2010, നവംബർ 8, തിങ്കളാഴ്‌ച

ബാബു : "വളരെ വ്യവസ്ഥാപിതമെന്നു വിശ്വാസികള്‍ കരുതുന്ന ഈ പ്രപഞ്ച ഘടന ഒരു കാരണവുമില്ലാതെ തികച്ചും യാദൃച്ഛികമായി ഉണ്ടായതാണ്."
_________________________________________
ഇതാണ് നാസ്തിക വാദത്തിന്‍റെ കാതല്‍. തലക്കകത്ത് എന്തെങ്കിലും ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ വളരെ പ്രയാസമുള്ള ഈ യാദൃച്ഛികതാ വാദം സ്ഥാപിക്കാന്‍ കാലാകാലങ്ങളായി നാസ്തികര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പലപല സിദ്ധാന്തങ്ങള്‍ അവരുടെ കഴിവനുസരിച്ച് അവര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും, മനുഷ്യ ബുദ്ധിക്ക് അംഗീകരിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു നിര്‍‌വചനവും ഇന്നേവരെ ഈ യാദൃച്ഛികതാ സിദ്ധാന്തത്തിനു നല്‍കാന്‍ നാസ്തികര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് സത്യം. എങ്കിലും, അഹങ്കാരത്തിനും വിടുവായത്തത്തിനും ഒട്ടും കുറവില്ല.

ആകസ്മികമായി ഉണ്ടായി എന്നു നാസ്തികര്‍ പറയുന്ന ഈ പ്രപഞ്ച വ്യവസ്ഥ കാണുന്ന ബുദ്ധിയുള്ളാ ആര്‍ക്കും തോന്നുന്നത് ഇത് യാദൃച്ചികമല്ല, ഇതിനു പിന്നില്‍ ഒരു ബുദ്ധിയുടെ പ്രവര്‍ത്തനം അനിവാര്യമാണ് എന്നാണ്. മനുഷ്യന്‍ സൃഷ്ടിച്ച വളരെ നിസ്സാരമായ വസ്തുക്കള്‍പോലും ഒരു സ്രഷ്ടാവിന്‍റെ അഭാവത്തില്‍ ഉണ്ടാകുന്നില്ല എന്നു വിശ്വസിക്കുന്ന നാസ്തികന്‍ ദൈവത്തെ നിഷേധിക്കുക എന്ന ഒരൊറ്റ് ഉദ്ദേശ്യത്തോടെയല്ലേ ഈ ആകസ്മികതാ വാദം ഉന്നയിക്ക്കുന്നത്? ദൈവത്തെക്കുറിച്ചു തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്ന് ആര്‍ജ്ജവത്തോടെ സമ്മതിക്കുന്നതിനു പകരം ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കാന്‍ മുതിരുന്നതിനെ എങ്ങനെ യുക്തിവാദം എന്നു വിളിക്കും?

..naj said...

ബാബു: ""...യാദൃച്ഛികമായി ഉണ്ടായതാണ്""
നോ സ്പേസ് - പിന്നെ സ്പേസ് ഉണ്ടാവുക
നോ മര്‍ദം - പിന്നെ മര്‍ദം ഉണ്ടാകുക ( ഇന്‍ എ അണ്‍കവേഡു സ്പേസ് !)
നോ പദാര്‍ത്ഥം - പിന്നെ പദാര്‍ത്ഥം ഉണ്ടാവുക
പദാര്‍ത്ഥം, പിന്നെ വളരാന്‍ തുടങ്ങുക
നോ ചൂട് - പിന്നെ ചൂട് പിടിക്കുക
പിന്നെ ചൂട് പിടിച്ചാല്‍ - പൊട്ടി തെരിക്കണമെന്നു സ്വയം തീരുമാനിക്കുക
കഷ്ണങ്ങള്‍ സ്വയം തിരിയണമെന്ന് തീരുമാനിക്കുക
വലിയ കഷണങ്ങളുടെ ചുറ്റും തിരിയണമെന്ന് തീരുമാനിക്കുക
സമയം സ്വയം ക്ളിപ്തപെടുതനമെന്നു തീരുമാനിക്കുക
ഓരോ കഷ്നങ്ങളിലും പിന്നെ ജീവികള്‍ ഉണ്ടാകണമെന്ന് തീരുമാനിക്കുക
സത്യം പറഞ്ഞാല്‍ ബാബു പറഞ്ഞത് സത്യമാണ് !
""...യാദൃച്ഛികമായി ഉണ്ടായതാണ്"" ആ യാദൃചികതക്ക് ബുദ്ധിയുണ്ടെന്ന് ഞാന്‍ പറയും, ബാബുവും പറയും ബാബുവിന് ബുദ്ധി നല്‍കിയ ""ആ ബുദ്ധിയുള്ള യാദൃചികതയെ" ഞാന്‍ സൃഷ്ടാവ് എന്ന് ഷോര്‍ട്ട് ആയി വിശേഷിപ്പിക്കുന്നതില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടോ ?
അല്ലെങ്കില്‍ ദൈവം എന്ന് മാറ്റി "യാദൃചികത" എന്ന് ആ സൃഷ്ടാവിന് മറ്റൊരു അപരനാമം നല്‍കട്ടെ ?
This is how I became an Athiest,with a strong faith in "God, the Wise !" (Quran)

കല്‍ക്കി said... ആകസ്മികതാ വാദത്തിന് പിന്‍ബലമെന്നോണം ഡോക്കിന്‍സ് അവതരിപ്പിക്കുന്ന ഒരു വിചിത്ര വാദമുണ്ട്. അതായത്, മനുഷ്യ ബ്യുദ്ധി സൃഷ്ടിവാദത്തിനനുകൂലമായ രീതിയില്‍ ആദ്യമേ തന്നെ പാകപ്പെട്ടുപോയി എന്നതാണത്. ഉദാഹരണമായിപ്പറഞ്ഞാല്‍, മനുഷ്യന്‍ തന്‍റെ ആവശ്യത്തിനായി നിര്‍മ്മിക്കുന്ന എല്ലാ വസ്തുക്കളും ഒരു ഉദ്ദേശ്യം മുന്നിര്‍ത്തി, പ്ലാന്‍ ചെയ്താണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് പ്രപഞ്ചത്തില്‍ കാണുന്ന എല്ലാ വസ്തുക്കളും ഇതുപോലെ ആരുടെയോ പ്ലാന്‍ അനുസരിച്ച് ഉണ്ടായതാണെന്ന ഒരു മുഥ്യാ ബോധം മനുഷ്യ ബുദ്ധിയില്‍ ഉറച്ചുപോയി. അതുകൊണ്ടാണ് എന്തു കണ്ടാലും അതിനു പിന്നില്‍ ഒരു ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കണം എന്ന ഒരു തോന്നല്‍ മനുഷ്യന് ഉണ്ടാകുന്നത്. എപ്പടി ഐഡിയ?

November 8, 2010 3:44 PM
naj said...
ഡോക്കിന്‍സ്: മനുഷ്യന്‍ തന്‍റെ ആവശ്യത്തിനായി ഒരു ഉദ്ദേശ്യം മുന്നിര്‍ത്തി, പ്ലാന്‍ ചെയ്താണ് ഉണ്ടാക്കുന്നത്/'. ."".............ആരുടെയോ പ്ലാന്‍ അനുസരിച്ച് ഉണ്ടായതാണെന്ന ഒരു മുഥ്യാ ബോധം മനുഷ്യ ബുദ്ധിയില്‍ ഉറച്ചുപോയി. ""
_____________________________________________
ഈ ഡോക്കിന്‍സ് തമാശകാരനാണോ ! ഡോക്കിന്‍സ് ഈ പറഞ്ഞ "മനുഷ്യ" വിഭാഗത്തില്‍ പെടില്ലേ. അത് കൊണ്ടാണോ ഒരു ഓപ്പോസിറ്റ് ചിന്ത ഉണ്ടായത് ! ഇത്ര ഉറച്ചു പോയീട്ടും അതിനെ തോല്‍പ്പിച്ച് മറിച്ച് ചിന്തിക്കാന്‍ കഴിഞ്ഞതിന്റെ പിറകില്‍ വേറെ എന്തെങ്കിലും പ്ലാന്‍ രൂപ പെടുതീയിട്ടുണ്ടായിരുന്നോ പ്രകൃതി ""
ഈ ഡോക്കിന്‍സ്നെ അടുത്ത് കിട്ടിയിരുന്നെങ്കില്‍ ഒന്ന് ചോദിക്കാമായിരുന്നു.

Subair said...
വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക. നന്ദി.
=============


സംസ്കാരവും, പരസ്പര ബഹുമാനവും, പെരുമാറ്റ മര്യാദകളും ഒന്നും ട്യൂഷേനെടുത്തു പഠിക്കേണ്ട കാര്യങ്ങളല്ല.

..naj said...

അന്ധമായ യുക്തിവാധതിനു അടിമപെടുന്നവര്‍ക്ക് ആദ്യം നഷ്ടപെടുന്ന ഗുണം വിനയമാണ് എന്ന് "നമ്മുടെ യുക്തിവാദ സുഹൃത്തുക്കളുടെ ബ്ലോഗുകളും, മറുപടികളും ഗവേഷണത്തിന്റെ ആവശ്യമില്ലാത്ത വിധ ""മൂര്തമായി തെളിയിക്കുന്നുണ്ട്"

പിന്നെ ഇതാ !
സി.കെ.ബാബു said...
Subair,
""വിനയത്തിന് ട്യൂഷന്‍ ആവശ്യമുള്ളപ്പോള്‍ ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ അടുത്താവും പേര് രജിസ്റ്റര്‍ ചെയ്യുക".
വിനയം കിട്ടാന്‍ ട്യൂഷന്‍ വരെ വേണ്ടി varum പിന്നീട്. അല്ലെങ്കില്‍ അത് എന്താണ് സാധനം എന്ന് വരെ ചോദിക്കും ! സദാചാരം ചോരുന്ന പോലെയാണ് ഇതും !
എല്ലാ മാനുഷിക ഗുണങ്ങളെയും "ഈ യുക്തി" തിന്നു കലയും, പകരം ശാസ്ത്രം കുത്തിവെച് വെറും മാംസമായി മാറും ഈ യുക്തി മനുഷ്യന്‍ !

കല്‍ക്കി said...
സുശീല്‍ കുമാര്‍ പി പി said...
പക്ഷേ ആ 'ബുദ്ധി' ഖുര്‍ ആനിലോ, ബൈബിളിലോ കാണുന്ന 'സാമാന്യബുദദ്ധിയില്ലാത്തെ ബുദ്ധിയല്ല' എന്ന് പറയാന്‍ കൂടുതല്‍ ഗവേഷണമൊന്നും നടത്തേണ്ടതില്ല.


..naj said...

Br. Susheel,
പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !
രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.
മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...
നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.
അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.
ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !
കഴിയുമെങ്കില്‍ ഒന്ന് വിശദീകരിക്കുക. (വിധ്യാഭ്യാസത്തിന്റെ അഭാവത്തില്‍ മനസ്സിലാക്കി അവതരിപ്പിക്കുന്ന personify ചെയ്ത ദൈവങ്ങളുടെ ചിത്രങ്ങള്‍ അവഗണിക്കാം 

അഭിപ്രായങ്ങളൊന്നുമില്ല: