jabbar mash:"..ഹവ്വയ്ക്കും ആദമിനും മക്കളുണ്ടായതു മനസ്സിലായി. പക്ഷേ ആ മക്കള്‍ക്കെങ്ങനെ മക്കളുണ്ടായി? അമ്മയെ വേള്‍ക്കുകയായിരുന്നോ? അതോ പെങ്ങളെ കെട്ടിയോ?""
______________________
സൃഷ്ടാവിന് സദാചാര ബോധം ഇല്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് സൃഷ്ടിപ്പിന്റെ തുടക്കത്തിലേക്ക് ജബ്ബാര്‍ മാഷ് വണ്ടിയോടിച്ചു പോയത്.
ഇനി കഥ അവിടെ നിന്ന് തുടങ്ങാം. പ്രഥമ സൃഷ്ടികള്‍, ആദം, ഹവ്വ. ഒരാണും ഒരു പെണ്ണും. സിവില്‍, ക്രിമിനല്‍, ട്രാഫിക്, ജുദീഷ്യറി നിയമങ്ങള്‍ ഒന്നും നടപ്പിലാക്കാനില്ലാത്ത ഒരു സമയം. രണ്ടു പേരുള്ള ഒരു രാഷ്ട്രം. അവര്‍ക്ക് കുട്ടികള്‍ ജനിച്ചു.
ഇനി അവര്‍ക്ക് ഇണകള്‍ എവിടെ നിന്ന് കിട്ടും. അന്നത്തെ ഈ കാര്യം ആലോചിചീട്ടാണ് ജബ്ബാര്‍ മാഷ് ഉത്തരം കണ്ടെത്തി പരിഹസിക്കുന്നത്. നോ അതര്‍ ഗോ ബട്ട് മാരിയേജ് ബിറ്റ് വീന്‍ ബ്രതെര്‍-സിസ്റര്‍. അത് ഇന്സെസ്റ്റ് അല്ലെ, യുക്തിവാധികള്‍ക്ക് പോലും യോജിക്കാന്‍ കഴിയാത്തതല്ലേ. എങ്കില്‍ സൃഷ്ടാവ് യുക്തിവാധികലെക്കാള് ഒരു പടി കൂടി കടന്നു സധാചാരത്തിന്റെ സകല സീമകളും ലംഘിചില്ലേ എന്ന് പരിഹസിക്കാന്‍ കാരണം.
ഒരു മനുഷ്യ വര്‍ഗ്ഗത്തിന്റെ ആദ്യ പടി എന്നാ നിലയില്‍ സന്താന പരമ്പരകള്‍ അവര്‍ തമ്മിലുള്ള വിവാഹ ജീവിതങ്ങള്‍, പിന്നീട് അകന്നകന്നു പോകുന്ന രക്ത ബന്ധങ്ങള്‍, സമൂഹം വികസിക്കുമ്പോള്‍ യുക്തി എന്നാ അതെ കാര്യം തന്നെയാണ് സൃഷ്ടാവ് മനുഷ്യന് വേണ്ടി ബോധ മണ്ഡലത്തില്‍, വിവേകമെന്ന ഗുണത്തില്‍ തിരിച്ചറിവും നല്‍കിയത്. രണ്ടില്‍ കൂടുതല്‍ ആളുകള്‍ വര്‍ദ്ധി കൊണ്ടിരിക്കുമ്പോള്‍ നിയമങ്ങള്‍ ആവിഷ്കരിക്കേണ്ടി വരുമെന്ന പോലെ ഈ കാര്യത്തിലും, ജനടിക് ഘടകങ്ങള്‍ പരസ്പരം വിത്യസ്തവും, സമാനവുമായ രീതിയില്‍ നല്കുകയതിലൂടെ ശാരീരികമായ ഒരു നിയമ വ്യവസ്ഥ (ജെനടിക് കോഡ് ) സൃഷ്ടാവ് മനുഷ്യനില്‍ നല്‍കിയിരുന്നിരിക്കണം. അത് കൊണ്ടാണ് സമൂഹം വര്‍ദ്ധിക്കുന്നതിനനുസരിച്ച് പിന്നീട് നിയമങ്ങള്‍ സെറ്റ് ചെയ്യേണ്ടി വരുന്നത്. സദാചാര നിയമവും, വ്യഭിചാര സങ്കല്‍പ്പവും ഒരു സമൂഹ സൃഷ്ടിയുടെ തുടക്കത്തില്‍ ഈ കാലഗട്ടത്തില്‍ നിന്ന് അളക്കുന്നത് കൊണ്ടുള്ള പിശകാണ് ജബ്ബാര്‍ മാഷ്ക്ക് ഉള്ളത്. മനുഷ്യ സൃഷ്ടിയുടെ തുടക്കവും പിന്നീടുള്ള വികാസവും, ആ വികാസത്തില്‍ നിന്ന് ആവശ്യമായി വരുന്ന നിയമങ്ങളും അന്ന് ദൈവികമായ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍ മാഷ്ക്ക് കിട്ടിയ വിജ്ഞാനവും, യുക്തിയും ഒരു സുപ്രബാടത്തില്‍ മാഷ്ക്ക് ലഭിച്ചതല്ല. മേല്‍ പറഞ്ഞ ദൈവിക അധ്യാപങ്ങളുടെ, വിജ്ഞാനത്തിന്റെ സമൂഹങ്ങളിലൂടെയുള്ള പകര്‍ച്ച ജബ്ബാര്‍ മാഷ് നിലകൊള്ളുന്ന ഈ സമയത്ത് എത്തി നില്‍ക്കുന്നത് അതിന്റെ സ്വാഭാവിക വികാസമാണ്. ഇന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതിലൊന്നും, ദൈവിക ദര്‍ശനങ്ങളും, നിയമങ്ങളും ഇല്ല എന്ന് തീര്‍ത്തു പറഞ്ഞു തള്ളുന്നത് ബുധിപരമല്ല എന്ന് പറയട്ടെ.
ഇതും കൂടി കൂട്ടി വായിച്ചാല്‍ സംശയം പൂര്നാകും എന്ന് കരുതട്ടെ.
കുര്‍ ആണ്‍ ജബ്ബാര്‍ മാഷ്ക്കും, മറ്റാര്‍ക്കും സംശയതിനിടയില്ലാത്ത വിധം കാര്യം തുറന്നു പറയുന്നു.
അല്ലയോ മനുഷ്യ സമൂഹമേ ! നിങ്ങളെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം സൃഷ്ടി നടത്തിയീട്ടുള്ളത്...Quran 49:13.
അങ്ങിനെയെങ്കില്‍ നമ്മള്‍ വിവാഹം ചെയ്യുന്നത് പുറത്തുള്ള ഗ്രഹത്തില്‍ നിന്നുമാല്ലല്ലോ, സഹോദരി സഹോദര വിവാഹങ്ങലല്ലേ ഇന്ന് നടക്കുന്നത്.
നമ്മുടെ പൂര്‍വ പിതാവും മാതാവും ഒന്നാനെന്നിരിക്കെ..!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ