2010, നവംബർ 13, ശനിയാഴ്‌ച

ദാവ്കിന്സിന്റെ വാദങ്ങളെ തള്ളി .....

..naj said...

Br. Susheel,

Let us finish one by one.

Pls. try to bring a conslusion where we can both agree on a point.

_________________________

Br. Susheel,

പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !

രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.

മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...

നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.

അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.

ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !

കഴിയുമെങ്കില്‍ ഒന്ന് വിശദീകരിക്കുക. (personify ചെയ്ത ദൈവങ്ങളുടെ ചിത്രങ്ങള്‍ അവഗണിക്കാം !)



12 November 2010 12:51 AM





..naj said...

ഒരു ആയത്തില്‍ വായിക്കാം. ""അവന്റെ സിംഹാസനം പ്രപഞ്ചത്തെ വലയം ചെയ്തിരിക്കുന്നു"". സിംഹാസനം എന്നത് സുശീലോ ഞാനോ ഇരിക്കുന്ന കസേരയാനെന്നു ധരിച്ചതിന്റെ പ്രശ്നമാണ് ഇങ്ങിനെയൊക്കെ കാര്യമായ കണ്ടുപിടുത്തം പോലെ എഴുതാന്‍ കാരണം. അങ്ങിനെ മനസ്സിലാക്കാനുള്ള ഒരു ചിന്തയാണ് എനിക്കുല്ലതെങ്കില്‍ സുശീലിന്റെ ഒപ്പം ഞാനും ഉണ്ടായിരിക്കും. സിംഹാസനം, എന്നത് പ്രപഞ്ചാധികാരത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗം മാത്രമാണ്.


ദൈവം കസേരയിലോ, സോഫയിലോ എന്നതല്ല വിഷയം. ദൈവത്തെ നിഷേടിക്കുന്നവര്‍ക്ക് ആ ശക്തി എവിടെയെന്നത് വിഷയമാക്കെണ്ടാതില്ല.

ഇനി നമ്മുടെ വിഷയം ചര്‍ച്ച ചെയ്യാം.


സുശീല്‍ കുമാര്‍ പി പി said...

..naj said...

Br. Susheel,

Let us finish one by one.

Pls. try to bring a conslusion where we can both agree on a point.

_________________________

Br. Susheel,

പ്രപഞ്ച സൃഷ്ടിയും , അത് നിലകൊള്ളുന്ന സ്പേസും ഇല്ലാതിരിക്കെ ഒരു ശൂന്യതക്ക് പോലും പഴുതില്ലാത്ത മനുഷ്യ സങ്കല്പ്പാതീതമായ ഒരു അവസ്ഥ. അത്തരമൊരു അവസ്ഥയില്‍ ഒരു വസ്തുവും ഇല്ലാതിരിക്കെ ആ "അവസ്ഥ" (സ്പേസ്) ഉണ്ടാകണമെന്ന് എങ്ങിനെ തീരുമാനിക്കപെട്ടു !

രണ്ടു : ഇനി ആ സ്പേസ് രൂപമെടുതത്തിനു ശേഷം അവിടെ പ്രപഞ്ചത്തിന്റെ ഘടന രൂപപെട്ടു വന്ന പദാര്‍ത്ഥം ഇല്ലാതിരിക്കെ, അത് ഉണ്ടാകണമെന്ന് ഇല്ലാത്ത വസ്തു എങ്ങിനെ രൂപപെടുത്തി.

മൂന്നു: പദാര്‍ത്ഥം രൂപപെട്ടതിനു ശേഷം അതിനു ചൂട് പിടിക്കുന്ന അവസ്ഥക്കുള്ള കാരണം ഇല്ലാതിരിക്കെ അതെങ്ങിനെ രൂപപെട്ടുവന്നു...

നാല്: ചൂട് ഉണ്ടായതിനു ശേഷം പദാര്‍ത്ഥം പൊട്ടി തെരിക്കണമെന്നു ആ സ്വഭാവം അത് വരെ ഇല്ലാതിരിക്കെ അത് എങ്ങിനെ തീരുമാനിക്കപെട്ടു.

അഞ്ചു: പൊട്ടി തെറിച്ച പദാര്‍ത്ഥം സ്വയം കറങ്ങാനമെന്നു ആ പദാര്തത്തിനു അത് വരെ അപ്പ്രാപ്യമായിരുന്ന ആ വ്യവസ്ഥ എങ്ങിനെ നിര്ന്നയിക്കപെട്ടു.

ചുരുക്കത്തില്‍ ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, അങ്ങിനെ "ആകസ്മികം" യാദൃചികം" എന്നാ രണ്ടു വാക്കുകളിലൊതുക്കി ഈ പ്രപഞ്ച വിസ്മയത്തെ ഒന്നുമാല്ലാതാക്കുന്ന, അവിടെ തങ്ങളുടെ യുക്തിയെ കെട്ടിയിടുന്ന "യുക്തിയെ" യുക്തി എന്ന് വിളിക്കുന്നത് യുക്തി സഹമാണോ. !


എനിക്കറിയില്ല നാജ്, താങ്കള്‍ പറഞ്ഞുതരൂ..........


.naj said...

സുശീല്‍, ഞാന്‍ മനസ്സിലാകുന്ന തരത്തില്‍ പറയുന്നുണ്ട് എന്നാണു എന്റെ വിശ്വാസം.

ഞാന്‍ പരത്ഞ്ഞത് ദൈവം എവിടെ ഇരിക്കുന്നു, മലക്കുകള്‍ പൊക്കുന്നുണ്ടോ, പിടിക്കുന്നുണ്ടോ എന്നത് വിഷയമേ അല്ല ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ദൈവം ഇരുന്നാല്‍ എന്ത് നിന്നാല്‍ എന്ത്.

ആദ്യം ഈ ദൈവം ഉണ്ടോ ഇല്ലയോ, അത് യുക്തിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാം. പിന്നെ ഗ്രന്ഥങ്ങളിലെ വാചക വ്യാക്യാനങ്ങളിലേക്ക് കടക്കാം.



12 November 2010 1:51 PM





ea jabbar said...

മുഹമ്മദ്നബിയുടെ ആകാശയാത്ര (മിഅ്‌റാജ്) അത്മീയമായ ഒരു ദര്‍ശനമായിരുന്നു

-----

ഞാനും കുട്ടിക്കാലത്ത് എത്രയോ തവണ പോയിട്ടുണ്ട് !

ആകാശത്തുനിന്നും താഴെ വീണിട്ടുമുണ്ട്. എണീക്കുമ്പോള്‍ കട്ടിലിനു താഴെയായിരിക്കും !!


ea jabbar said...

പ്രപഞ്ചം ഒരു മഹാസ്ഫോടനത്തിലൂടെ രൂപപ്പെട്ടു. അതിനാവശ്യമായ ബോംബ് അല്ലാഹു ഉണ്ടാക്കി. അല്ലാഹു അതു പൊട്ടിച്ചു. ഇത്രയും സമ്മതിച്ചാല്‍ കുറേയധികം പ്രശ്നം പരിഹരിക്കപ്പെടും.

ഇന്നു പ്രപഞ്ചത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാകുന്നത് അതു സ്വയം വികസിച്ചുകൊണ്ടിരിക്കുന്നു; പരിണാമവിധേയമാകുന്നു. അതിനാവശ്യമായ പ്രകൃതിനിയമങ്ങള്‍ അതു സ്വയം ഉള്‍ക്കൊള്ളൂകയും ചെയ്യുന്നു. അതിനാല്‍ ഇപ്പോള്‍ അല്ലാഹു എല്ലാം നിയന്ത്രിക്കുന്നില്ല എന്ന അനുമാനത്തിലെത്താം.

അപ്പോള്‍ അല്ലാഹുവിന് സംഭവിച്ചതെന്താ ?

മഹാ സ്ഫോടനസമയത്ത് അല്ലാഹു പൊട്ടിത്തെറിക്കുന്ന പ്രപഞ്ചപ്പടക്കത്തിനു പുറത്തായിരുന്നു. പൊട്ടിത്തെറിയോടെ അല്ലാഹു ആ സ്ഫോടനത്തിനുള്ളീല്‍ അകപ്പെട്ടു. കാരണം അത്രയ്ക്കു വേഗത്തിലും വ്യാപ്തിയിലുമാണതു സംഭവിച്ചത്. അല്ലാഹുവിനു പുറകിലേക്കു മാറാന്‍ സാവകാശം ലഭിച്ചില്ല. സ്ഫോടനത്തില്‍ അല്ലാഹുവും പൊട്ടിത്തെറിച്ചു. അതോടെ അല്ലാഹു പ്രപഞ്ചത്തിന്റെ ഭാഗമായി മാറി. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. !!!



12 November 2010 6:28 PM


ea jabbar said...

ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇനി തര്‍ക്കിക്കാതെ കഴിയാം. രണ്ടു കൂട്ടരും പറയുന്നതു ശരിയായില്ലേ?



12 November 2010 8:15 PM

..naj said...

ജബ്ബാര്‍ മാഷ്:".... മഹാ സ്ഫോടനസമയത്ത് അല്ലാഹു പൊട്ടിത്തെറിക്കുന്ന പ്രപഞ്ചപ്പടക്കത്തിനു പുറത്തായിരുന്നു. പൊട്ടിത്തെറിയോടെ അല്ലാഹു ആ സ്ഫോടനത്തിനുള്ളീല്‍ അകപ്പെട്ടു. .....അതോടെ അല്ലാഹു പ്രപഞ്ചത്തിന്റെ ഭാഗമായി മാറി. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. !!!

ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇനി തര്‍ക്കിക്കാതെ കഴിയാം. രണ്ടു കൂട്ടരും പറയുന്നതു ശരിയായില്ലേ?""

___________________________________



ജബ്ബാര്‍ മാഷ്, താങ്കളുടെ യുക്തി ഇങ്ങിനെയാണോ മാന്യമായ മറുപടി നല്‍കുന്നത്. പല കമന്റുകളിലും താങ്കള്‍ സമചിത്തത കൈവിടുന്നു. മാന്യമായ സംവാദം എങ്ങിനെ കുളമാക്കാം എന്നതിന്റെ പേരാണോ ഈ "കേരള യുക്തി വാദം"". താങ്കളുടെ Friendsum താങ്കളുടെ യുക്തിയുടെ അതെ വക്താക്കള്‍ തന്നെയാണോ.



തങ്ങളുടെ യുക്തിക്ക് മറുപടി ഇല്ലാതാകുമ്പോള്‍ ഇങ്ങിനെ പരിഹസിച്ചു ചര്‍ച്ച അവസാനിപ്പിക്കാമല്ലോ.

ഒരു ചെറിയ ചോദ്യം ചോടിചീട്ടു അതിനു കേരള യുക്തി എന്ത് മറുപടിയുണ്ട് എന്നാ പ്രതീക്ഷ അസ്തമിച്ചു.

തര്‍ക്കിച്ചു തോല്പ്പിക്കുകയല്ല, എന്റെ ലക്ഷ്യവും അതല്ല.

സത്യം വെളിവാകുക എന്നതാണ് ഒരു സംവാദത്തില്‍ നിന്നും ഉണ്ടാകേണ്ടത്.

യുക്തിക്ക് പറ്റിയ തോല്‍വിയെ ഇനിയും ഞാന്‍ പറഞ്ഞു വ്യക്തമാക്കാം. യുക്തി എന്താണെന്നും. ചര്‍ച്ച മാന്യമായി നീങ്ങട്ടെ



സുശീല്‍ കുമാര്‍ പി പി said...

നാജ് എന്നോടൊരു വൈല്യ ചോദ്യം ചോദിച്ചിരുന്നു. എനിക്കറിയില്ലെന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. നാജിനോട് തന്നെ പറഞ്ഞുതരാന്‍ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല????



12 November 2010 9:40 PM


സുശീല്‍ കുമാര്‍ പി പി said...

നാജ് പറഞ്ഞു:

"ആദ്യം ഈ ദൈവം ഉണ്ടോ ഇല്ലയോ, അത് യുക്തിയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാം. പിന്നെ ഗ്രന്ഥങ്ങളിലെ വാചക വ്യാക്യാനങ്ങളിലേക്ക് കടക്കാം"
ഇതുതന്നെ സുബൈറും പറഞ്ഞിരുന്നു.
ആദ്യം ദൈവമുണ്ടൊ എന്ന് തീരുമാനിക്കണം. അതിനുശേഷമാകാം ഗ്രന്ഥത്തിലെ ചര്‍ച്ച എന്ന്.
ഗ്രന്ഥത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മനസ്സിലാകും.
ഒരാള്‍ക്ക് തലവേദനയുണ്ട്. അതിന്റെ കാരണം ഒരു സാധാരണ നീരിറക്കമാകാം. അതിന്‌ അധികം പരിശോധനയൊന്നുമില്ലാതെ ഡോക്ടര്‍ മരുന്ന് തരും. പക്ഷേ, തലക്ക് പറ്റിയ വല്ല പരിക്കുമാണ്‌ കാരണമെങ്കില്‍ സ്കാനിങ്ങ് ഉള്‍പ്പെടെയുള്ള പരിശോധന വേണ്ടിവരാം. വല്ല മാരകമായ അസുഖവുമാണോ എന്ന് തിട്ടപ്പെടുത്താനും വിദഗ്ദപരിശോധന വേണ്ടിവരും.

പക്ഷേ ഒരു വിദ്വാന്‍ വന്ന് പറയുന്നു 'കാലിന്റെ പാദം ഉളുക്കിയതാണ്‌ ' തലവേദനയുടെ കാരണമെന്ന് എന്നു കരുതുക. അയാള്‍ക്ക് കിട്ടിയ ഒരു വെളിപാട് ഗ്രന്ഥത്തില്‍ നിന്ന് ലഭിച്ച അറിവാണെത്രേ ഇത്. സ്കാനിംഗ്, എക്സ്റേ തുടങ്ങിയ പരിശോധനയൊന്നും കൂടാതെ തന്നെ നമുക്ക്‌ അയാളുടെ വിഡ്തിത്തം നിരാകരിക്കാമെന്നതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല.

അതുപോലെയാണ്‌ പ്രപഞ്ചത്തിന്റെ കാരണം അറേബ്യന്‍ ഗോത്രദൈവമായ അല്ലാഹുവാണെന്ന വാദം. എല്ലാ മനുഷ്യരും തന്നെ മാത്രം ആരാധിക്കണമെന്ന് ആര്‍ത്തിപിടിച്ചുനടക്കുന്ന ഒരു മൂഢസങ്കല്പ്പമാണ്‌ ഈ പ്രപഞ്ചത്തിന്റെ കാരണമെന്ന് തുറന്നു സമ്മതിക്കാന്‍ തൊലിക്കട്ടി കുറച്ചൊന്നും പോര. അതുകണ്ട് ആവശ്യത്തിന്‌ തൊലിക്കട്ടിയാകും വരെ ഗ്രന്ഥചര്‍ച്ച ഒഴിവാക്കുകതന്നെയാണ്‌ ഉത്തമം.

സുശീല്‍ കുമാര്‍ പി പി said...

എന്‍ എം ഹുസ്സൈന്‍ അവതരിപ്പിക്കുന്ന ദൈവം ഏതായാലും ഖുര്‍ ആനിലെ അല്ലാഹുവല്ല. ആണെന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിനെ നിഷേധിക്കലാകും. അത് അല്ലാഹുപോലും സമ്മതികുമെന്ന് തോന്നുന്നില്ല.
12 November 2010 10:02 PM

.naj said...

സുശീല്‍ കുമാര്‍ പി പി said...

നാജ് എന്നോടൊരു വൈല്യ ചോദ്യം ചോദിച്ചിരുന്നു. എനിക്കറിയില്ലെന്ന് ഞാന്‍ ഉത്തരവും പറഞ്ഞു. നാജിനോട് തന്നെ പറഞ്ഞുതരാന്‍ പറഞ്ഞിട്ട് ഒന്നും മിണ്ടുന്നില്ല????

ആദ്യം ദൈവമുണ്ടൊ എന്ന് തീരുമാനിക്കണം. അതിനുശേഷമാകാം ഗ്രന്ഥത്തിലെ ചര്‍ച്ച എന്ന്.

""ഗ്രന്ഥത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ട് മനസ്സിലാകും""
""എന്‍ എം ഹുസ്സൈന്‍ അവതരിപ്പിക്കുന്ന ദൈവം ഏതായാലും ഖുര്‍ ആനിലെ അല്ലാഹുവല്ല. ആണെന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിനെ നിഷേധിക്കലാകും. അത് അല്ലാഹുപോലും സമ്മതികുമെന്ന് തോന്നുന്നില്ല""
___________________________.

സുശീല്‍ , ഞാന്‍ ചോദിച്ച ചോദ്യം ഒരു വലിയ ചോദ്യമാണെന്നു എനിക്ക് തോന്നിയീട്ടില്ല. എന്റെ യുക്തിയില്‍ വന്ന ഒരു ചോദ്യം എന്തിനാണീ വെപ്രാളം !
ഗ്രന്ഥത്തിലേക്കു കടക്കുംപോഴുണ്ടാകുന്ന ബുദ്ധിമുട്ടിനെ കുറിച്ചല്ലല്ലോ ഇവിടെ താങ്കള്‍ കൊടുത്ത പോസ്റ്റ്‌. ആണോ. ?
താങ്കള്‍ തന്നെ പോസ്റ്റും, താങ്കള്‍ തന്നെ മറ്റുള്ളവരുടെ കമന്റും സ്വയം ചെയ്യാനാണെങ്കില്‍ ഈ സംവാദത്തിന്റെ ആവശ്യമുണ്ടോ ?
ഞാന്‍ ""വൈല്യ ചോദ്യം"" ചോദിച്ചെന്നു സുശീലിന്റെ തോന്നല്‍ ആണ് (അങ്ങിനെയെഴുതുംപോഴുള്ള സുശീലിന്റെ മാനസിക നില മനസ്സിലാക്കുന്നു !)

യുക്തിക്ക് എല്ലാത്തിനും ഉത്തരം കാണുമല്ലോ. ടോകിന്സിന്റെ വാച്ചകങ്ങളെയും, അതിനെ ഖണ്ഡിച്ചു എഴുതിയ ഹുസൈന്റെ വാദങ്ങളെയും മുന്നില്‍ വെച്ച് സംവദിക്കുന്ന വ്യക്തിക്ക് ഉത്തരം ഉണ്ടായിരിക്കണമല്ലോ. അറിയില്ല എന്നത് ഉത്തരമല്ല.താങ്കളുടെ യുക്തിയെ താങ്കള്‍ തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.

(ഗ്രന്ഥത്തിലേക്കു കടക്കുന്നതിനെ കുറിച്ച് വ്യാകുലപെടെണ്ട)ഞാന്‍ ഇവിടെ തന്നെയുണ്ട്‌ !)


..naj said...

ea jabbar said....... മഹാ സ്ഫോടനസമയത്ത് അല്ലാഹു പൊട്ടിത്തെറിക്കുന്ന പ്രപഞ്ചപ്പടക്കത്തിനു പുറത്തായിരുന്നു. പൊട്ടിത്തെറിയോടെ അല്ലാഹു ആ സ്ഫോടനത്തിനുള്ളീല്‍ അകപ്പെട്ടു. .....അതോടെ അല്ലാഹു പ്രപഞ്ചത്തിന്റെ ഭാഗമായി മാറി. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. !!!

ഈശ്വരവാദികള്‍ക്കും നിരീശ്വരവാദികള്‍ക്കും ഇനി തര്‍ക്കിക്കാതെ കഴിയാം. രണ്ടു കൂട്ടരും പറയുന്നതു ശരിയായില്ലേ?

__________________________

ജബ്ബാര്‍ മാഷ്, താങ്കളുടെ യുക്തി ഇങ്ങിനെയാണോ മാന്യമായ മറുപടി നല്‍കുന്നത്. പല കമന്റുകളിലും താങ്കള്‍ സമചിത്തത കൈവിടുന്നു. മാന്യമായ സംവാദം എങ്ങിനെ കുളമാക്കാം എന്നതിന്റെ പേരാണോ ഈ "കേരള യുക്തി വാദം"". താങ്കളുടെ കൂട്ടുകാരും താങ്കളുടെ യുക്തിയുടെ അതെ വക്താക്കള്‍ തന്നെയാണോ.



തങ്ങളുടെ യുക്തിക്ക് മറുപടി ഇല്ലാതാകുമ്പോള്‍ ഇങ്ങിനെ പരിഹസിച്ചു ചര്‍ച്ച അവസാനിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കുന്നത് യുക്തിയല്ല.

ഒരു ചെറിയ ചോദ്യം ചോടിചീട്ടു അതിനു കേരള യുക്തി എന്ത് മറുപടിയുണ്ട് എന്നാ പ്രതീക്ഷ അസ്തമിച്ചു.

തര്‍ക്കിച്ചു തോല്പ്പിക്കുകയല്ല, എന്റെ ലക്ഷ്യവും അതല്ല.

സത്യം വെളിവാകുക എന്നതാണ് ഒരു സംവാദത്തില്‍ നിന്നും ഉണ്ടാകേണ്ടത്.

..naj said...

സുശീല്‍, ദയവായി കമന്റുകള്‍ ഡിലീറ്റ് ചെയ്യരുത്. അങ്ങിനെ ചെയ്യുന്നെങ്കില്‍ ആ നീതി മറ്റുള്ളവരുടെ (ജബ്ബാര്‍ മാഷ്ടെ) നേരെയും വേണം. അത് കാനിക്കുന്നില്ലെങ്കില്‍ താങ്കളുടെ ഉദ്ധേശ ശുദ്ധി (സ്വന്തം മനസാക്ഷി പോലും ചോദിക്കും )ചോദ്യം ചെയ്യപെടും. !



..naj said...

...സുശീല്‍ കുമാര്‍ പി പി said...
നാജ് പറയുന്നു:

"ഈ നാല് ഗുണങ്ങളിലൂടെയാണ് ദൈവത്തെ അറിയാന്‍ കഴിയുക. അതുകൊണ്ടാണ് നാല് മലക്കുകള്‍ ദൈവത്തിന്‍റെ സിംഹാസനം ചുമക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്."

__________________________________

സുശീല്‍, ഞാനാ വിഷയം തന്നെ ചര്‍ച്ച ചെയ്തീട്ടില്ല. പിന്നെ എവിടെ നിന്ന് കിട്ടി ഈ വാചകം ഞാന്‍ പറഞ്ഞതാണെന്ന് !

പ്ലീസ് സുശീല്‍, നമ്മള്‍ തുടക്കമിട്ട വിഷയത്തിലേക്ക് വരൂ. ദാവ്കിന്സിന്റെ യുക്തിക്ക് സ്വന്തം യുക്തി പണയം വെക്കുമ്പോള്‍ ഉണ്ടാകുന്ന നിസ്സഹായത ആണ് ഞാനിപ്പോള്‍ നിങ്ങളില്‍ കാണുന്നത്. മലയാളികളുടെ ഒരു വീക്നെസ് ആണ് ഇന്ഗ്ലീശുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നത്. തിയറികള്‍ നമുക്ക് വാക്കുകളുടെ മാജിക്കല്‍ പ്ലേസിങ്ങിലൂടെ വായനക്കാരന്റെ യുക്തിയെ കീഴടക്കുന്ന രീതിയില്‍ അവതരിപ്പിക്കാം. ഒരു വ്യക്തിയുടെ യുക്തിക്ക്ത ങ്ങളുടെ യുക്തിയെ പണയം വെക്കാതെ വേണം ചിന്തയെ സ്വതന്ത്രമായി ഉപയോഗിക്കാന്‍. എങ്കില്‍ സുശീല്‍ സ്വതന്ത്രനാണ്. (ഹുസൈനെ കുറിച്ച് ബാബു കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ അഭിപ്രായം ഈ കീഴടങ്ങലില്‍ നിന്ന് വന്നതാണ്. ) അല്ലെങ്കില്‍ ചിന്തയെ ഉപയോഗിക്കാതെ അന്ധമായി മതത്തെ ഒരു ഐടന്റിടി എന്നാ നിലയില്‍ മാത്രം കാണുന്നവരെ പോലെ ഒരു അന്ധനായ യുക്തിവാദി മാത്രമായിരിക്കും.

അന്ധനായ യുക്തിവാദിയും, അന്ധനായ മത വിശ്വാസിയും ട്രബ്ള്‍ മേകെഴ്സ് ആണ്.
യഥാര്‍ത്ഥ യുക്തിവാദി അന്വേഷണത്തിന്റെ അവസാനം പ്രപഞ്ച സൃഷ്ടിക്കു പിറകില്‍ ഒരു വൈസിന്റെ പ്രസന്‍സ് കാണും.

സുശീല്‍ കുമാര്‍ പി പി said...

നാജ്,
ആളുമാറിയതില്‍ ക്ഷമിക്കുക.
പക്ഷേ ചൊദ്യം താങ്കള്‍ക്കും ബാധകമാണ്‌.

എന്‍ എം ഹുസൈന്‍ said...

ബ്ലോഗ് തുടങ്ങാന്‍ കാരണക്കാരനായ സൂശീല്‍കുമാറിനു നന്ദി. ആദ്യം എന്റെ പോസ്റ്റുകള്‍ വായനക്കാര്‍ കാണട്ടെ. ശേഷം സൂശീലിനു മറുപടി തരാം.ഡോക്കിന്‍സ് നിരൂപണം

..naj said...
സുശീല്‍ കുമാര്‍ പി പി said...

നാജ്,
ആളുമാറിയതില്‍ ക്ഷമിക്കുക

പക്ഷേ ചൊദ്യം താങ്കള്‍ക്കും ബാധകമാണ്‌.

_________________________________

സുശീല്‍; എല്ലാ ബഹുമാനവും താങ്കള്‍ക്കു നല്‍കി കൊണ്ട് തന്നെ ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു.
പ്രപഞ്ച സൃഷ്ടിക്കു പിറകില്‍ (ക്രിയെടര്‍) ദൈവം ഉണ്ടോ ഇല്ലയോ എന്നതാണ് ദാവ്കിന്സിനെയും, ഹുസൈന്റെയും ലേഖനത്തെ വെചീട്ടുള്ള ഈ ചര്‍ച്ചയുടെ കാതല്‍ എന്ന് സുശീലിനെ പോലെ ഞാനും മനസ്സിലാക്കുന്നു. അത് കൊണ്ട് മേല്‍ പറഞ്ഞ എന്റെ കമന്റില്‍ നിന്ന് സുശീലിന്റെ യുക്തി പറയുന്ന മറുപടി എന്താണ്?
അറിയില്ല എന്നത് ഉത്തരമല്ല,
പ്രത്യേകിച്ചും ദാവ്കിന്സിന്റെ വാദങ്ങളെ തള്ളി കളയുന്ന ഹുസൈന്റെ കൃതിയെ സുശീല്‍ ദാവ്കിന്സിന്റെ വാദമുഖങ്ങളില്‍ നിന്ന് കൊണ്ട് പ്രതിരോധിക്കുമ്പോള്‍ !

അതിനു ശേഷം നമുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം. ഞാനും സുശീലും മറ്റു സുഹൃത്തുക്കളും ഇവിടെ തന്നെയുണ്ട്‌. നമുക്ക് ചര്‍ച്ച ചെയ്യാം.


.naj said...

മേല്പറഞ്ഞ എന്റെ വിശദീകാരത്തെ ഇങ്ങിനെ ചുരുക്കുന്നു:

"നമ്മള്‍ അറിഞ്ഞ പ്രപഞ്ചത്തില്‍ നൂറു മുതല്‍ ഇരുനൂറു ബില്ല്യാണോ അതിനു മേലെയോ ഗാലക്സികള്‍ ഉണ്ട് എന്ന് ശാസ്ത്രം പറയുന്നു. ബിഗ്‌ ബന്ഗില്‍ പറയുന്ന ഒരു പ്രപഞ്ച നിര്‍മിതി ഒന്നുമില്ലാതിരുന്ന അവസ്ഥയില്‍ അവ ഉണ്ടാകണമെന്ന, ഒരു spaisless പൊസിഷനില്‍ നിന്ന് നമ്മുടെ യുക്തി നോക്കുമ്പോള്‍അതിനെ യാദൃചികതയില്‍ തളച്ചിടുന്നത് എത്ര മാത്രം യുക്തിസഹമാകും. അപ്പോള്‍ മനുഷ്യന്റെ യുക്തിക്ക് പരിധി നിശ്ചയിക്കപെടുന്നു എന്ന് കരുതേണ്ടി വരില്ലേ.

ടോകിന്സിന്റെ വാക്ക് കടമെടുത്തു കൊണ്ട് പറയട്ടെ. മനുഷ്യന്‍ ഒന്ന് പ്ലാന്‍ ചെയ്തു ഉണ്ടാക്കുന്നു എന്ന യുക്തിയില്‍ നിന്നാണ് പ്രപഞ്ചത്തിന്റെ നിര്‍മിതിയില്‍ ഒരു സൃഷ്ടാവിനെ സങ്കല്‍പ്പിക്കുന്നത് എന്ന് പറയുന്നുവെങ്കില്‍, ഞാന്‍ പറയുന്നു അതാണ്‌ യുക്തിയെന്നും, മറിച്ചു നിരീശ്വര വാധികളോട് ഇത് പറയുമ്പോള്‍ സൃഷ്ടാവിനെ സൃഷ്ടിച്ചതാരെന്ന ചോദ്യം വരുന്നതിന്റെ കാരണമാണ് മനുഷ്യനില്‍ ഉറച്ചുപോയ മേല്പറഞ്ഞ ടോകിസ്നിന്റെ പ്ലാന്‍ ആന്‍ഡ്‌ ക്രിയെശന്റെ അടിത്തറയില്‍ നിന്ന് കൊണ്ട് യുക്തിവാദികള്‍ ഉയര്‍ത്തുന്നത് എന്നതാണ് യഥാര്‍ത്ഥ സത്യം ! ""ദൈവം"" അല്ലെങ്കില്‍ ""സൃഷ്ടാവ്"" അല്ലെങ്കില്‍ ""അബ്സലൂട്ട്"" അതിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏതു സൂജകവും എന്നത് ക്രിയെട്ടരിനപ്പുരം ഒരു ക്രിയേറ്റര്‍ ഇല്ല എന്നാ അവസ്ഥ അന്ജാതമാക്കുന്ന അന്യമാക്കപെടുന്ന ഒരു പ്രയോഗമാണ് ആ പദം ഉള്‍കൊള്ളുന്നതും, ആവശ്യപെടുന്നതും. ഇനി ദൈവത്തിനു സൃഷ്ടാവിനെ അന്വേഷിക്കുന്നവര്‍ സ്വന്തം യുക്തിയുടെ നിസ്സഹായതയില്‍ ചിന്താ ദാരിദ്ര്യം അനുഭവിക്കുന്നവരാണ് എന്ന് പറയേണ്ടി വരും. അവര്‍ അത് സമ്മതിച്ചില്ലെങ്കിലും !

സായ് കിരണ്‍ Saikiran said...

നാജ് പറയുന്നു: "....മലയാളികളുടെ ഒരു വീക്നെസ് ആണ് ഇന്ഗ്ലീശുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നത്. തിയറികള്‍ നമുക്ക് വാക്കുകളുടെ മാജിക്കല്‍ പ്ലേസിങ്ങിലൂടെ വായനക്കാരന്റെ യുക്തിയെ കീഴടക്കുന്ന രീതിയില്‍ അവതരിപ്പിക്കാം...."

-----------------------------------

മുസ്ലീങ്ങള്‍ പുരാതന അറബികളുടെ അന്ധവിശ്വാസങ്ങളെ തൊണ്ട തൊടാതെയല്ലേ വിഴുങ്ങുന്നത്? അതും ഒരു വീക്നെസ് തന്നെയല്ലേ? വായനക്കാരന്റെ യുക്തിയെ കീഴടക്കുന്ന രീതിയില്‍ മാജിക്കല്‍ പ്ലേസിംഗ് നടത്താന്‍ ഡോക്ടര്‍ സക്കീര്‍ നായിക് ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഏതായാലും ഇതുവരെ കീഴടക്കാന്‍ പറ്റിയിട്ടില്ല. എങ്കിലും വായനയും കേള്‍വിയുമൊക്കെ തുടരുന്നു. എവിടെയെത്തുമെന്നു നോക്കട്ടെ.

സുശീല്‍ കുമാര്‍ പി പി said...

ഹുസ്സൈൻ സാർ,

ഈ ബ്ലോഗിൽ നേരിട്ടെത്തിയതിന്‌ നന്ദി.

താങ്കളുടെ ലേഖനത്തിന്റെ ലിങ്ക് ഈ ബ്ളൊഗിൽ തന്നെ കൊടുത്തിരുന്നു. താങ്കളുടെ ബ്ലോഗ് ഫോളോ ചെയ്യുന്നുണ്ട്.

..naj said...

സായ് കിരണ്‍ Saikiran said...

നാജ് പറയുന്നു: "....മലയാളികളുടെ ഒരു വീക്നെസ് ആണ് ഇന്ഗ്ലീശുകാര്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് തൊണ്ട തൊടാതെ വിഴുങ്ങുക എന്നത്. ""

മുസ്ലീങ്ങള്‍ പുരാതന അറബികളുടെ അന്ധവിശ്വാസങ്ങളെ തൊണ്ട തൊടാതെയല്ലേ വിഴുങ്ങുന്നത്?

__________________________________

സായ കിരണ്‍, താങ്കള്‍ക്കു സ്വാഗതം. ഞാന്‍ സുശീലുമായിട്ടാണ് സംവാദത്തില്‍ ഫോകസ് ചെയ്തിരിക്കുന്നത്. ഒരേ സമയം പല കമന്റുകള്‍ക്ക് മറുപടി പറയുമ്പോള്‍ പല വഴിക്ക് തിരിഞ്ഞു പോകും. പരിമിതി മനസ്സിലാക്കുമെന്ന് കരുതുന്നു. പരിഹാസ രൂപത്തിലുള്ള കമന്റ്സ് ഒഴിവാക്കു ന്നത് മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നതിന് റെളിവാകും.

താങ്കള്‍ക്കു ഈ പോസ്റ്റിന്റെ എന്റെ first കമന്റിനുള്ള മറുപടിയിലൂടെ തുടങ്ങാം. പിന്നീട് അന്ധവിശ്വാസങ്ങളുടെ പിന്നാലെ നമ്മള്‍ക്ക് ഒരുമിച്ചു പോകാം.
ea jabbar said...


ഒരു കാരണമില്ലാതെ മൂര്‍ത്തമായ ഈ പ്രപഞ്ചം ഉണ്ടാവില്ല, അതിനാല്‍ ഒരു സ്രഷ്ടാവ് ഉണ്ട്. ആ സ്രഷ്ടാവ് ഒരു ജന്തുവോ മൂര്‍ത്ത വസ്തുവോ ഒരു വ്യക്തിയോ അല്ല, അമൂര്‍ത്തവും അനിര്‍വ്വചനീയമുമായ ഒരു ശക്തി. പ്രപഞ്ചം ഒരു മഹാസ്ഫോടനത്തിലൂടെ ആരംഭിച്ചപ്പോള്‍ ആ മഹാശക്തിയും പ്രപഞ്ചത്തിന്റെ ഭാഗമായിത്തീര്‍ന്നു.മൂര്‍ത്തപ്രപഞ്ചത്തിനു മുമ്പ് അമൂര്‍ത്തപ്രപഞ്ചം ഉണ്ടായിരുന്നു എന്നതിന്റെ സൂചന ക്വാണ്ടം സിദ്ധാന്തത്തിലടങ്ങിയിട്ടുമുണ്ടല്ലോ . ദൈവം പ്രപഞ്ചത്തിനു പുറത്തല്ല, അതിന്റെ സര്‍വ്വ കണങ്ങളിലുമായി ആ മഹാശക്തിചൈതന്യം വ്യാപിച്ചു പരിലസിക്കുന്നു എന്നര്‍ത്ഥം. വികസിക്കുന്ന പ്രപഞ്ചത്തിന്റെ, പരിണമിക്കുന്ന പ്രപഞ്ചത്തിന്റെ മഹാചൈതന്യമാണ് ഈശ്വരന്‍. മതങ്ങള്‍ പരിചയപ്പെടുത്തുന്ന കുട്ടിദൈവങ്ങളെയാണു നിരീശ്വരവാദികള്‍ നിഷേധിക്കുന്നത്. പ്രപഞ്ചശക്തിയെയല്ല !



14 November 2010 11:33 AM





ea jabbar said...

അല്ലാഹു എന്നാല്‍ ഈ പ്രപഞ്ചവ്യവസ്ഥ തന്നെയാണെന്നു വ്യാഖ്യാനിക്കുന്ന ഒരു പണ്ഡിതനെ എനിക്കറിയാം. തലശ്ശേരിക്കാരന്‍ !

അല്ലാഹു ആകാശത്തുനിന്നും മഴ ഇറക്കുന്നു എന്ന കുര്‍ ആന്‍ വാക്യം അദ്ദേഹം വ്യാഖ്യാനിക്കുന്നത് ഇങ്ങനെ: സൂര്യന്റെ താപം, വായുവിന്റെ ഹുമിഡിറ്റി ജലത്തിന്റെ അവസ്ഥാമാറ്റം അതിന്റെ കണികാഘടന എന്നിങ്ങനെയുള്ള നിരവധി പ്രകൃതിവ്യവസ്ഥകളുടെ കൂടിച്ചേരലാണു മഴയുടെ കാരണം. അപ്പറഞ്ഞ വ്യവസ്ഥ തന്നെയാണ് അല്ലാഹു. അല്ലാതെ അകാശത്ത് കസേരയിട്ട് കുത്തിയിരിക്കുകയും അവിടെനിന്നു വെള്ളം കോരി ഭൂമിയിലേക്കൊഴിക്കുകയും ചെയ്യുന്ന ഒരു മനുഷ്യക്കോലമല്ല. ....!



14 November 2010 11:40 AM





ea jabbar said...

അല്ലാഹു തേനീച്ചകള്‍ക്കു കൂടുണ്ടാക്കാന്‍ വഹ്യ് ഇറക്കിക്കൊടുത്തതും മുഹമ്മദിന് കുര്‍ ആന്‍ എഴുതാന്‍ വഹ്യ് ഇറക്കിക്കൊടുത്തതും എനിക്കും സുശീലിനും ബ്ലോഗെഴുതാന്‍ വഹ്യ് ഇറക്കിത്തന്നതുമെല്ലാം ഇതേ രൂപത്തില്‍ വ്യാഖ്യാനിക്കാം. ...!



14 November 2010 11:45 AM





ea jabbar said...

അല്ലാഹുവിന്റെ സിംഹാസനം വെറും കസേരയല്ല ആധിപത്യമാണ് എന്നും , അതു താങ്ങിപ്പിടിക്കുന്ന മലക്കുകള്‍ ഒരുതരം അദൃശ്യ ജന്തുക്കളല്ല, അല്ലാഹുവിന്റെ സവിശേഷഗുണങ്ങള്‍ തന്നെയാണെന്നുമൊക്കെ കല്‍ക്കിയുടെ കസര്‍ത്ത് നാം ഇവിടെ കണ്ടല്ലോ. അല്ലാഹുവും ഇതു പോലെ വ്യാഖ്യാനം കൊണ്ട് വെറും“പുക”യായി മാറാന്‍ സാധ്യതയുണ്ട് !



14 November 2010 11:51 AM

സുശീല്‍ കുമാര്‍ പി പി said...

മതങ്ങള്‍ അവതരിപ്പിക്കുന്ന ദൈവം പ്രാര്‍ത്ഥനകൊണ്ട് പ്രീതിപ്പെടുത്താവുന്നതും, ബലി നല്‍കി സന്തോഷിപ്പിക്കാവുന്നതും, വിശ്വസിച്ചില്ലെങ്കില്‍ കോപിക്കുകയും നരകത്തലേക്കയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വ്യക്തി ദൈവമാണ്‌. എന്‍ എം ഹുസ്സൈന്‍ ഈ പ്രപഞ്ചം സൃഷ്ടിച്ചതെന്നവകാശപ്പെടുന്ന ദൈവം അത്തരമൊരു ദൈവമല്ലെങ്കില്‍ ആ ദൈവവുമായി നിരീശ്വരവാദികള്‍ക്ക് യാതൊരു തര്‍ക്കവുമില്ല. ഖുര്‍ ആനിനെ ദൈവത്തെ സ്ഥാപിക്കാന്‍ ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ ഒരു സ്രഷ്ടാവ്‌ വേണമെന്ന് വാദിച്ചാല്‍ മാത്രം മതിയാകില്ല. ആ ദൈവം 'വ്യക്തി ദൈവ'മാണെന്ന് കൂടി തെളിയിക്കേണ്ടിവരും.

പ്രപഞ്ചം സൃഷ്ടിച്ച ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം മനുഷ്യരോട് നാലെണ്ണം വരെ കെട്ടിക്കോളാന്‍/അല്ലെങ്കില്‍ കെട്ടിയാല്‍ മതിയെന്ന് പറയുമെന്നും അടിമസ്ത്രീകളെ ഭോഗിക്കാന്‍ ഉത്തരവിറക്കുമെന്നും കൂടി തെളിയിച്ചാലേ അത് ഖുര്‍ ആനിലെ ദൈവമാകൂ.


..naj said...

ജബ്ബാര്‍ മാഷ്:"">>.വികസിക്കുന്ന പ്രപഞ്ചത്തിന്റെ, പരിണമിക്കുന്ന പ്രപഞ്ചത്തിന്റെ മഹാചൈതന്യമാണ് ഈശ്വരന്‍. മതങ്ങള്‍ പരിചയപ്പെടുത്തുന്ന കുട്ടിദൈവങ്ങളെയാണു നിരീശ്വരവാദികള്‍ നിഷേധിക്കുന്നത്. പ്രപഞ്ചശക്തിയെയല്ല !""

_______________________________

യു ആര്‍ കമിംഗ് to ദി സെന്‍സ്.

ഇനി താങ്കള്‍ കാലാതി വര്തിയെന്നു കുറ ആണ്‍ സ്വയം അവകാശപെടുന്ന ആ ഗ്രന്ഥത്തെ പഠിക്കുക. ഓരോ കാലഘട്ടങ്ങളിലും ആ സമൂഹത്തിന്റെ വിജ്ഞാനത്തിന്റെ പരിമിതിക്കകത്ത് നിന്ന് കൊണ്ട് കുര്‍ ആന്‍ വ്യാക്ക്യനിച്ചു കൊണ്ട് അവര്‍ സമൂഹത്തോട് സംവദിക്കുമ്പോള്‍ താങ്കള്‍ പറയുന്ന അര്‍ഥങ്ങള്‍ അവര്‍ ഉപയോഗിചീട്ടുണ്ടാകും. അത് മനസ്സിലാക്കാന്‍ ഒരു മാഷ്‌ എന്നാ നിലയില്‍ താങ്കള്‍ക്കു കഴിയും. ഒന്നുമറിയാത്ത ഒരു ജനതയോട് താങ്കള്‍ അവരുടെ ഭാഷയില്‍ നിന്ന് കൊണ്ടല്ലാതെ ബുദ്ധിജീവി ഭാഷ പ്രയോഗം വെച്ച് സംവദിച്ചാല്‍ ആ ജനതയ്ക്ക് ഒന്നും മനസിലാവുകയില്ലെന്നു മാത്രമല്ല, ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിയില്ല, അവര്‍ മാഷേ ശ്രദ്ധിക്കുക പോലുമില്ല.

ഇത് വെച്ച് കൊണ്ട് ആധുനിക കാലഘട്ടത്തിലെ സമൂഹത്തോട് കുര്‍ ആന്‍ സംവദിക്കുന്നത് ഈ കാലഘട്ടത്തിലെ സമൂഹത്തിന്റെ വികാസമാനുസരിച്ചുള്ള ഭാഷ പ്രയോഗത്തിലൂടെയാണ് . അതുകൊണ്ടാണ് മാഷ്‌ കാണുന്ന വരിടുഹ്യം ഇവിടെ കാണുന്നത് . മാഷ്ടെ മുന്‍ധാരണ വെച്ചുകൊണ്ടുള്ള ചിന്തയാണ് ഇതൊക്കെ അംഗീകരിക്കാതിരിക്കാന്‍ തടസ്സമാകുന്നത്.



I am in between duty. will discuss further, stay here, Jabbar Mash.""പരിഹാസ രൂപത്തിലുള്ള കമന്റ്സ് ഒഴിവാക്കുന്നത് മാന്യമായ മറുപടി പ്രതീക്ഷിക്കുന്നു എന്നതിന് റെളിവാകും"

അഭിപ്രായങ്ങളൊന്നുമില്ല: