2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

സംവാദത്തില്‍ നിന്നും കുറച്ചു ഭാഗം:

ജബ്ബാര്‍ മാഷ്ടെ ബ്ലോഗില്‍ അദ്ദേഹവുമായുള്ള സംവാദത്തില്‍ നിന്നും കുറച്ചു ഭാഗം:



..naj said... സന്തോഷ്‌: "...മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ""ഇച്ഛിക്കുമ്പോഴേ"" അതു ചെയ്യാന്‍ കഴിയൂ.


മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു ""വിധിക്കണം"", അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. "
___________________________________


മേല്പറഞ്ഞ വാചകത്തില്‍, അല്ലാഹു "ഇച്ചിക്കണം ", "വിധിക്കണം" എന്നതിന് മനുഷ്യ പ്രകൃതിയില്‍ നിന്ന് നമ്മള്‍ ചിന്തിചെടുക്കുന്ന അര്‍ത്ഥമല്ല നല്‍കേണ്ടത്. ഈ പ്രപഞ്ചത്തില്‍ സകലതും അല്ലാഹുവിന്റെ "ഇച്ചയില്‍" ആണ് സംഭവിക്കുന്നത്‌. നന്മ തിന്മ എന്നത് മനുഷ്യന്റെ പ്രകൃതിയിലാണ് നല്കിയീട്ടുള്ളത്. സൃഷ്ടാവിന്റെ പ്രാപഞ്ചിക വ്യവസ്ഥിതിയില്‍ മനുഷ്യന്റെ കാര്യത്തില്‍ മാത്രം നല്കിയീട്ടുള്ള വഴികള്‍, പരിതികള്‍ ആണ് അവ നിശ്ചയിക്കുന്നത്. അവയില്ല എങ്കില്‍ മനുഷ്യ സൃഷ്ടി എന്നത് ഈ വ്യവസ്ഥിതിയുടെ ഭാഗമാവില്ല. മനുഷ്യനു സാഹചര്യം നല്‍കി, ഫ്രീടവും നല്‍കി. ഇനി മനുഷ്യന് സ്വയം വഴി തിരഞ്ഞെടുക്കാം. എന്താണോ തിരഞ്ഞെടുക്കുന്നത് ആ സാഹചര്യത്തില്‍ അവനു സ്വയം നീങ്ങാം. അവിടെ അല്ലാഹു തടയുക എന്നത്, നല്‍കിയ ഫ്രീടതിനു, ചോയ്സിനു വിരുദ്ധമാകും. ഇനി ഒരാള്‍ തിന്മ ചെയ്യുവാനുള്ള സാഹചര്യത്തില്‍ നില്‍ക്കുകയും, എന്നാല്‍ ചെയ്യാതിരിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ചെയ്‌താല്‍ ആ സാഹചര്യം നല്‍കുകയും ചെയ്യും.


എന്റെ ചിന്തയില്‍ വരുന്നത് വിശദീകരിച്ചു മനസ്സിലാക്കി തരുന്നതില്‍ എന്റെ ഭാഷ പരിമിതി എനിക്ക് തടസ്സം സൃഷ്ടിക്കുന്നു. പരയാതത്തിനു അപ്പുറമുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതില്‍ നിന്ന് കൊണ്ട് സ്വയം ചിന്തിക്കുക.


ea jabbar said... ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു.[ആലിക്കോയ]..


---കൊല്ലപ്പരീക്ഷക്ക് മാര്‍ക്കിടുന്നത്‌ മാഷ്‌ തന്നെയല്ലേ. അപ്പോള്‍ എല്ലാവര്‍ക്കും ഫുള്‍മാര്‍ക്ക്‌ നല്‍കി അങ്ങ് പാസ്സാക്കി വിട്ടാല്‍ പോരെ?[ഫാസില്‍]..


---ഞങ്ങള്‍ മാഷന്മാര് അല്ലാഹുവിന്റെ പണി ചെയ്യാറില്ല. പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ അവരുടെ വഴിക്കങ്ങു വിട്ട് തോല്‍പ്പിക്കുകയല്ല. അവരുടെ കഴിവനുസരിച്ച് പരമാവധി പഠിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. പ്രോത്സാഹിപ്പിക്കും.


അല്ലാഹുവാണെങ്കില്‍ കുട്ടികള്‍ പഠിക്കാന്‍ മോശമാണെന്നു കണ്ടാല്‍ പിന്നെ അവരെ പഠനത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനു പകരം അവരുടെ പുസ്തകം കീറിയെറിയുക. അവരുടെ ചെവിയില്‍ അടപ്പിട്ടു മൂടുക, കണ്ണൂ കുത്തിപൊട്ടിക്കുക അവര്‍ വല്ല പാഠവും കേട്ടു പഠിക്കാതിരിക്കാന്‍ മറ കെട്ടി വേര്‍തിരിക്കുക, അവരെ ഭീഷണിപ്പെടുത്തുക മുതലായ തറ വേലകളാണു ചെയ്യുന്നത് !


..naj said... മാഷ്, now you are coming to the point. അല്ലാഹു നല്‍കിയ ഈ ഗുണമാണ് വിവേകം. ഈ ഗുണം ഉപയോഗിച്ച് തിരഞ്ഞെടുക്കുന്ന തിനെ പറയുന്ന പേരാണ് മാഷ്ടെ ആഗ്രഹം, ഇച്ച എന്ന് പറയുന്നത്. ഇത് മാഷ്ക്ക് ഉപയോഗിക്കുകയോ, ഉപയോഗിക്കാതിരിക്കുകയോ ചെയ്യാം. ഈ കുട്ടികളുടെ ഈ കാര്യത്തില്‍ മാഷ്‌ അത് ഉപയോഗിച്ചില്ലെങ്കില്‍ ആ ജോലിയോട് ചെയ്യുന്ന അനീതിയായിരിക്കും, അത് ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് അറിഞ്ഞാല്‍ ആക്ഷന്‍ ഉറപ്പാണ്. (കൃത്യവിലോപതിനു !).


ഈ ഇച്ചാ ശക്തിയെ കുറിച്ചാണ് നമ്മുടെ സംവാദം, ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ.


ea jabbar said... ഇവിടെ ഹെഡ് ഓഫ് ദ ഡിപാര്‍ട്മെന്റ് തന്നെ അഴിമതിക്കു വേണ്ട എല്ലാ ഏര്‍പ്പാടും ചെയ്തു വെച്ച് കാത്തിരിക്കുകയല്ലേ? നാജേ ?


പിന്നെ അയാള്‍ക്ക് ആക്ഷന്‍ എടുക്കാന്‍ എന്തര്‍ഹത?


..naj said... ജബ്ബാര്‍ മാഷ്, നമ്മള്‍ സംസാരിക്കുന്നത്, ഇച്ചയെ കുറിച്ചാണ്. കുട്ടികളെ പഠിപ്പിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ട്. മാഷ്‌ പഠിപ്പിക്കുന്നു. കുട്ടികളില്‍ ചിലര്‍ തോല്‍ക്കുന്നു. (കാരണം, അശ്രദ്ധ, അലസത..), മാഷ്ടെ വിവേകം ഉപയോഗിക്കുന്നു, (ഉപയോഗിക്കാതിരിക്കാം..), മാഷ് അവര്‍ക്ക് വേണ്ടി ടുഷന്‍ കൊടുക്കുന്നു.(എന്നീട്ടും ചിലര്‍ തോല്‍ക്കുന്നു..എങ്കില്‍ മാഷ് ഉത്തരവാദിയല്ല..) ഡിപ്പാര്‍ട്ട് മെന്റിന് കാര്യം അറിയാം.


ഇവിടെ വിവേകം നല്‍കിയ അല്ലാഹു എങ്ങിനെയാണ് കൂട്ട് നില്‍ക്കുന്നു എന്ന് പറയുന്നത്. എല്ലാ എര്‍പാടും ചെയ്തത് മനുഷ്യനും, മറ്റു ജീവജാലങ്ങള്‍ക്കും ജീവിക്കുന്ന സാഹചര്യത്തിന്.


(കത്തി: ഒരാളെ മുറിപെടുതാനും കൊല്ലാനും, പച്ചക്കറി മുറിക്കാനും ഉപയോഗിക്കാം. ഫ്രൂട്ട്: കഴിക്കാനും, മദ്യം ഉദാക്കാനും ഉപയോഗിക്കാം. ധനം: ഉപയോഗിക്കാനും, പലിശ വാങ്ങി ചൂഷണം ചെയ്യാനും ഉപയോഗിക്കാം, ലൈംഗിക ബന്ധം: വിവാഹം കഴിച്ചു, കുടുമ്പമായി ജീവിക്കാം, വ്യഭിജാരത്തിലൂടെ നടത്താം...) ഇപ്രകാരം ഒരു കാര്യത്തിന്റെ രണ്ടു വശങ്ങള്‍ നമുക്ക് മുമ്പില്‍ നമ്മുടെ വിവേകമെന്ന ഗുണം നല്‍കിയതിനു ശേഷം മനസ്സിലാക്കി തന്നിരിക്കുന്നു.


നിങ്ങളുടെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങള്‍, നന്മ, തിന്മ..ഇനി നിങ്ങളുടെ ഇച്ചാ ശക്തി ഉപയോഗിച്ച് നിങ്ങള്ക്ക് തിരഞ്ഞെടുക്കാം..ഈ സാഹചര്യം മനുഷ്യന്‍ ജീവിക്കുന്ന പ്രകൃതിയില്‍ നിഷിപ്തമാക്കിയിരിക്കുന്നു. അതിനെ മാഷ്‌ നാടന്‍ ഭാഷ ഉപയോഗിച്ച് മേല്‍ പറഞ്ഞ പോലെ പറയുന്നതിനെ യുക്തി വാദം എന്ന് പറഞ്ഞു ആ വാക്കിനെ അപമാനിക്കാന്‍ എന്റെ യുക്തിയെ ഞാന്‍ ഉപയോഗിക്കുന്നില്ല. ഇറ്റ്‌ ഈസ്‌ സൊ ക്ലിയര്‍ ഫോര്‍ ദോസ് ഹു യുസ് വിസ്ഡം ആന്‍ഡ്‌ സെന്‍സ് !


ea jabbar said... “എന്റെ ഈ ഡിപാര്‍ട്മെന്റ് അഴിമതിയില്ലാത്ത ഒന്നാംതരം ഡിപാര്‍ട്മെന്റാക്കാന്‍ ഞാന്‍ വിചാരിച്ചാല്‍ നിഷ്പ്രയാസം കഴിയും. പക്ഷെ ഈ ഡിപാര്‍ട്മെന്റ് അഴിമതിക്കാരെക്കൊണ്ടു നിറയ്ക്കാനും കുളം തോണ്ടാനുമാണു ഞാന്‍ തീരുമാനിച്ചിട്ടുള്ളത് .”


ഈ ഹെഡ് ഓഫ് നെ തലപ്പത്തു നിര്‍ത്തണോ നാജേ? അയാളെ ഊളമ്പാറക്കയച്ച് ഡിപ്പാര്‍റ്റ്മെന്റിനെ രക്ഷിക്കുകയല്ലേ നാം ചെയ്യേണ്ടത്?


..naj said... മനുഷ്യന് സ്വയം ഓരോ പ്രവര്‍ത്തനത്തിലൂടെ സ്വയം ബോദ്യമാകുന്ന രീതിയില്‍ ചിന്തയും, വിവേകവും നല്‍കി. മനുഷ്യന്‍ എന്നാ സൃഷ്ടി ഇല്ലാതിരിക്കെ ആ വിഭാഗത്തിന് ദൈവതിനെ അന്ഗീകരിക്കുക , നിഷേദിക്കുക സാദ്യമ്മല്ലല്ലോ.ഉണ്ടായതിനു ശേഷം ചിന്ത നല്‍കിയ അതെ ശക്തിയെ ആണ് മനുഷ്യരില്‍ ചിലര്‍ നിഷേധിക്കുന്നത്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് കൊടുത്തതിനു ശേഷമാണ് അവയെ കുറിച്ച് ബോദ്യ്പെടുതുന്നത്. അതില്ലാതെ സൃഷ്ടിക്കാമെന്ന് സൃഷ്ടാവ് പറയുന്ന ഉത്തരം ""മറ്റു ജീവികളുടെ സൃഷ്ടിയിലൂടെ"" പറയുന്നുണ്ട്.


മനുഷ്യന്‍ വിത്യസ്തനാകുന്നതും അത് കൊണ്ടാണ്.


ഇതില്‍ ഏതു സൃഷ്ടിയുടെ ഗണത്തില്‍ മനുഷ്യ രൂപമെടുതതിനു ശേഷം പെടനമെന്നു തീരുമാനിക്കുന്നത് സ്വന്തം വിവേകമാണ്. മാഷ് സ്വയം തീരുമാനിക്കുക.
സന്തോഷ്‌ said... മുകളിലെ കമന്റില്‍ നാജ് നല്‍കിയിരിക്കുന്ന ലിങ്കില്‍ ഉള്ള "പുരോഗമനം പറഞ്ഞു പറഞ്ഞു എത്തിച്ചത് എവിടെക്കെന്നു ഇവര്‍ അറിയുന്നില്ലേ


..naj said... അപ്പൂട്ടന്‍: and സന്തോഷ്‌


രണ്ടു വട്ടം ഞാന്‍ താങ്കള്‍ക്കും, സന്തോഷിനുമുള്ള മറുപടി പോസ്റ്റു ചെയ്തു. എന്റെ കമന്റുകല്‍ (മറുപടി) ജബ്ബാര്‍ മാഷ് ഡിലീറ്റു ചെയ്തു കളയുന്നു. സന്തോഷിന്റെ കമന്റിനു കാരണമായ ജബ്ബാര്‍ മാഷ്ടെ മറുപടിക്ക് വേണ്ടിയുള്ള കമന്റും dileettinu ഇരയായി


(താങ്കള്‍ ജബ്ബാര്‍ മാഷോട് റിക്വെസ്റ്റ് ചെയ്തു എന്റെ ഡിലീറ്റു ചെയ്ത കമന്റു വാങ്ങുക !
മാന്യമായ എന്റെ മറുപടി എന്ത് കൊണ്ടാണ് ഡിലീറ്റു ചെയ്തതെന്ന് ജബ്ബാര്‍ മാഷ് പറയട്ടെ.


ഇതും ഡിലീറ്റു ചെയ്യും.


ഇനി തുടരാന്‍ ജബ്ബാര്‍ മാഷ് അനുവധിക്കുമെന്നു തോന്നുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല: