2010, നവംബർ 20, ശനിയാഴ്‌ച

 ..naj said...




ജബ്ബാര്‍ മാഷ്: ""ഒരു കാരണമില്ലാതെ മൂര്‍ത്തമായ ഈ പ്രപഞ്ചം ഉണ്ടാവില്ല, അതിനാല്‍ ഒരു സ്രഷ്ടാവ് ഉണ്ട്. .....വികസിക്കുന്ന പ്രപഞ്ചത്തിന്റെ, പരിണമിക്കുന്ന പ്രപഞ്ചത്തിന്റെ മഹാചൈതന്യമാണ് ഈശ്വരന്‍. ""
__________________________________

ജബ്ബാര്‍ മാഷ്, എന്തായാലും താങ്കള്‍ പറഞ്ഞ അതെ കാഴ്ചപാട് തന്നെയാണ് എന്റെ കമന്റുകളില്‍ താങ്കള്‍ക്കു വായിക്കാനുക. ആ ഈശ്വരന്റെ നൂറു നാമങ്ങള്‍ (വിശേഷണങ്ങള്‍) കുറ ആനില്‍ പറയുന്നു. യാതൊരു വ്യക്തി പരിവേഷവും ഇല്ലാതെ. (കുല്‍ ഹുവല്ലാഹു അഹദ്, അല്ലാഹു സമദ്, ലം യലിദ്, വലം യൂലാദ്, വലം യ കുന്‍ ലഹു കുഫവന്‍ അഹദ് !)
ഇനി ഗ്രന്ഥങ്ങള്‍ പൂര്‍വീകര്‍ അവരുടെ അരിവൂ വെച്ച് വ്യാക്യാനിച്ചതിനെ തങ്ങളുടെ യുക്തിവെച്ചു പരിഹസിച്ചു നിഷേടിക്കുന്നതില്‍ കാര്യമുണ്ടോ എന്നറിയില്ല. കാരണം മേല്‍ പറഞ്ഞ താങ്കളുടെ അഭിപ്രായം മുഖവിലക്കെടുത്ത് കൊണ്ട് തന്നെ ചോദിക്കട്ടെ.
മനുഷ്യന്‍, വിവേകം, ബുദ്ധി എന്നീ ഗുണങ്ങള്‍ നല്‍കപെട്ട അവന്റെ സൃഷിടിപ്പ്, ആ സൃഷ്ടി നടത്തിയ മേല്പറഞ്ഞ ഈശ്വരന്‍, ആ ശക്തി താങ്കളുടെ ജീവിതത്തിനു എന്തെങ്കിലും മാര്‍ഗ നിര്‍ദേശങ്ങള്‍, അല്ലെങ്കില്‍ നല്‍കപെട്ട താങ്കളുടെ ആയുസ്സ് കൊണ്ട് ആ ശക്തി എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ. അല്ലെങ്കില്‍ ആ ശക്തിക്ക് മനുഷ്യന്‍ എന്നാ സൃഷ്ടിയില്‍ യാതൊരു ഇടപെടലും ഇല്ലാതെ എങ്ങോ മാറിയിരിക്കുന്നു എന്നതാണോ. അല്ലെങ്കില്‍ ആ മഹാചൈതന്യം ഒന്നിലും ഇടപെടാതെ അങ്ങിനെ തന്നെ നിര്ഗുനനായി ഈ ദിസൈനിങ്ങിലൂടെ അങ്ങിനെ നിലനില്‍ക്കുന്നു എന്നതാണോ.
(....ത അമരൂന്‍ ബില്‍ മ അരൂഫി,വാ തന്ഹോവ്ന അനില്‍ മുന്കര്‍...)...ലക്‌ഷ്യം നന്മ സ്ഥാപിക്കുക, തിന്മ തടയുക...അതാണ്‌ താങ്കള്‍ പറഞ്ഞ ഈശ്വരന്‍ മനുഷ്യരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

ഞാന്‍ കമന്റു ചെയ്യല്‍ തല്‍ക്കാലം നിറുത്തി.(this may be the last for now) സമയത്തിന്റെ പരിമിതി. എങ്കിലും താങ്കളുടെയും, മറ്റു സുഹൃത്തുക്കളുടെയും കമന്റുകള്‍ സ്കിപ് ചെയ്യാറുണ്ട്.
എന്റെ മുന്‍ കമന്റിനു താങ്കള്‍ നല്‍കിയ പരിഹാസ മറുപടി ഒരു പക്ഷെ സമയത്തിന്റെ പരിമിതിയിലും സജീവമായിരുന്ന എന്റെ കമന്റു ചെയ്യലിനെ മുന്നോട്ടു പോകുന്നതില്‍ നിന്നും തടഞ്ജീട്ടുണ്ട്. ഈ സംവാദം പരിഹാസങ്ങള്‍ ഒഴിച്ചാല്‍ ഒരു പരിധി വരെ ആരോഗ്യകരം ആയിരുന്നു. താങ്കളുടെ മേല്‍ പറഞ്ഞ അഭിപ്രായ രൂപീകരത്തിന് ഈ സംവാദം സഹായിചീട്ടുന്ടെന്നത് നല്ല വശമാണ്

Susheel said:""റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു മനുഷ്യനാണ്‌.
അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന അറിവുതന്നെയാണ്‌ അദ്ദേഹം ഉണ്ട് എന്നതിനുള്ള മൂര്‍ത്തമായ തെളിവ്.
അദ്ദേഹത്തെ നമുക്ക് കാണാം, സംസാരിക്കാം, തൊട്ടുനോക്കാം, വേണമെങ്കില്‍ ഡി എന്‍ എ പരിശോധിക്കാം.
എന്നാല്‍ ഡോക്കിന്‍സിന്റെ നിരീശ്വരവാദമെന്നത് ഡോക്കിന്‍സ് എന്ന വ്യക്തിയെപ്പോലെ ഭൗതികയാഥാര്‍ത്ഥ്യമല്ല,
മറിച്ച് ആശയമാണ്‌. ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ
ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം.
പക്ഷേ, അദ്ദേഹത്തിന്റെ ആശയത്തെ നമുക്ക് പരിശോധിക്കാം. അത് തൂക്കി നോക്കിയിട്ടോ, അളന്ന് നോക്കിയിട്ടോ എണ്ണിനോക്കിയിട്ടോ തന്നെ വേണമെന്നില്ലല്ലോ?
ആ ആശയം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന്. അതാണ്‌ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നുള്ളതിനുള്ള അമൂര്‍ത്തമായ തെളിവ്.""
___________________
susheel,
ടോകിന്സു ഈ കാലഘട്ടത്തില്‍ ജീവിച്ചിരിപ്പില്ല എന്ന് കരുതുക.
""അദ്ദേഹത്തെ നമുക്ക് കാണാം, സംസാരിക്കാം, തൊട്ടുനോക്കാം, വേണമെങ്കില്‍ ഡി എന്‍ എ പരിശോധിക്കാം ""- എന്നത് അതിനാല്‍ കഴിയില്ല. "
ഡോക്കിന്‍സിന്റെ നിരീശ്വരവാദം "അദ്ധേഹത്തിന്റെ തലച്ചോറ് "എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം.!
_______________
ഇവിടെ ഞാന്‍ ടോകിന്സിനെ തന്നെ നിഷേടിക്കുന്നു, അങ്ങിനെയൊരാള്‍ ജീവിചിരിപ്പുണ്ടായിരുന്നില്ലെന്നു ! അത് തെളിയിക്കാന്‍ "മൂര്‍ത്തമായ എന്തെങ്കിലും തെളിവ്" !മേല്പരഞ്ഞതോന്നും കഴിയില്ലെന്നിരിക്കെ !
________________________

ഇവിടെ സൃഷ്ടാവ് ഉണ്ട് എന്ന് പ്രപഞ്ചം അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പറയുന്നു. ഈ ചലിക്കുന്ന പ്രപഞ്ചം എന്നത് സൃഷ്ടാവിന്റെ മാസ്റര്‍ ബ്രെയിനിന്റെ പ്രവര്‍ത്തനത്തിന്റെ ഫലവുമാണ്‌. അതാകട്ടെ മൂര്‍ത്തമായ തെളിവായി അംഗീകരിക്കാന്‍ യുക്തി നമ്മോടു പറയും. !
ടോകിന്സു ജീവിചിരിപ്പില്ലാതതിനാല്‍ ("എന്ന അറിവുതന്നെയാണ്‌") അദ്ധേഹത്തിന്റെ ജീവന്‍ നില നിന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇപ്പോള്‍ ഇല്ല എന്നത് അദ്ദേഹം ജീവിചിരിനുന്നു എന്നതിനെ നിഷേടിക്കാനായി ചൂണ്ടികാനിക്കാം. മൂര്‍ത്ത തെളിവും, അമൂര്‍ത്ത തെളിവും സൃഷ്ടാവിന്റെ കാര്യത്തില്‍ ദകിന്സിനെ ഉധാഹരിച്ചാല്‍ പൊളിയും !
_____________

അഭിപ്രായങ്ങളൊന്നുമില്ല: