്‍ ഡ്രൈവ് ചെയ്തു പോകുന്നു.. സിഗ്നലിനെ കുറിച്ച് ആദ്യമേ നിര്‍ദേശം നല്‍കുകയും, അറിയിക്കുകയും ചെയ്തീട്ടുണ്ട്. റെഡ് ലൈറ്റ് കത്തിയാല്‍ സ്റ്റോപ്പ്‌ ചെയ്യണമെന്നു ജബ്ബാര്‍ മാഷ്ക്ക് അറിയാം. പക്ഷെ ജബ്ബാര്‍ മാഷ്ക്ക് നിര്‍ദേശംലംഘിക്കാം , ലങ്ഘിക്കാതിരിക്കാം. ലംഘിച്ചാല്‍ ശിക്ഷ ഉറപ്പു. സിഗ്നലിന്റെ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത് സ്വയ രക്ഷക്കും, മറ്റുള്ളവരുടെ രക്ഷക്കുമാണ്. ഇവിടെ ചോയ്സ് ആണ്. ശിക്ഷ കൊടുക്കുന്നതിനു മുമ്പ് അവര്‍ ചോദിക്കും, നിങ്ങള്ക്ക് ഈ നിര്‍ദേശങ്ങള്‍ നല്കിയീട്ടില്ലായിരുന്നോ. അപ്പോള്‍ മാഷ്‌ പറയുന്നത് ഇങ്ങിനെയാകും. ഞാന്‍ ലംഘിക്കും, ഇവര്‍ ആരാ, നിര്‍ദേശിക്കാന്‍, ഇവരുടെ ഒരു നിയമം. മാഷ്ടെ ഭാഷയില്‍ പറഞ്ഞാല്‍, ഈ നിയമ ഉണ്ടാക്കിയ ആളെ öഓലന്‍ പരക്കു ഊളന്‍പാരക്ക് അയക്കണം. അപ്പോള്‍ എന്താണ് പ്രതികരണം എന്ന് മാഷ്‌ ഊഹിക്കുക, ആരെ ഊളന്‍ പാറക്കു പറഞ്ഞയക്കുമെന്നും തീരുമാനിക്കുക.


മനസ്സിലാകാന്‍ ഈ ഉദാഹരണം മതിയാകുമെന്ന് കരുതുന്നു. ഇവിടെ ഇച്ച, ചോയ്സ്, വിവേകം എല്ലാം പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് വ്യക്തം.


മനുഷ്യന് നല്‍കപ്പെട്ട ഈ ഗുണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നീതി അല്ലാഹു നടപ്പിലാക്കുന്നത്. ഇപ്രകാരമുള്ള സാഹചര്യം ഉണ്ടാകുക സൃഷ്ടി ഘടനയുടെ യും, അവര്‍ ജീവിക്കുന്ന സാമൂഹിക അവസ്തയുടെയും ഭാഗമാണ്. അതാണ്‌ മനുഷ്യനെ വേര്‍തിരിക്കുന്നത്. ഇവിടെ മൃഗങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതെ സൃഷ്ടിച്ചത് അല്ലാഹുവിനു അത് കഴിയും എന്ന് പ്രകടമായി മനുഷ്യന്റെ മുമ്പില്‍ കാണിച്ചു കൊണ്ടാണ്.

അഭിപ്രായങ്ങളൊന്നുമില്ല: