Blogger susheel :".....അല്ലാഹു എന്ന അറേബ്യന് ഗോത്രദൈവം തന്നെയാണെന്നും തീരുമാനിക്കുന്നതെങ്ങനെ?""
___________________
താങ്കള് ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയത് ഇങ്ങിനോയൊക്കെ ആണെന്ന് താങ്കളുടെ " ഈ സ്റ്റേറ്റ് മെന്റു" പറഞ്ഞിരിക്കെ ഇനി എന്ത് പറഞ്ജീട്ടെന്താ..ഇനി ചര്ച്ചക്കുള്ള ഇടം തന്നെ ഞാന് കാണുന്നില്ല.
ഒന്ന് പറയട്ടെ " ആകാശ ഭൂമികളെയും ജീവ ജാലങ്ങളെയും സൃഷ്ടിക്കുകയും, അവയ്ക്ക് അവയുടെ കോഡുകള് നല്കുകയും ചെയ്തവന് ആരോ അവനാണ് സൃഷ്ടാവ്" (കുര്ആന്).
"ആകാശ ഭൂമികളില് അവനാണ് അല്ലാഹു" (കുര് ആന് ) ""അവനാണ് അല്ലാഹു""(വാക്കിന്റെ ഘടന ആവര്ത്തിച്ചു വായിക്കുക,)
അവന് ! എവന്......."
ബിംബാരാധകരോട്, അവിശ്വാസികളോട് ചോദിക്കുക, ആകാശ ഭൂമികളെ സൃഷ്ടിച്ചവന് ആരാണ് ?
അവര് പറയും "അല്ലാഹു" ആണെന്ന്. (കുര്ആന്)
ചോദിക്കുക, "പിന്നെ എങ്ങിനെയാണ് നിങ്ങള് വഴി തെറ്റിക്കപെടുന്നത്".
(കാഴ്ച്ചപാടിലുള്ള വിത്യാസം ! അതാണ് സുശീലിന്റെ പോസ്റ്റിനു ആധാരം )
കല്ക്കി said... :"ദൈവം' 'ഇന്ദ്രിയാതീതയാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെനിന്നാണ് ലഭിച്ചത്? ആ അറിവ് ലഭിക്കാന് ഉപയോഗിച്ച ഉപകരണം ഇന്ദ്രിയങ്ങള് തന്നെയാണോ?"
പ്രസക്തമായ ചോദ്യം. ഇതുതന്നെയാണ് വിഷയത്തിന്റെ കാതല് എന്നു ഞാന് കരുതുന്നു. ദൈവാസ്തിക്യത്തെക്കുറിച്ചുള്ള തത്ത്വശാസ്ത്രപരമായ അന്വേഷണം കൂടിവന്നാല് ഒരാളെ ആവശ്യമായ തെളിവിലേക്ക് (necessary evidence) മാത്രമേ എത്തിക്കുകയുള്ളൂ. ഒരു ദൈവം 'ഉണ്ടായിരിക്കണം' എന്ന നിഗമനത്തിനപ്പുറം 'ദൈവം ഉണ്ട്' എന്ന ഉറച്ച വിശ്വാസത്തിലേക്ക് അയാള് എത്തണമെങ്കില് മതിയായ തെളിവുകള് (sufficient evidence) ഉണ്ടായേ തീരൂ. അത് തത്ത്വശാസ്ത്രപരമായ വിശകലനത്തില് നിന്നോ തര്ക്കങ്ങളില്ന്നിന്നോ ലഭ്യമാകില്ല. ഈവിഷയത്തെക്കുറിച്ചുള്ള ചര്ച്ചകള് വഴിമുട്ടുന്നതും ഇവിടെയാണ്.
ഇക്കാര്യത്തില് അനുഭവ ജ്ഞാനമുള്ള വ്യക്തിക്കു മാത്രമേ അതിനെക്കുറിച്ച് പരിമിതമായ രീതിയിലെങ്കിലും വിശദീകരിക്കാനും സാധ്യമാകൂ. തീര്ച്ചയായും അവിടെയും പരിമിതികള് ഉണ്ട്. കണ്ണിനു കാഴ്ച്ചയില്ലാത്ത ഒരാള്ക്ക് വെളുപ്പു നിറം എന്താണെന്ന് വിശദീരിച്ചു കൊടുക്കുന്നതിലുള്ള പരിമിതിപോലെ.
ഈ വിഷയത്തെക്കുറിച്ച് വിശദീകരിക്കാന് ഈ കാലത്ത് ഏറ്റവും യോഗ്യന് എന്നു ഞാന് വിചാരിക്കുന്ന ഒരാളുടെ വിശദീകരണം താഴെ ഉദ്ധരിക്കുന്നു:
"പ്രകൃതിയില് കാണപ്പെടുന്ന കര്മ്മകൗശല്യത്താല് സര്വ്വ ശക്തനായ ദൈവം സ്വയം പ്രത്യക്ഷനാകുന്നപോലെതന്നെ തന്റെ വചനങ്ങള് മൂലവും സ്വദാസര്ക്ക് വെളിപ്പെടാത്ത പക്ഷം, അവന്റെ കര്മ്മകുശലതയെ നിരീക്ഷണം ചെയ്തുകൊണ്ടുള്ള യുക്തിപരമായ ആസ്തിക്യബോധം ഒരിക്കലും തൃപ്തികരമാകില്ല. ഉദാഹരണമായി, മുറിയുടെ വാതിലുകളെല്ലാം അകത്തു നിന്ന് അടച്ചിരിക്കുന്നതായി കാണപ്പെടുന്ന പക്ഷം, അവ അകത്തുനിന്ന് ബന്ധിച്ച ഒരാള് അവിടെ ഉണ്ടെന്നായിരിക്കുമല്ലോ നാം അനുമാനിക്കുക. കാരണം, അകത്തെ സാക്ഷ പുറത്തു ഇന്ന് ഇടുക സാധ്യമല്ല. എന്നാല്, കുറേ കാലമായിട്ട് ആ മുറിയില് നിന്ന് ഒരു ശബ്ദവും കേള്ക്കതിരിക്കുകയും, പുറമെ നിന്ന് തുടരെതുടരെയുള്ള വിളിക്ക് ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്, അതിനുള്ളില് ആരോ ഉണ്ടെന്നുള്ള അഭിപ്രായം നാം മാറ്റേണ്ടി വരും. അതിനകത്ത് ഒരാളുമില്ലെന്നും അജ്ഞാതമായ ഏതോ കാരണത്താല് അകത്തെ സാക്ഷ വീണതായിരിക്കാമെന്നും നാം വിചാരിക്കുകയും ചെയ്യുന്നു. ഈ ദൃശ്യപ്രപഞ്ചത്തിന്റെ കര്ത്താവായ ദൈവത്തിന്റെ സത്തയെക്കുറിച്ചുള്ള തത്ത്വശാസ്ത്രജ്ഞന്മാരുടെ അന്വേഷണം കര്മ്മ കൗശല്യമാകുന്ന ഏക വിഷയത്തെ ആസ്പദമാക്കിക്കൊണ്ടുള്ളതായതിനാല് അവര്ക്ക് അനുഭവമായതും ഇതു തന്നെയാണ്. ഭൗതിക വസ്തുക്കളുടെ അടിയില് നിന്നു മാത്രം സൃഷ്ടികര്ത്താവിനെ അന്വേഷിച്ചറിയുന്നതിനുള്ള ശ്രമം അപഥത്തിലാണെന്നേ പറയേണ്ടതുള്ളൂ.
"....ദൈവം തന്റെ തിരുമുഖത്തെ സൃഷ്ടികള്ക്ക് വെളിപ്പെടുത്തുകയോ അവര് സ്വയമേവ ദൈവത്തിന്റെ ഉണ്മയെ അറിയുന്നതിനു മാര്ഗ്ഗം കണ്ടെത്തുകയോ എന്താണ് വേണ്ടത്? അനാദ്യന്തനും അദൃശ്യനുമായ ദൈവം പണ്ടേ തന്റെ വ്യക്തവും അനുഗ്രഹപൂര്ണ്ണവുമായ വചനങ്ങള് മൂലം സ്വസാന്നിധ്യത്തെ വെളിപ്പെടുത്തുകയും അതുവഴി ജനങ്ങളെ തന്നിലേക്ക് ക്ഷണിക്കുകയും ചെയ്തുവന്നിട്ടുണ്ട്. ....അവന്റെ സംഭാഷണ സംബോധനാധികളെ ഏതെങ്കിലും പ്രത്യേക യുഗത്തോടു ബന്ധിപ്പിച്ചു നിര്ത്തുവാന് നാം അധികൃതരല്ല. പണ്ടുകാലങ്ങളില് സംസാരിച്ചിരുന്ന ദൈവം ഇപോഴും സംസാരിക്കുകയും അവനെ ഹൃദയ സാകല്യത്തോടു കൂടി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ദാസരെ തന്റെ വചനങ്ങള് കൊണ്ടനുഗ്രഹിക്കുകയും ചെയ്യുന്നു. അവന്റെ വരപ്രസ്സദങ്ങളുടെ കവാടങ്ങള് പൂര്വ്വ കാലങ്ങളിലെന്നപോലെ ഇപ്പോഴും തുറന്നു കിടക്കുന്നുണ്ട്." (ഇസ്ലാംമത ത്ത്വജ്ഞാനം - ഹദ്റത്ത് അഹ്മദ്.)
November 4, 2010 2:28 PM
..naj said...
Kalki: ""....അജ്ഞാതമായ ""ഏതോ കാരണത്താല്"" അകത്തെ സാക്ഷ വീണതായിരിക്കാമെന്നും നാം വിചാരിക്കുകയും ചെയ്യുന്നു.""
????
again
????
കല്ക്കി said... @..naj
അതെ naj. നിരീശ്വര വിശ്വാസികള് ഈയോരു അവസ്ഥയിലാണ്. ആര്ജ്ജവമുള്ള നാസ്തികരാരും ആദികാരണത്തിന്റെ സത്തയെ നിഷേധിക്കുന്നവരല്ല. പക്ഷേ, അതിനെക്കുറിച്ചുള്ള മൂര്ത്തമായ തെളിവ് തങ്ങള്ക്ക് ലഭിച്ചിട്ടില്ല എന്നതാണ് ദൈവാസ്തിത്വത്തെ നിഷേധിക്കാനുള്ള കാരണമായി അവര് ഉന്നയിക്കുന്ന്നത്. ജീവന്റെയും പ്രപഞ്ചത്തിന്റെയും ഉത്ഭവം 'അജ്ഞാതമായ ഏതോ കാരണത്താല്' സംഭവിച്ചു എന്നു തന്നയാണ് അവര് കരുതുന്നത്. അത് ശാസ്തീയമായ ഗവേഷണത്തിലൂടെ കണ്ടത്താന് അവര് ആത്മാര്ഥമായി ശ്രമിക്കുന്നു. അക്കാര്യത്തിലുള്ള അവരുടെ അന്വേഷണ തൃഷണയെയും ഡെഡിക്കേഷനെയും അഭിനന്ദനീയവുമാണ്
November 4, 2010 3:33 PM
..naj said... Kalki:"..............അത് ശാസ്തീയമായ ഗവേഷണത്തിലൂടെ കണ്ടത്താന് അവര് ആത്മാര്ഥമായി ശ്രമിക്കുന്നു".
________________
തീര്ച്ചയായും അത് വേണ്ടത് തന്നെ.
അത് തന്നെയാന് കുര്ആന് ആവശ്യപെടുന്നത്. "നിങ്ങള് ചിന്തിക്കുക.." നിങ്ങള് ചിന്തിക്കാത്തത് എന്ത്""
"ധിഷണാ ശാലികള്ക്ക് തീര്ച്ചയായും ഈ പ്രപഞ്ച സൃഷ്ടികളില് ആ അസ്ഥിക്യതിന്റെ അടയാളങ്ങള് ഉണ്ട്". (Quran)
അവര് നിഷേദിക്കുന്നു എന്ന് nammal പറയുമ്പോഴും അതിനെ കണ്ടെത്താനുള്ള വഴിയില് "വിശ്വാസം" ഒളിഞ്ഞു കിടക്കുന്നുണ്ട്.
നിഷേദിച്ചു വെറുതെ ഇരിക്കുന്നവരാണ് കപട വിശ്വാസികളെ പോലെ കുഴപ്പങ്ങള് ഉണ്ടാക്കുന്നത്. ഇവിടെ, ശാസ്ത്രത്തിന്റെ ചുവടു പിടിച്ചു പോകുന്ന ചിന്തകന്മാര് നിരീശ്വര വാധികലാനെന്നു പറഞ്ഞു അവര് കണ്ടെത്തിയ കാര്യങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങി ബുദ്ധി ജീവി ചമയുന്ന ആളുകളാണ് നമ്മുടെ "യുക്തി-നിരീശ്വര വാദ സുഹൃത്തുക്കള്. അവരുടെ അന്വേഷണ ത്വരയും, ചിന്തയും നമ്മുടെ സുഹൃത്തുക്കളുടെ കോപി പേസ്റ്റിംഗ് - ചിന്തയും വളരെ വിത്യാസമുണ്ട്.
സ്റീഫന് ഹോപ്കിംഗ് ഉണ്ട് എന്ന് പറഞ്ഞാല് ഉണ്ട്, ഇല്ല എന്ന് പറഞ്ഞാല് ഇല്ല എന്ന ചിന്ത പരിഹാസ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ